ആപ്പ്ജില്ല

പാക്കിസ്ഥാനുള്ള 300 മില്യൺ സഹായം യുഎസ് റദ്ദാക്കി

പാകിസ്ഥാന് നൽകി വന്ന സഹായം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നിർത്തലാക്കിയിരുന്നു.

Samayam Malayalam 2 Sept 2018, 1:52 pm
വാഷിങ്‍ടണ്‍: പാകിസ്ഥാനിലെ പുതിയ സർക്കാർ ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മടിക്കുന്നതിനാൽ നൽകി വന്ന സഹായം റദ്ദാക്കുന്നതായി യുഎസ് സൈന്യം. 300 മില്യൺ യുഎസ് ഡോളറാണ് പാകിസ്ഥാന് നൽകിവന്നിരുന്നത്. സഖ്യകക്ഷി ഫണ്ട് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. പാകിസ്ഥാന് നൽകി വന്ന സഹായം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നിർത്തലാക്കിയിരുന്നു.
Samayam Malayalam imran khan


ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഭരണത്തിൽ വന്നിട്ടും നിലപാടിൽ മാറ്റമില്ലാത്തതിനാലാണ് യുഎസ് നടപടി. അഫ്‌ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് താവളമൊരുക്കുന്നത് പാകിസ്ഥാനാണെന്ന് യുഎസ് വാദിക്കുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥൻ ജനറൽ ജോസഫ് ‍ഡൺഫോർഡും പാകിസ്ഥാൻ സന്ദർശനത്തിന് ഒരുങ്ങുന്നതിനിടയാണ് സൈനിക നടപടി. ഭീകരർക്കെതിരെയുള്ള നടപടിയും ചർച്ചയാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്‌ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്