ആപ്പ്ജില്ല

ബില്‍ പാസായില്ല: യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി

റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളാണ് ഇത്തവണ ബില്ലിനെ എതിർത്തു രംഗത്തെത്തിയത്.

TNN 9 Feb 2018, 12:23 pm
വാഷിങ്ടണ്‍: ധനകാര്യ ബിൽ പാസാകാത്തതിനെ തുടർന്ന് യുഎസിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി മൂന്നാഴ്ചയ്ക്കിടെ യുഎസിൽ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. കോൺഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിർപ്പാണു പ്രതിസന്ധിയുണ്ടാകാൻ കാരണം.
Samayam Malayalam us shutdown second in 3 weeks begins as budget bill faces delay
ബില്‍ പാസായില്ല: യുഎസില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി


റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളാണ് ഇത്തവണ ബില്ലിനെ എതിർത്തു രംഗത്തെത്തിയത്. ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ചു ജനുവരിയിൽ പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി സെനറ്റിൽ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു.

ഇതേത്തുടർന്ന് മൂന്നു ദിവസം പണമില്ലാതെ സർക്കാർ പ്രവർത്തിക്കേണ്ടി വന്നു.കുട്ടികളായിരിക്കുമ്പോൾ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേർക്കു നൽകിയ താൽക്കാലിക നിയമസാധുത ട്രംപ് ഭരണ കൂടം പിൻവലിച്ചതാണു ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്