മുംബൈ: ലെനോവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ലെനോവോ വൈബ് കെ 6 പവർ ഇന്ത്യൻ വിപണിയിലേക്ക്. ഒട്ടേറെ സവിശേഷതകൾ ഉള്ള ഈ ഫോൺ മറ്റു മറ്റു സ്മാർട്ട് ഫോണുകൾക്ക് കുറച്ചു നാളുകളിലേക്കെങ്കിലും തിരിച്ചടിയാകുമെന്ന് ഗാഡ്ജറ്റ് ഗുരുക്കന്മാർ അഭിപ്രായപ്പെടുന്നു.
5 ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഈ ഫോണിന്റെ പ്രത്യേകത. 1920×1090 പിക്സൽ റെസല്യൂഷൻ ആണ് ഫോണിന്റേതായി എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. 2 ജിബി റാം ഫോണിൽ, 16 ജിബിയുടെ ഇന്റേർണൽ സ്റ്റോറേജാണുള്ളത്, 3 ജിബി റാം ഫോണിൽ 32 ജിബിയുടെ ഇന്റേർണൽ സ്റ്റോറേജും ഉണ്ട്. 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് മറ്റൊരു പ്രത്യേകത. 4000എംഎഎച്ചിന്റെ ബാറ്ററി ലൈഫുമായാണ് ഫോൺ വിപണിയിലേക്കെത്തുന്നത്. ആൻഡ്രോയിഡ് 6.0 മാർഷ്മെല്ലോയിലാണ് ഫോൺ പ്രവര്‍ത്തിക്കുക.
Lenovo Vibe K6 to launch in indian market