ആപ്പ്ജില്ല

യുഎസ് സ്വദേശി അബോധാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയപ്പോൾ ഭാര്യ മരിച്ചു, പിന്നാലെ അയാളും മരിച്ചു!

കൊവിഡ് ബാധിച്ച് അബോധാവസ്ഥിയിലായിരുന്ന ലോറൻസ് ജീവിത്തിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും ഭാര്യ കൊവിഡ് കാരണം മരിച്ചു. ദിവസങ്ങൾക്ക് ശേഷം ലോറൻസും വിടപറഞ്ഞു.

Samayam Malayalam 14 May 2020, 3:59 pm
ലോകത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ചത് അമേരിക്കയിലാണ്. ഇപ്പോഴും അമേരിക്കയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭസൂചകമല്ല. അമേരിക്കയിലെ മേരിലാൻറിൽ കൊവിഡ് ബാധിച്ച് ദമ്പതികളായ ലോറൻസ് നോക്സും മിന്നെറ്റെ നോക്സും മരിച്ചു.
Samayam Malayalam യുഎസിൽ ഭാര്യയും ഭർത്താവും മരിച്ചു...
യുഎസിൽ ഭാര്യയും ഭർത്താവും മരിച്ചു...


കൊവിഡ് ബാധിച്ച് അബോധാവസ്ഥയിലായതിന് ശേഷം ലോറൻസ് ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. കണ്ണ് തുറന്നപ്പോൾ ആദ്യം അന്വേഷിച്ചത് ഭാര്യയെയാണ്. എന്നാൽ മിന്നെറ്റെ കൊവിഡ് ബാധിച്ച് മരിച്ചെന്ന വാർത്തയാണ് അദ്ദേഹത്തെ വരവേറ്റത്. രോഗം ബാധിച്ച് ഒരാഴ്ചയിലധികമാണ് ലോറൻസ് കോമയിൽ കഴിഞ്ഞത്.

Also Read: എട്ടാം ദിനവും മഹാരാഷ്ട്രയില്‍ ആയിരം കടന്ന് കൊവിഡ്; രാജ്യത്ത് മരണനിരക്ക് കൂടുന്നു

24 വർഷം മുമ്പാണ് മിന്നെറ്റും ലോറൻസും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. തൻെറ 72ാം വയസ്സിന് ഒരു ദിവസം മുമ്പാണ് മിന്നെറ്റെ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഉറക്കത്തിനിടെ ഹൃദയാഘാതം വന്നാണ് മരണം സംഭവിച്ചത്. ഇവരുടെ കൊവിഡ് ടെസ്റ്റ് ഫലം പോസിറ്റീവാണെന്ന് പിന്നീട് വ്യക്തമായി.

രോഗം ബാധിച്ച് ലോറൻസ് രണ്ടാഴ്ചയിലധികം ആശുപത്രിയിൽ കഴിഞ്ഞിരുന്നു. കോമയിൽ നിന്നും ഉണർന്ന് ബോധം വന്നപ്പോൾ മുതൽ അദ്ദേഹം ഭാര്യയെക്കുറിച്ചാണ് അന്വേഷിച്ചത്. ആദ്യം ഡോക്ടർമാർ ഭാര്യയുടെ മരണവാർത്ത അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. വാർത്തയറിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലോറൻസും കൊവിഡ് ബാധിച്ച് മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്