ആപ്പ്ജില്ല

മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍

9,999 രൂപയ്ക്കാണ് മോട്ടോ ഇ4 പ്ലസ് വിപണിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

TNN 12 Jul 2017, 8:33 pm
മൊബൈൽ വിപണി കീഴടക്കാൻ മോട്ടോ ഇ4 പ്ലസ് ഇന്ത്യയിലവതരിച്ചു. 5000 എംഎഎച്ച് ബാറ്ററിയിൽ അവതരിച്ചിരിക്കുന്ന ഈ ഫോൺ മോട്ടോ ഇ നിരയിൽ തന്നെ ഏറ്റവും വലുപ്പമേറിയതാണ്. 5.5 ഇഞ്ച് ഡിസ് പ്ലേയിലാണ് ഫോണിനുള്ളത്. 9,999 രൂപയ്ക്കാണ് മോട്ടോ ഇ4 പ്ലസ് വിപണിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.
Samayam Malayalam lenovo officially launches moto e4 plus smartphones in india
മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍


ഇകോമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് മോട്ടോ ഇ4 പ്ലസിന്‍റെ വില്പന. മോട്ടോ ജി5ന് സമാനമായ രൂപകല്പനയിലാണ് മോട്ടോ ഇ4 പ്ലസ് ഇറക്കിയിരിക്കുന്നത്. ഹോം ബട്ടണിൽ ഫിംഗർ പ്രിന്‍റ് സ്കാനർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ സവിശേഷത. ഈ വിലയില്‍ ലഭിക്കുന്ന ഫോണുകളില്‍ ഈ സവിശേഷത വിരളമാണ്. ഭാരക്കുറവാണ് മറ്റൊരു സവിശേഷത. 181 ഗ്രാം ഭാരം മാത്രമാണ് ഈ ഫോണിനുള്ളത്. നോക്കിയോ 3, ഷവോമി റെഡ്മീ നോട്ട് എന്നിവയാണ് പ്രധാന എതിരാളികൾ.

മറ്റ് സവിശേഷതകൾ

720x1280 പിക്സൽ റെസല്യൂഷൻ

മീഡിയടെക് എംടി6737 പ്രൊസസർ

3 ജിബി റാം

32 ജിബി ഇന്‍റേണല്‍ മെമ്മറി

13 എംപി റെയർ ക്യാമറ

5 എംപി ഫ്രണ്ട് ക്യാമറ


Lenovo officially launches Moto E4 Plus smartphones in India

Lenovo-owned Motorola has launched its budget smartphones the Moto E4 Plus in India.

ആര്‍ട്ടിക്കിള്‍ ഷോ