ആപ്പ്ജില്ല

യുഎസ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിലക്കിയ അഭയാര്‍ഥികളെ

TNN 29 Jan 2017, 11:08 pm
ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിലക്കിയ അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അഭയാര്‍ഥികള്‍ക്കും ഏഴ് ഇസ്‍ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യുഎസില്‍ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ നടപടി സ്വദേശത്തും വിദേശത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചതിനു പിന്നാലെയാണ് ഇവരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കാനഡയുടെ നീക്കം.
Samayam Malayalam us refugee ban canadas justin trudeau takes a stand
യുഎസ് വിലക്കിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ


#WelcomeToCanada pic.twitter.com/47edRsHLJ5 — Justin Trudeau (@JustinTrudeau) January 28, 2017 കാനഡയുടെ അഭയാര്‍ഥി നയം എങ്ങനെ വിജയകരമായിത്തീര്‍ന്നു എന്നതിനെക്കുറിച്ച്‌ യുഎസ് പ്രസിഡന്റുമായി ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അഭയാര്‍ഥികള്‍ക്ക് സഹായത്തിന്റെ കരം നീട്ടിക്കൊണ്ടുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ രംഗപ്രവേശം. ആഭ്യന്തര കലഹം, ഭീകരവാദം, യുദ്ധം തുടങ്ങിയ പ്രശ്നങ്ങളാല്‍ മാതൃരാജ്യത്തുനിന്ന് പലായനം ചെയ്യുന്നവര്‍ക്ക്, അവര്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും, കാനഡയിലേക്ക് സ്വാഗതം.

വൈവിധ്യമാണ് ഞങ്ങളുടെ ശക്തി - ട്രൂഡോ ട്വീറ്റ് ചെയ്തു. 2015ല്‍ സിറിയില്‍നിന്നെത്തിയ അഭയാര്‍ഥികളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന സ്വന്തം ചിത്രവും അഭയാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം ട്രൂഡോ നല്‍കിയിട്ടുണ്ട്. ട്രൂഡോ അധികാരത്തിലെത്തിയശേഷം 39,000ല്‍ അധികം അഭയാര്‍ഥികള്‍ കാനഡയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്.

US refugee ban: Canada's Justin Trudeau takes a stand.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്