ആപ്പ്ജില്ല

'അമിത നിരക്കും ചട്ടലംഘനവും': വന്ദേ ഭാരത് വിമാന സർവീസുകൾക്ക് യുഎസ് വിലക്ക്

ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ എന്ന പേരിൽ ഇന്ത്യ ടിക്കറ്റിന് പണം വാങ്ങി സാധാരണ വിമാന സര്‍വീസാണ് നടത്തുന്നതെന്നും യുഎസ് വിമാനങ്ങള്‍ക്കും സമാന അനുമതി നല്‍കണമെന്നുമാണ് യുഎസിൻ്റെ ആവശ്യം.

Samayam Malayalam 23 Jun 2020, 11:23 am
വാഷിങ്ടൺ: യുഎഎസിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് വിമാനസര്‍വീസുകള്‍ നിര്‍ത്തി വെക്കണമെന്ന് യുഎസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാറുകള്‍ ലംഘിച്ച് അമിത നിരക്കിലാണ് എയര്‍ ഇന്ത്യ വന്ദേ ഭാരത് വിമാനസര്‍വീസുകള്‍ നടത്തുന്നതെന്നാണ് യുഎസ് ഗതാഗത മന്ത്രാലയത്തിൻ്റെ ആരോപണം. ഇന്ത്യൻ പൗരന്മാരെ മടക്കിയെത്തിക്കാനായി സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിൽപന നടത്തുന്നുണ്ടെന്നും യുഎസ് ആരോപിച്ചു.
Samayam Malayalam വന്ദേ ഭാരത് വിമാന സർവീസ് നിർത്തണമെന്ന് യുഎസ്
വന്ദേ ഭാരത് വിമാന സർവീസ് നിർത്തണമെന്ന് യുഎസ്


ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ എന്ന പേരിൽ ഇന്ത്യ സാധാരണ വിമാനസര്‍വീസുകളാണ് നടത്തുന്നതെന്നും എന്നാൽ യുഎസ് കമ്പനികള്‍ക്ക് സമാന സര്‍വീസ് നടത്താൻ അനുമതി നല്‍കുന്നില്ലെന്നുമാണ് യുഎസ് ചൂണ്ടിക്കാട്ടുന്നത്.

Also Read: കോൺഗ്രസിന്‍റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആര്?; പ്രതികരണവുമായി കെസി വേണുഗോപാൽ

വ്യോമയാന ചട്ടങ്ങള്‍ ലംഘിച്ച് നടത്തുന്ന ഇന്ത്യയുടെ വന്ദേ ഭാരത് വിമാനസര്‍വീസ് യുഎസ് വിമാനക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണെന്നാണ് യുഎസ് സര്‍ക്കാര്‍ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് യുഎസിൻ്റെ ആരോപണമെന്നും യുഎസ് ഗതാഗത ഏജൻസി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.


കൊവിഡ് കാലത്തിനു മുൻപ് ഇന്ത്യ നടത്തിയിരുന്ന വിമാന സര്‍വീസുകളുടെ പകുതിയിലധികം വിമാന സര്‍വീസുകള്‍ ചാര്‍ട്ടേഡ് സര്‍വീസായി നടത്തുന്നുണ്ടന്നാണ് യുഎസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങള്‍ക്ക് പ്രവസാകിളെ തിരിച്ചു കൊണ്ടു വരിക എന്നതിലുപരി മറ്റുദ്ധേശങ്ങളുമുണ്ട്. വിദേശത്തു നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ തന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടക്കാനാണ് വന്ദേ ഭാരത് സര്‍വീസിലൂടെ ഇന്ത്യ ശ്രമിക്കുന്നതെന്ന് സംശയിക്കുന്നതയായും യുഎസ് ആരോപിച്ചു. ഒരു മാസത്തിനകം ഈ ഉത്തരവ് നിലവിൽ വരുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. യുഎസിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയാൽ മാത്രമേ ഇന്ത്യൻ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം പിൻവലിക്കൂവെന്നും യുഎസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്