ആപ്പ്ജില്ല

സൗദിയില്‍ നിന്നും അമേരിക്ക സൈനീക വ്യൂഹത്തെ പിന്‍വലിക്കുന്നു; കാരണം എന്ത് ?

സൗദിയിലെ സൈനീക സാന്നിദ്ധ്യം കാരണം അമേരിക്കയ്ക്ക് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഇല്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഡസണ്‍ കണക്കിന് സൈനീകരും ഇവയ്ക്കൊപ്പം സൗദിയില്‍ എത്തിയിട്ടുണ്ട്

Samayam Malayalam 10 May 2020, 3:55 pm
കൊവിഡ്-19 ആശങ്കയില്‍ കഴിയുന്നതിനിടയിലും നയതന്ത്ര വിഷയത്തില്‍ ശ്രദ്ധാ പൂര്‍വ്വം ഇടപെടുകയാണ് അമേരിക്ക. നിലവില്‍ സൗദി അറേബ്യയില്‍ നിന്നും തങ്ങളുടെ നൂതന ആയുദ്ധ സന്നാഹങ്ങള്‍ അമേരിക്ക പിന്‍വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ജസീറയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam US in saudi
സൗദിയില്‍ നിന്നും അമേരിക്ക സൈനീക വ്യൂഹത്തെ പിന്‍വലിക്കുന്നു


Also Read : COVID-19 Live Page: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

സൗദിയിലെ സൈനീക സാന്നിദ്ധ്യം കാരണം അമേരിക്കയ്ക്ക് പ്രത്യേകിച്ച് ഗുണങ്ങള്‍ ഒന്നും ഇല്ല. അതാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് കാരണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ഡസണ്‍ കണക്കിന് സൈനീകരും ഇവയ്ക്കൊപ്പം സൗദിയില്‍ എത്തിയിട്ടുണ്ട്. തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പാതി പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതീവ രഹസ്യമായിട്ടായിരുന്നു ഈ നീക്കങ്ങള്‍.

സൗദിയിലെ ആരാംകോ ഓയിൽ കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സൗദിയിലേക്ക് അമേരിക്ക ഫൈറ്റര്‍ ജെറ്റും മറ്റ് ആയുദ്ധങ്ങളും അടക്കം കയറ്റി അയച്ചത്. എന്നാല്‍, അത് പിന്നീട് യുഎസും ഇറാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു.

ഇറാനാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, സൗദി അറേബ്യയുടെ അധികൃതര്‍ വഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Also Read : ചൈനയിൽ വീണ്ടും പുതിയ കൊറോണ കേസുകള്‍; ആശങ്ക ഉയരുന്നു

എന്നാല്‍, ഇത് ഭാവിയിൽ വലിയ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമോ എന്നാണ് ലോകരാജ്യങ്ങള്‍ നോക്കുന്നത്. എണ്ണ വില അടക്കം ഇതില്‍ നിര്‍ണ്ണായകമാകുമോ എന്നാണ് ശ്രദ്ധയോടെ വീക്ഷിക്കുന്നത്.

നേരത്തെ കൊറോണ ലോക്ക് ഡൗണിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില നെഗറ്റീവിലേക്ക് പോയിരുന്നു. ഇന്ധനങ്ങള്‍ സൂക്ഷിക്കാനുള്ള സംഭരണ ശാലകള്‍ നിറഞ്ഞതാണ് വില കുറയുന്നതിന് കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്