ആപ്പ്ജില്ല

ട്രംപ് അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റെന്ന് ബൈഡൻ; കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായി ആദ്യ സംവാദം

കൊവിഡ് വെല്ലുവിളികൾക്കിടയിലും വൻ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച് ട്രംപ് രംഗത്തുവരികയും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കുറച്ച് ജനങ്ങള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു.

Samayam Malayalam 30 Sept 2020, 10:13 am
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 35 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ടെലിവിഷന്‍ സംവാദത്തിൽ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായി ട്രംപും ബൈഡനും. ഏകദേശം 90 മിനിട്ടുള്ള നീണ്ടനില്‍ക്കുന്ന സംവാദമാണ് നടക്കുന്നത്.
Samayam Malayalam US presidential election 2020
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപായുള്ള സംവാദം


സുപ്രീം കോടതി ജഡ്ജ് നിയമനം, കൊവിഡ്-19, അമേരിക്കന്‍ സമ്പദ് ഘടന, ജോ ബൈഡന്റേയും ട്രംപിന്റേയും പ്രവര്‍ത്തന പരിചയവും നിലപാടുകളും, രാജ്യത്ത് നടക്കുന്ന വംശീയ സംഘർഷങ്ങള്‍. ഇത്രയധികം വിഷയത്തിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്.

അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണൾഡ് ട്രംപ് എന്ന് ജോ ബൈഡന്‍ ആരോപിച്ചു. ട്രംപ് നുണയനാണെന്ന് ബൈഡന്‍ ആരോപിച്ചു. ഇതുവരെ അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ് എന്നതാണ് വസ്തുത അയാളുടെ കള്ളങ്ങളെ കുറിച്ച് പറയുവാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത്. ബൈഡന്‍ വ്യക്തമാക്കി.

കൊവിഡ് വാക്സിനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത് എന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് പ്രതിരോഘത്തിന് ട്രംപ് ഭരണകൂടം യാതൊന്നും ചെയ്തിട്ടില്ലെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി.

കൊവിഡിന്റെ ആരംഭത്തിൽ തന്നെ വരാനിരിക്കുന്ന വിപത്തുകളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് ലഭിച്ചതാണ്. എന്നാല്‍ കൊവിഡിനെ നേരിടുവാന്‍ ഭരണകൂടം ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും കൊവിഡിനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്നും ബൈഡൻ വിമർശിച്ചു. ഒരു ഘട്ടത്തില്‍ ട്രംപിനോട് മിണ്ടാതിരിക്ക് എന്ന ആക്രോശിക്കുന്നത് വരെയും എത്തി.

ബൈഡന്റെ ചോദ്യങ്ങള്‍ക്ക് പരിഹാസ സ്വരത്തിലാണ് ട്രംപിന്റെ മറുപടിയെത്തിയത്. കൊവിഡ് കാലഘട്ടത്തിൽ ബൈഡനാണ് ഭരിക്കുന്നത് എങ്കില്‍ മരണസംഖ്യ നിലവിലേക്കാല്‍ വര്‍ദ്ധിച്ചേനെ എന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

അതിന് പുറമെ, ഈ സാഹചര്യത്തിലും വൻ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച് ട്രംപ് രംഗത്തുവരികയും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കുറച്ച് ജനങ്ങള്‍ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമര്‍ശിക്കുകയും ചെയ്തു.

Also Read : 'മറ്റിടങ്ങളിൽ കൊവിഡ് കുറയുന്നു, കേരളത്തിൽ കൂടുന്നു'; കണക്കുകൾ നിരത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം

ബൈഡന്റെ മകന്‍ ഹണ്ടർ ബൈഡനേയും ട്രംപ് വെറുതേ വിട്ടില്ല. ഹണ്ടർ ബൈഡന്റെ യുക്രൈനിലെ ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച ആണ് ഉന്നയിച്ചത്. നേരത്തെ ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം വന്ന സമയത്തും ഇത് തന്നെയാണ് റിപ്പബ്ലിക്കൻ പാര്‍ട്ടി ഉന്നയിച്ചത്.

ബൈഡന്‍ മാസ്ക് ധരിക്കുന്നതിനെയും ട്രംപ് പരിഹസിച്ചു. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് ബൈഡന്‍ മാസ്ക് ധരിക്കുന്നത് എന്ന് ട്രംപ് പരിഹസിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്