ആപ്പ്ജില്ല

സെല്‍ഫിയില്‍ മൂക്കിന് ഭംഗി കുറവ്, യുവതി ഡോക്ടറിനെ സമീപിച്ചു

സെൽഫി ഭ്രമത്തിന് സെല്‍ഫിസൈഡ് എന്നാണ് ഡോക്‌ടർമാർ നൽകിയിരിക്കുന്ന പേര്

TNN 9 Jan 2017, 7:02 pm
ന്യൂഡൽഹി എയിംസ് ആശുപത്രിയില്‍ 18 കാരിയായ പെൺകുട്ടി തന്‍റെ മൂക്ക് ശസ്‌ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഎന്‍ടി വിഭാഗത്തില്‍ എത്തി.എന്നാൽ പെൺകുട്ടിയെ ചികിൽസിച്ച ഡോക്ടർ മനശാസ്ത്ര വിഭാഗത്തിലേക്ക് കുട്ടിയെ അയച്ചു. സമാന രീതിയിൽ ശരീരത്തിന് ശസ്‌ത്രക്രിയ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണെന്ന് എയിംസിലെ ഡോക്‌ടർമാർ പറയുന്നു
Samayam Malayalam girl approached doctor to enhance her nose beauty
സെല്‍ഫിയില്‍ മൂക്കിന് ഭംഗി കുറവ്, യുവതി ഡോക്ടറിനെ സമീപിച്ചു


സെൽഫി എടുക്കുമ്പോൾ ആകർഷണീയത ഇല്ലെന്ന തോന്നലാണ് ഇതിനു പിന്നിൽ. മുഖവും മൂക്കും ചുണ്ടുമെല്ലാം ഇത്തരത്തിൽ ശസ്ത്രക്രിയ ചെയ്തു മാറ്റാന്‍ ധാരാളം പേര്‍ ആഗ്രഹിക്കുന്നു. ശരീരഭാരം കുറക്കാൻ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവരും നമ്മുടെ ഇടയിൽ കൂടുതലാണ്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കൂടാതെ സെൽഫിയെ കുറിച്ചുള്ള അമിത ഉത്കണ്ഠ വിഷാദരോഗത്തിനും കാരണമാകും.

ഒരു പെൺകുട്ടി നഗ്നയായി നിൽക്കുന്ന സെൽഫി തന്‍റെ അടുത്ത കൂട്ടുകാരിയെ കാണിച്ചു. കൂട്ടുകാരി ഭംഗിയുള്ള ചിത്രമാണതെന്ന് പറഞ്ഞതോടെ അത് ബോയ്‍ഫ്രണ്ടിനും അയച്ചു കൊടുത്തു. അയാള്‍ പിന്നീടത് ധാരാളം പേര്‍ക്കും അയച്ചു കൊടുത്തതോടെ പെണ്‍കുട്ടി കടുത്ത മാനസിക വിഭ്രാന്തിയിലകപ്പെട്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സെൽഫി ഭ്രമത്തിന് സെല്‍ഫിസൈഡ് എന്നാണ് ഡോക്‌ടർമാർ നൽകിയിരിക്കുന്ന പേര്. അമേരിക്കയിലെ സൈക്കോളജിക്കൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 60 ശതമാനം ആളുകൾ സെല്‍ഫിസൈഡിന്‍റെ പിടിയിലാണ്.

Girl approached doctor to enhance her nose beauty

Doctors say, many youngsters ar now in the clutches of Selfieside

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്