ആപ്പ്ജില്ല

അടയും മുൻപെ ലിഫ്റ്റ് ഉയർന്നു; പ്രസവിച്ച് കിടന്ന യുവതിക്ക് ദാരുണാന്ത്യം

പ്രസവശേഷം സ്ട്രെച്ചറിൽ കിടത്തി മുകളിലുള്ള വാർഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

TNN 22 Aug 2017, 2:29 pm
സ്പെയിൻ: ലിഫ്റ്റ് പൂർണമായും അടയും മുൻപെ ഉയർന്നതിനെ തുടർന്ന് യുവതിയുടെ ശരീരം രണ്ടായി മുറിഞ്ഞു. തെക്കൻ സ്പെയിനിലെ സെവിലിലെ വെർജിൻ ഡി വാൽമെ ആശുപത്രിയിലാണ് സംഭവം. പ്രസവശേഷം സ്ട്രെച്ചറിൽ കിടത്തി മുകളിലുള്ള വാർഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റോസിയോ കോർട്സ് നൂനസ് എന്ന ഇരുമ്പത്തിയഞ്ചുകാരിയാണ് മരണത്തിന് കീഴടങ്ങിയത്.
Samayam Malayalam young mother crushed to death by hospital lift hours after giving birth
അടയും മുൻപെ ലിഫ്റ്റ് ഉയർന്നു; പ്രസവിച്ച് കിടന്ന യുവതിക്ക് ദാരുണാന്ത്യം


രാവിലെ പതിനൊന്ന് മണിയോടെ പ്രസവം കഴിഞ്ഞ് രണ്ടരമണിയോടെ മുകളിലുള്ള വാർഡിലേക്ക് മാറ്റുമ്പോഴാണ് അപകടം. യുവതിയുമായി സ്ട്രെച്ചറിൽ മുകളിലേക്ക് പോവുകയായിരുന്ന അറ്റൻഡർക്ക് ലിഫ്റ്റിനുള്ളിലേക്ക് പൂർണമായും കടക്കാൻ സാധിക്കുന്നതിന് മുൻപെ ലിഫ്റ്റ് ഉയർന്നുപൊങ്ങുകയായിരുന്നു.

ലിഫ്റ്റിന്‍റെ ലോഹഭാഗങ്ങൾക്കിടയിൽപ്പെട്ടാണ് ശരീരം രണ്ടായി മുറിഞ്ഞത്. അമ്മ വേദനകൊണ്ട് പിടയുമ്പോഴും പൊതിഞ്ഞ് ചേർത്തുപ്പിടിച്ചിരുന്ന കുഞ്ഞ് ആ അമ്മയുടെ കൈകൾക്കുള്ളിൽ സുരക്ഷിതമായിരുന്നു എന്നതാണ് വേദനിപ്പിക്കുന്നൊരു സത്യം.

പ്രസവത്തിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അമ്മ മരണപ്പെട്ടപ്പോൾ അനാഥരായത് നവജാത ശിശുവും നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പെൺമക്കളാണ്.

Young mother crushed to death by hospital lift hours after giving birth

A young mother died hours after giving birth when a hospital lift took off before she was fully inside.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്