ആപ്പ്ജില്ല

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക പിൻമാറി

ഇസ്രായേലിനെതിരെ കൗൺസിൽ പക്ഷപാതപരമായി തീരുമാനമെടുക്കുന്നു എന്നാരോപിച്ചാണ് പിൻമാറ്റം

Samayam Malayalam 20 Jun 2018, 11:55 am
വാഷിങ്ടൺ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിൻമാറുന്ന ആദ്യരാജ്യമായി അമേരിക്ക. ഇസ്രായേലിനെതിരെ കൗൺസിൽ പക്ഷപാതപരമായി തീരുമാനമെടുക്കുന്നു എന്നാരോപിച്ചാണ് പിൻമാറ്റം. അമേരിക്കൻ പ്രതിനിധി നിക്കി ഹാലേ കൗൺസിലിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു.
Samayam Malayalam 64656563


2006ൽ അമേരിക്കൻ പ്രസിഡൻറായിരുന്ന ജോർജ് ഡബ്ല്യൂ ബുഷിൻെറ നേതൃത്വത്തിലാണ് കൗൺസിൽ രൂപീകരിച്ചത്. ഇതിൽ നിന്നാണ് ഡൊണാൾഡ് ട്രംപ് പ്രസിഡൻറായപ്പോൾ അമേരിക്ക പിൻമാറുന്നത്. തീരുമാനം നിരാശാജനകമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

മെക്സിക്കൻ കുടിയേറ്റക്കാർക്കെതിരെ അമേരിക്ക എടുക്കുന്ന നിലപാടിനെ കൗൺസിൽ വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് അമേരിക്ക കൗൺസിലിൽ നിന്ന് പിന്മാറിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്