ആപ്പ്ജില്ല

മുടി നരച്ചോ??? ഇനി ടെന്‍ഷന്‍ വേണ്ട

ജലാംശമില്ലാത്ത നെല്ലിക്കയും ഉലുവ പൊടിയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചാല്‍ മുടി നരയ്ക്കുന്നത് തടയാം. ബീറ്റ്‌റൂട്ട് ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം ചേര്‍ത്തോ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം.

Samayam Malayalam 22 Jun 2019, 3:19 pm
നരച്ച മുടി കറുപ്പിക്കാന്‍ ഹെന്ന ചെയ്യുകയേ മാര്‍ഗമുള്ളുവെന്നാണോ നിങ്ങളുടെ ചിന്ത എങ്കില്‍ ആ ചിന്ത ഇനി വേണ്ട. ചെറുനാരങ്ങ, ഉള്ളി, കറിവേപ്പില തുടങ്ങിയവയെല്ലാം അകാല നരയ്ക്കുള്ള പ്രതിവിധികളാണ്.
Samayam Malayalam homemade tips to prevent and get rid of grey hair
മുടി നരച്ചോ??? ഇനി ടെന്‍ഷന്‍ വേണ്ട


1. ചായയും കാപ്പിയും നരച്ച മുടിയ്ക്കുള്ള പ്രതിവിധിയാണ് . രണ്ടോ മൂന്നോ ടീ ബാഗ് ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. തണുത്ത ശേഷം ഇത് മുടിയില്‍ പുരട്ടാം. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് നരച്ച മുടിയ്ക്കു കറുപ്പു നല്‍കും.

2. ജലാംശമില്ലാത്ത നെല്ലിക്കയും ഉലുവ പൊടിയും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചാല്‍ മുടി നരയ്ക്കുന്നത് തടയാം.

3. ബീറ്റ്‌റൂട്ട് ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം ചേര്‍ത്തോ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. നരച്ച മുടിയ്ക്കു മറ്റു നിറങ്ങള്‍ ലഭിയ്ക്കും.

4. വെളിച്ചെണ്ണയില്‍ നെല്ലിക്ക, കറ്റാര്‍വാഴ എന്നിവ അരിഞ്ഞിട്ട് തിളപ്പിച്ച് വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും നരച്ച മുടി കറുപ്പാകാന്‍ സഹായിക്കും.

5. ആഹാരത്തില്‍ ധാരാളം ഇലക്കറികളും പച്ചക്കറികളും ബീന്‍സും മുന്തിരിയും ധാരാളമായി ഉള്‍പ്പെടുത്തുക.
വൈറ്റമിന്‍ എ, ഡി എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക വഴി മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കാം.

6. ഉരുളക്കിഴങ്ങിന്റെ തൊലി നരച്ച മുടി കറുപ്പാക്കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. 2 കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ഉരുളക്കിഴങ്ങു തൊലിയിട്ടു തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

7. വെളിച്ചെണ്ണയില്‍ നെല്ലിക്ക, കറ്റാര്‍വാഴ എന്നിവ അരിഞ്ഞിട്ട് തിളപ്പിച്ച് വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും നരച്ച മുടി കറുപ്പാകാന്‍ സഹായിക്കും.

8. വെളിച്ചെണ്ണ അല്‍പം ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതും നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.



Simple Homemade Tips to Prevent and Get Rid of Grey Hair

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്