ആപ്പ്ജില്ല

ചൊവ്വ ഗ്രഹത്തില്‍ ദ്രാവക രൂപത്തില്‍ ജലം കണ്ടെത്തി

ചൊവ്വ ഗ്രഹത്തില്‍ ദ്രാവക രൂപത്തില്‍ ജലമുണ്ടെന്ന് കണ്ടെത്തി

Samayam Malayalam 25 Jul 2018, 8:10 pm
മനുഷ്യന്‍ ജീവന്‍റെ സാധ്യതകള്‍ തേടുന്ന ചൊവ്വ ഗ്രഹത്തില്‍ ദ്രാവകരൂപത്തില്‍ ജലം ഉള്ളതായി സ്ഥിരീകരണം. ഗ്രഹത്തിന്‍റെ ദക്ഷിണ ധ്രുവത്തില്‍ ആണ് ഈ തടാകം കണ്ടെത്തിയത്. ഐസ് ശേഖരമുള്ള മേഖലയാണിത്. ഏകദേശം 20 കിലോമീറ്റര്‍ വീതിയുണ്ട് ഈ തടാകത്തിന്.
Samayam Malayalam water in liquid form found in surface of mars
ചൊവ്വ ഗ്രഹത്തില്‍ ദ്രാവക രൂപത്തില്‍ ജലം കണ്ടെത്തി


വളരെ കുറഞ്ഞ അളവില്‍ ചൊവ്വയുടെ പ്രതലത്തില്‍ ഇതിന് മുന്‍പും വെള്ളം കണ്ടെത്തിയിട്ടുണ്ട്. ഇത്രയധികം അളവില്‍ ജലം ആദ്യമായാണ് തിരിച്ചറിയുന്നത്. വളരെ നേര്‍ത്ത അന്തരീക്ഷമുള്ള ചൊവ്വയില്‍ ഐസ് ആയി ജലം അവശേഷിക്കുകയാണ്.

മാഴ്‍സ്‍ എക്സ്‍പ്രസ് ഓര്‍ബിറ്റര്‍ എന്ന റഡാര്‍ ഉപകരണമാണ് വെള്ളം തിരിച്ചറിഞ്ഞത്. ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്