ആപ്പ്ജില്ല

ലോകത്തിലെ ഏറ്റവും ധനികനായ മലയാളി യൂസഫലി തന്നെ

ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്

TNN 7 Mar 2018, 9:03 pm
ഫോര്‍ബ്സ് മാഗസിന്‍ പുറത്തു വിട്ട ശത കോടീശ്വരരുടെ പുതിയ പട്ടികയിലും മലയാളി സമ്പന്നരില്‍ മുന്നില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി തന്നെ. ആഗോള സമ്പന്നരില്‍ 388-ആം സ്ഥാനമാണ് യൂസുഫലിക്ക്. 5.5 ബില്ല്യണ്‍ ഡോളറാണ് യൂസുഫലിയുടെ ആസ്തി. 3.9 ബില്ല്യണ്‍ ആസ്തിയുള്ള രവിപിള്ളയാണ് മലയാളി ശതകോടീശ്വരില്‍ രണ്ടാമത്. 2.6 ബില്ല്യണ്‍ ആസ്തിയുമായി ജെംസ് വിദ്യാഭ്യാസ ശൃംഖല ഉടമ സണ്ണി വര്‍ക്കി മലയാളി കോടീശ്വരില്‍ മൂന്നാമതുണ്ട്.
Samayam Malayalam worlds richest malayalis
ലോകത്തിലെ ഏറ്റവും ധനികനായ മലയാളി യൂസഫലി തന്നെ


മുന്‍ ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന് ആസ്തി 1.85ബില്ല്യണ്‍ ഡോളറാണ്. 1.48 ബില്ല്യണ്‍ ഡോളറാണ് ജോയ് ആലുക്കാസിന്‍റെ ആസ്തി. ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ, വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതൽ എട്ടുവരെ സ്ഥാനങ്ങളിൽ. മൂവരുടെയും ആസ്തി 9,700 കോടിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്