ആപ്പ്ജില്ല

'ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ല, തുടങ്ങുകയാണ്', മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലെ ഹെബ്ദോ

ഷാർലി ഹെബ്ദോയുടെ ഓഫീസിൽ നടന്ന ഭീകരാക്രമണ കേസിലെ 14 പേരുടെ വിചാരണ ബുധനാഴ്‌ചയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചത്

Samayam Malayalam 1 Sept 2020, 10:25 pm
പാരീസ്: ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി ഹെബ്ദോയുടെ ഓഫീസിൽ നടന്ന വെടിവെപ്പ്. പ്രവാചകനെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് തോക്കുധാരികളായ ഭീകരർ 12 പേരെ വെടിവെച്ച് കൊന്നത്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നിട്ട് അഞ്ച് വർഷങ്ങൾ കഴിയുമ്പോൾ പുതി പ്രസ്‌താവനയുമായി എത്തിയിരിക്കുകയാണ് ഷാർലി ഹെബ്ദോ മാഗസിൻ്റെ ഡയറക്ടര്‍ ലോറെന്റ് സോറിസോ.
Samayam Malayalam we are publishing prophet mohammed cartoon says charlie hebdo
'ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ല, തുടങ്ങുകയാണ്', മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ലെ ഹെബ്ദോ


ലോറൻ്റ് സോറിസോയുടെ വാക്കുകൾ

ഞങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്ന് ലോറൻ്റ് സോറിസോ വ്യക്തമാക്കുന്നു. ഞങ്ങൾ ഒരിക്കലും മുട്ടുമടക്കില്ല. ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കാമായിരുന്നു. അതിന് യാതൊരു തടസവുമില്ല. യോജിച്ച സമയത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ആക്രമണക്കേസിലെ വിചാരണ ആരംഭിച്ച ഈ സാഹചര്യത്തിൽ കാർട്ടൂൺ പുനഃപ്രസിദ്ധിക്കരിക്കുന്നത് ഉചിതമായ സമയത്താണ്. ഇതാണ് യഥാര്‍ത്ഥ സമയമെന്നും സോറിസോ പറഞ്ഞു.

വിചാരണ ആരംഭിക്കുന്നു

ഷാർലെ ഹെബ്ദോയുടെ ഓഫീസിൽ നടന്ന ഭീകരാക്രമണ കേസിലെ 14 പേരുടെ വിചാരണ ബുധനാഴ്‌ചയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചത്. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വാരിക അവകാശപ്പെട്ടുവെന്നും മുഖപ്രസംഗത്തിൽ മാഗസിൻ വ്യക്തമാക്കി. ഇതിനിടെ പലരും കാർട്ടൂൺ പുനഃപ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്‌തില്ല. എന്നാൽ ഇതാണ് ഏറ്റവും മികച്ച സമയമെന്നും അവർ വ്യക്തമാക്കുന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 12 പേർ

മുഹമ്മദ് നമ്പിയുടെ കാർട്ടൂണുമായി ബന്ധപ്പെട്ടാണ് 2015ൽ ഷാർലെ ഹെബ്‌ദോയുടെ ഓഫീസിൽ ഭീകരാക്രമണം നടന്നത്. കാബു എന്നറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നീ ഭീകരർ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.

പുതിയ പതിപ്പിൽ നിരവധി കാർട്ടൂണുകൾ

പുതിയതായി 12ലധികം വിവാദ കാർട്ടൂണുകളാണ് ഷാർലെ ഹെബ്‌ദോ അവരുടെ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചത്. 2005ൽ പ്രവാചകനെക്കുറിച്ച് ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ 2006 ഫെബ്രുവരിയിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ മുതലാണ് ഷാർലി എബ്ദോ വിവാദത്തിലായത്. ഈ കാർട്ടൂണുകളും ഉൾപ്പെട്ടതാണ് പുതിയ പക്തിയിലെ കാർട്ടൂണുകൾ.

Youtube-ചൊവ്വാഴ്ച്ചത്തെ പ്രധാനവാർത്തകൾ ചുരുക്കത്തിൽ | Samayam Malayalam |

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്