ആപ്പ്ജില്ല

പാകിസ്താനിൽ 7 വയസ്സുകാരിയെ കൊന്നത് പരമ്പര കൊലയാളി

ക്രൂരമായി ബലാത്സംഗം ചെയ്ത് ഇയാള്‍ മറ്റ് 7 പെണ്‍കുട്ടികളെ ഇതുവരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ്

TNN 25 Jan 2018, 10:42 pm
ലാഹോര്‍ : പാകിസ്താനില്‍ ഏഴുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്‍ പരമ്പര കൊലയാളിയെന്ന് പോലീസ്. സമാന രീതിയില്‍ ഇയാള്‍ മറ്റ് 7 പെണ്‍കുട്ടികളെ ഇതുവരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കസൂര്‍ സ്വദേശിയും 24 കാരനുമായ ഇമ്രാന്‍ അലിയാണ് അറസ്റ്റിലായത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിനാണ് കുട്ടിയെ ദാരുണമായ നരഹത്യയ്ക്ക് ഇരയാക്കിയ നിലയില്‍ കണ്ടെത്തിയത്.സൈനബ് എന്ന ഏഴുവയസ്സുകാരിയാണ് ലൈംഗിക പീഡനത്തിന് ശേഷം ക്രൂരമായ നരഹത്യയ്ക്ക് ഇരയായത്.
Samayam Malayalam zainab ansari police arrest serial killer over rape and murder of 7 year old
പാകിസ്താനിൽ 7 വയസ്സുകാരിയെ കൊന്നത് പരമ്പര കൊലയാളി


അറസ്റ്റിലായയാള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഇയാള്‍ കുറ്റം സമ്മതിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ മറ്റ് 7 പെണ്‍കുട്ടികളെ മൃഗീയ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരാള്‍ക്കൊപ്പം സൈനബ് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്