ആപ്പ്ജില്ല

മേയ് 25ന് ക്രിസ്‍മസ് ആഘോഷിക്കുന്ന രാജ്യം ഏതാണെന്ന് അറിയാമോ?

ഇത് പാപ്പാഞ്ഞിയില്ലാത്ത ക്രിസ്മസ്...

TNN 29 May 2017, 5:13 pm
ഡിസംബര്‍ 25നാണ് ക്രൈസ്തവര്‍ ക്രിസ്തുവിന്‍റെ ജന്മദിനമായി ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാല്‍ മേയ് 25ന് ക്രിസ്മസ് ആഘോഷിക്കുന്ന ഒരു രാജ്യമുണ്ട്. ഇത്തവണയും അവിടെ ദശലക്ഷക്കണക്കിന് ആളുകള്‍ ക്രിസ്മസ് ആചരിച്ചു.
Samayam Malayalam which country is celebrating christmas on may 25
മേയ് 25ന് ക്രിസ്‍മസ് ആഘോഷിക്കുന്ന രാജ്യം ഏതാണെന്ന് അറിയാമോ?


ഏതാണ് ഈ രാജ്യമെന്ന് അറിയാമോ?

ആഫ്രിക്കന്‍ രാഷ്ട്രമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ഈ ക്രിസ്മസ് ഉള്ളത്. മധ്യ ആഫ്രിക്കന്‍ ക്രിസ്ത്യന്‍ വിഭാഗമായ കിമ്പാംഗിസ്റ്റുകളാണ് മേയ് 25ന് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

1921ല്‍ മാത്രം സ്ഥാപിതമായ ഒരു മതവിഭാഗമാണിത്. ഏതാണ്ട് അമ്പത് ലക്ഷം ആളുകള്‍ ഈ മതം പിന്തുടരുന്നുണ്ട്. മതം സ്ഥാപിച്ച സൈമണ്‍ കിമ്പാംഗുവിന്‍റെ മകന്‍ പോള്‍ സലോമന്‍ ക്രിസ്തുവിന്‍റെ അവതാരമാണെന്നാണ് ഇവരുടെ വിശ്വാസം. ഇദ്ദേഹത്തിന്‍റെ ജന്മദിനമാണ് മേയ് 25.

ക്രിസ്മസ് പാപ്പായും കരോളുമൊന്നുമില്ലെങ്കിലും ആഘോഷങ്ങള്‍ ഈ ക്രിസ്മസിനുമുണ്ട്. മദ്യം, പുകയില. നൃത്തം തുടങ്ങിയ പരിപാടികളൊന്നും ഈ മതവിശ്വാസികള്‍ പിന്തുടരുന്നില്ല എന്നതും പ്രത്യേകതയാണ്.

Which country is celebrating Christmas on May 25

Central African country Democratic Republic of Congo's Kimbanguist church which has followers closed to 5 million, celebrates Christmas on May 25.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്