ആപ്പ്ജില്ല

സിറിയയില്‍ യുഎസ് സൈന്യം നൂറ് അല്‍ഖ്വയ്‍‍ദ ഭീകരരെ വധിച്ചു

സാധാരണ പൗരന്‍മാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി

TNN 21 Jan 2017, 6:54 am
വാഷിങ്‍‍ടണ്‍: സിറിയയിലെ അല്‍ഖ്വയ്‍‍ദ ക്യാമ്പിനു നേരെ യുഎസ് വ്യോമസേന ആക്രമണം നടത്തി. ആക്രമണത്തില്‍ നൂറ് ഭീകരര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഇഡ്‌ലിബ് പ്രവിശ്യയിലെ അല്‍ഖ്വയ്‍‍ദയുടെ പരിശീലന ക്യാമ്പിനു നേരെയാണു യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണ പൗരന്‍മാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി. സിറിയന്‍ സേനയുടെ സഹായത്തോടെയാണു യുഎസ് വ്യോമസേന പ്രദേശത്ത് ആക്രമണം നടത്തിയത്.
Samayam Malayalam us strike kills 100 at al qaida camp in syria
സിറിയയില്‍ യുഎസ് സൈന്യം നൂറ് അല്‍ഖ്വയ്‍‍ദ ഭീകരരെ വധിച്ചു


കഴിഞ്ഞ ദിവസം ലിബിയയില്‍ യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ 80 ഐഎസ് ഭീകരരെ കൊന്നതായും യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

US Strike Kills 100 at al-Qaida Camp in Syria

A U.S. airstrike has killed more than 100 al-Qaida fighters at a military training camp in Syria, a U.S. defense official told VOA Friday, in the last major military attack against the terror group under President Barack Obama. A Boeing B-52 strategic bomber targeted the camp Thursday evening local time. It was located west of Aleppo in Idlib province, the defense official said.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്