ആപ്പ്ജില്ല

ചര്‍ച്ച വേണമെങ്കിൽ കിം പറയട്ടെയെന്ന് യുഎസ്

ശീതകാല ഒളിംപിക്സിൽ ദക്ഷിണ കൊറിയയുമായുള്ള സഹകരണം അമേരിക്ക സ്വാഗതം ചെയ്തു

TNN 18 Jan 2018, 11:41 am
വാഷിങ്ടൺ: ദക്ഷിണ കൊറിയയ്ക്കൊപ്പം ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. രാജ്യാന്തരതലത്തിലുള്ള ഉത്തര കൊറിയയുടെ ഏകാന്തവാസം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് യുഎസ് അറിയിച്ചു. കൊറിയയിൽ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രതീക്ഷ നിലനില്‍ക്കുന്നതായും വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു.
Samayam Malayalam us welcomes north korea decision to cooperate with south korea
ചര്‍ച്ച വേണമെങ്കിൽ കിം പറയട്ടെയെന്ന് യുഎസ്


ആണവനിരായൂധീകരണത്തിലൂടെ മേഖലയിലെ ഒറ്റപ്പെടൽ അസാനിപ്പിക്കാനുള്ള അവസരമാണ് ഉത്തരകൊറിയയ്ക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം, ചര്‍ച്ച വേണമെങ്കിൽ ഉത്തരകൊറിയൻ ഏകാധിപതി താത്പര്യം പ്രകടിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പ്രതികരിച്ചു. ചര്‍ച്ച സംബന്ധിച്ച വാര്‍ത്തയ്ക്കായാണ് കാത്തിരിക്കുന്നതെന്നും എന്നാൽ അതിനായി കിമ്മിന്‍റെ പിറകെ പോകാനില്ലെന്നും ടില്ലേഴ്സൺ പറഞ്ഞു.

ദക്ഷിണകൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഇരുകൊറിയയും ഒരു കൊടിയ്ക്കു കീഴിൽ മാര്‍ച്ച് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇത് മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത ടീമിനെ ഇറക്കാനും തീരുമാനമായി. പ്യൂങ്ചോങിൽ ഫെബ്രുവരി 9 മുതൽ 27 വരെയാണ് ശീതകാല ഒളിംപിക്സ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്