ആപ്പ്ജില്ല

സിറിയന്‍ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം

രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് യുഎസ് നൽകിയിരുന്നു.

Samayam Malayalam 9 Apr 2018, 2:03 pm
ഡമാസ്കസ്: സിറിയൻ സൈന്യം വിമതരുടെ നേർക്ക് രാസായുധം പ്രയോഗിച്ചതിനുപിന്നാലെ സിറിയൻ സൈനിക താവളത്തിനുനേരെ മിസൈൽ ആക്രമണം. ഹോം പ്രവിശ്യയിലെ മധ്യഭാഗത്തായുള്ള തായ്ഫുർ വ്യോമകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. നിരവധിപ്പേർ കൊല്ലപ്പെട്ടെന്നു സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Samayam Malayalam syria


രാസായുധ പ്രയോഗത്തെ തുടര്‍ന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് യുഎസ് നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. അതേസമയം, വ്യോമാക്രമണം നടത്തിയത് യുഎസ് ആണെന്ന ആരോപണം തള്ളിക്കളഞ്ഞു .

പെന്റഗൺ വക്താവ് പ്രസ്താവന നടത്തി സിറിയയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കുകയാണെന്നും നയതന്ത്രതലത്തിൽ പിന്തുണയ്ക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. തയ്ഫുർ വിമാനത്താവളം ലക്ഷ്യമിട്ട് നിരവധി മിസൈലുകളാണ് എത്തിയതെന്നാണ് സനയുടെ റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്