ആപ്പ്ജില്ല

'400 പേരെ വെടിവെച്ചുകൊല്ലണം'; പെൺകുട്ടിയുടെ മുറിയിൽനിന്നും എ കെ 47 പിടിച്ചെടുത്തു

തന്റെ സ്കൂളിലെ സഹപാഠികളോടുള്ള വിരോധം മൂലമാണ് ഇത്തരത്തിലൊരു കാര്യം തോന്നാൻ ഇടയായതെന്ന് പെൺകുട്ടി. തീവ്രവാദ ഭീഷണി മുഴക്കിയതിന് പെൺകുട്ടിക്കെതിരെ കേസെടുത്തു.

Samayam Malayalam 18 Sept 2019, 5:38 pm
ഒക്‌ലഹോമ: മക്അലസ്റ്റർ എന്ന സ്ഥലത്തെ പിസ വിൽപ്പനശാലയിലെ ജീവനക്കാരിയാണ് അലക്സിസ് വിൽസൺ. സഹപ്രവർത്തകയെ വിളിച്ചുകൊണ്ടുപോയി ആലക്സിസ് ആ രഹസ്യം പറഞ്ഞു. 'തനിക്ക് 400 പേരെ വെടിവെച്ചു കൊല്ലണം.' താൻ പുതിയ എ കെ 47 തോക്ക് വാങ്ങിയകാര്യം വെളിപ്പെടുത്തിയ ശേഷമാണ് അലക്സിസ് ഇക്കാര്യം സഹപ്രവർത്തകയോട് വെളിപ്പെടുത്തിയത്.
Samayam Malayalam ak 47


അലക്സിസിന്റെ ആഗ്രഹം കേട്ട് സഹപ്രവർത്തക നടുങ്ങി. താൻ തോക്ക് ഉപയോഗിക്കുന്ന വീഡിയോ സഹപ്രവർത്തകയെ കാണിക്കാനും അലക്സിസ് മടിച്ചില്ല. തുടർന്ന് അവർ ഇക്കാര്യം മാനേജരെ വിവരം അറിയിക്കുകയും അവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. താൻ പഠിച്ച സ്കൂളിലെ സഹപാഠികളോടുള്ള വിദ്വേഷമാണ് ഇത്തരത്തിലൊരു കൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും അലക്സിസ് സഹപ്രവർത്തകയോട് തുറന്നു പറഞ്ഞു.

രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു; യുവാക്കളുടെ ആരോഗ്യം അപകടത്തിലെന്ന് കേന്ദ്രം

മക് അലസ്റ്റർ സ്കൂളിനെതിരെ തീവ്രവാദ ഭീഷണി മുഴക്കിയതിന് അലക്സിസിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. "ഇന്നത്തെക്കാലത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ നിങ്ങൾക്ക് കഴിയില്ല. ഇതിനെ വളരെ ഗൗരവമായി കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുകയും വേണ്ടിവന്നാൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും. ഒരു സ്കൂളിൽ പോലും വെടിവെപ്പ് നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." പിറ്റ്സ്ബർഗിലെ കോടതി വ്യക്തമാക്കി.

താൻ കുറ്റക്കാരിയല്ലെന്ന് അലക്സിസ് വിൽസൺ പറഞ്ഞു. കുഞ്ഞിന്റെ നിഷ്കളങ്ക മുഖമുള്ള പെൺകുട്ടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്നാൽ പെൺകുട്ടി ഗുരുതരമായ ഭീഷണിയാണെന്ന് പോലീസ് വ്യക്തമാക്കി.

നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ

ഒരിക്കൽ സ്കൂളിൽ കത്തി കൊണ്ടുവന്നതിന് അലക്സിസിനെ സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മറ്റ് സ്കൂളുകളിൽ വെടിയുതിർത്തിട്ടുള്ള അക്രമകാരികളുടെ വസ്തുവകകളിൽനിന്നും കണ്ടെത്തിയ തരത്തിലുള്ള 'ദ അനാർക്കിസ്റ്റ് കുക്ക്ബുക്ക്' എന്നെഴുതിയിട്ടുള്ള ടീ ഷർട്ട് പെൺകുട്ടി ധരിച്ചു നിൽക്കുന്നതിന്റെ ചിത്രം അവരുടെ ഫേസ്ബുക്കിൽനിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.

തോക്ക് കൈവശമുള്ള എല്ലാവരും മോശക്കാരല്ലെന്ന് താൻ സഹപ്രവർത്തകയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് അലക്സി പറയുന്നത്. "കുട്ടികളെയോ ആളുകളേയോ താൻ കൊലപ്പെടുത്താൻ ആഗ്രപിക്കുന്നില്ല." എന്നും അലക്സി പറഞ്ഞു. അതേസമയം തന്റെ മകൾ കുറ്റക്കാരിയല്ലെന്ന് അലക്സിയുടെ അമ്മ സോണിയ സ്മിത്ത് പറഞ്ഞു.

അലക്സിയുടെ മുറിയിൽനിന്നും ഒരു ഐ ഫോൺ, ഒരു എകെ 47, ഒരു ഷോട്ട് ഗൺ എന്നിവ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്