ആപ്പ്ജില്ല

ആ​പ്പി​ളു​മാ​യി യു​എ​സി​ല്‍ വി​മാ​ന​മി​റ​ങ്ങി; 500 ഡോ​ള​ര്‍ പി​ഴ

വിമാനത്തില്‍ നിന്ന് സൗജന്യമായി ലഭിച്ച ആപ്പിള്‍ ഉപേക്ഷിക്കാതെ കൈവശം വെച്ചതിന് 500 ഡോളര്‍ പിഴ അടച്ച്‌ യുവതി

Samayam Malayalam 23 Apr 2018, 11:57 pm
വാഷിംഗ്ടണ്‍: വിമാനത്തില്‍ നിന്ന് സൗജന്യമായി ലഭിച്ച ആപ്പിള്‍ ഉപേക്ഷിക്കാതെ കൈവശം വെച്ചതിന് 500 ഡോളര്‍ പിഴ അടച്ച്‌ യുവതി. പാരീസില്‍നിന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത ക്രിസ്റ്റല്‍ ടഡ്ലോക്ക് വനിതയ്ക്കാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പിഴ ചുമത്തിയത്.
Samayam Malayalam Apple


ഡെല്‍റ്റ എയര്‍ലൈന്‍സില്‍ നിന്നും ലഭിച്ച ആപ്പിള്‍ അപ്പോള്‍ വിശപ്പ് തോന്നാത്തതിനെ തുടര്‍ന്ന് കഴിക്കാതെ വെച്ച്‌ ഡെന്‍വറിലേക്കുള്ള യാത്രക്കായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചതാണ് ക്രിസ്റ്റലിനെ കുടുക്കിയത്.യുഎസ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു നല്‍കുന്ന കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമില്‍ പഴങ്ങളോ പച്ചക്കറിയോ യുഎസിലേക്കു കൊണ്ടുവരുന്നുണ്ടോ എന്നു വെളിപ്പെടുത്തേണ്ടതുണ്ട്.

ക്രിസ്റ്റല്‍ ഇത് വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് പിഴ വിധിക്കാന്‍ കാരണമായത്. ഒരു കഷണം പഴത്തിന്റെ പേരില്‍ ക്രിമിനലിനെ പോലെ പെരുമാറിയ അധികൃതരുടെ നടപടി നിര്‍ഭാഗ്യകരമെന്ന് ക്രിസ്റ്റല്‍ ടാഡ്‌ലോക്ക് പിന്നീട് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്