ആപ്പ്ജില്ല

ബെലാറസ്: രാജ്യം കത്തുന്നു, പോലീസ് അഴിഞ്ഞാടുന്നു; ഒന്നും അറിയാത്തപോലെ 120 കോടി റഷ്യന്‍ വായ്പ വാങ്ങി പ്രസിഡന്‍റ്

യൂറോപ്യൻ യൂണിയനും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ അലക്സാണ്ടർ ലുകാഷെങ്കോയെ ഭരണാധികാരിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കടുത്ത നടപടിയുമായി റഷ്യ വന്നത്.

Samayam Malayalam 16 Sept 2020, 2:22 pm
മോസ്കോ∶ ആഭ്യന്തര കലഹം ഉയരുന്നതിനിടെ അയൽ രാജ്യമായ റഷ്യയിൽ നിന്നും വന്‍തുക വായ്പയായി കൈപ്പറ്റി ബെലാറസ്. 1.25 ബില്യണ്‍ യൂറോ അതായത് 1.5 ബില്യണ്‍ അമേരിക്കൻ ഡോളറാണ് വായ്പയായി വ്ലാഡിമര്‍ പുടിൻ അനുവദിച്ചിരിക്കുന്നത്.
Samayam Malayalam Vladimir Putin
വ്ലാഡിമർ പുടിൻ


റിസോര്‍ട്ട് നഗരമായ സോചിയിൽ വച്ച് ബെലാറഷ്യൻ നേതാവ് അലക്സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വായ്പ നൽകുന്നത് സംബന്ധിച്ച് ഒരു തീരുമാനമെടുത്തത്. ഓഗസ്റ്റ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ആദ്യ ചര്‍ച്ചയിലാണ് വായ്പ നൽകുന്നത് സംബന്ധിച്ച തീരുമാനം എടുത്തത്.

Also Read : എന്താണ് അബ്രഹാം കരാര്‍; ആര്‍ക്കാണ് ഇതുകൊണ്ടുള്ള നേട്ടം; ഇനിയെന്ത് സംഭവിക്കും?

അലക്സാണ്ടർ ലുകാഷെങ്കോയുടെ വിജയത്തെ പ്രതിപക്ഷവും യുറോപ്യൻ യൂണിയനും അമേരിക്കയും അംഗീകരിച്ചിരുന്നില്ല. 80 ശതമാനത്തോളം വോട്ടുകളുമായി 26 വര്‍ഷമായി അധികാരത്തിൽ കഴിയുകയാണ് ലുകാഷെങ്കോ. ചതിയിലൂടെയാണ് ഇദ്ദേഹം അധികാരത്തിൽ എത്തിയത് എന്നാണ് ഉയരുന്ന ആരോപണം. അതിനിടെയാണ് വായ്പ നല്‍കുവാന്‍ തയ്യാറായി റഷ്യ രംഗത്തുവന്നിരിക്കുന്നത്.

സമാധാനപരമായി നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് മേല്‍ അക്രമം അഴിച്ചുവിട്ടു എന്നത് അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ബെലാറസ് നേതാവിന് എതിരെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. യുറോപ്യന്‍ രാജ്യത്തെ അവസാന സ്വേഛാദിപതി എന്നാണ് പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നത്. ലുകാഷെങ്കോയുടെ ഭരണഘടനാ പരിഷ്കരണ നടപടിയിൽ വലിയ വിമർശനങ്ങളും എതിര്‍പ്പുമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Also Read : നീറ്റ് നിരോധിച്ചാൽ വിദ്യാർത്ഥികളുടെ പ്രശ്നം അവസാനിക്കുമോ; എല്ലാവരും എൻജിനയറും ഡോക്ടറും ആകാൻ ആഗ്രഹിക്കുന്ന ഇന്ത്യ

ഇതിന് പുറമെ, ലുകാഷെങ്കോയുടെ വിജയത്തിൽ അഭിനന്ദിച്ച പുടിൻ രംഗത്തുവരികയും ചെയ്തിരുന്നു. അതിനൊപ്പം നിർദ്ദിഷ്ട ഭരണഘടനാ പരിഷ്കരണത്തെ യുക്തിസഹവും സമയബന്ധിതവും ഉചിതമായതുമായ കാര്യം എന്നാണ് വിശേഷിപ്പിച്ചത്.

തങ്ങൾ ബെലാറസിനെ ഏറ്റവും അടുത്ത സഖ്യകക്ഷിയായാണ് കണക്കാക്കുന്നത്, പലതവണ പറഞ്ഞതുപോലെ, ഞങ്ങളുടെ എല്ലാ പ്രതിബദ്ധതകളെയും ഞങ്ങൾ മാനിക്കുമെന്നും പുടിൻ ലുകാഷെങ്കോയോട് അഭിപ്രായപ്പെട്ടു. അതിന് പുറമെ, ഇത്തരം സങ്കീർണ്ണമായ അവസ്ഥയിൽ മിൻസ്കിന് 1.5 ബില്യൺ യൂറോ വായ്പ നൽകുമെന്ന് സമ്മതിച്ചതായും പുടിൻ വ്യക്തമാക്കി. അതിന് പുറമെ പ്രതിരോധത്തില്‍ നല്‍കിവരുന്ന സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്