ആപ്പ്ജില്ല

'ചൈനയുടെ മാസ്ക്കുകൾക്ക് നിലവാരമില്ല'; 80 ലക്ഷം മാസ്ക്കുകളുടെ പണം നൽകില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ

പതിനൊന്ന് മില്യണ്‍ എന്‍ 95 മാസ്കുകളാണ് കാനഡ ചൈനയില്‍ നിന്ന് കൊണ്ടുവന്നിരുന്നത്. ഇതിൽ 89 ലക്ഷത്തോളം മാസ്ക്കുകളും ഗുണനിലവാരമില്ലാത്തതാണെന്നാണ് ആരോപണം

Samayam Malayalam 12 May 2020, 3:02 pm
ടൊറൊന്‍റോ: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത മാസ്ക്കുകൾക്ക് നിലവാരമില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. 80 ലക്ഷത്തോളം മാസ്ക്കുകൾക്ക് പണം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ ഗ്രേഡ് മാസ്ക്കുകൾക്കെതിരെയാണ് ട്രൂഡോ രംഗത്തെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍ 95 മാസ്ക്കുകളാണ് കാനഡ ചൈനയില്‍ നിന്ന് കൊണ്ടുവന്നിരുന്നത്.
Samayam Malayalam justin trudeau


ചൈനയിൽ നിന്ന് കൊണ്ടുവന്നതിൽ പത്ത് ലക്ഷം മാസ്ക്കുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ളൂവെന്നാണ് കാനഡ വ്യക്തമാക്കുന്നത്. 1.6 മില്യൺ മാസ്കുകളുടെ നിലവാരം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് ജസ്റ്റിൻ ട്രൂഡോ ചൈനയുടെ മാസ്ക്കുകളിൽ ഭൂരിഭാഗവും നിലവാരമില്ലാത്തതാണെന്ന് പറഞ്ഞത്.

Also Read: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പതിനൊന്നാമതായി ഇന്ത്യ; ചൈനയ്ക്ക് തൊട്ടുപുറകിൽ; കണക്കുകൾ ഇങ്ങനെ

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കായാണ് മാസ്ക്കുകൾ കൊണ്ടുവന്നത്. അതുകൊണ്ട് തന്നെഇത് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ട്രൂഡോ പറയുന്നത്. 'മഹാമാരിക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നവര്‍ക്ക് നിലവാരമില്ലാത്ത ഉപകരണങ്ങള്‍ നല്‍കാന്‍ സാധിക്കില്ല' ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയ്ക്കെതിരെ സംസാരിച്ചതിന് പിന്നാലെ തന്നെ തായ്‍വാൻ നൽകിയ 500,000 മാസ്ക്കുകൾക്ക് ജസ്റ്റഇൽ ട്രൂഡോ നന്ദിയും പറഞ്ഞു. ലോകാരോഗ്യ സംഘടനയില്‍ നിരീക്ഷക പദവിയിലേക്ക് തായ്‍വാനെ ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. എന്നാൽ ഇതിനെതിരായ നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്