ആപ്പ്ജില്ല

എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ കള്ളപ്പം

ഒരു നാടന്‍ പലഹാരമാണ് കള്ളപ്പം. വളരെ എളുപ്പത്തിൽ കള്ളപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കൂ...

TNN 7 Jul 2016, 6:01 pm
ഒരു നാടന്‍ പലഹാരമാണ് കള്ളപ്പം. വളരെ എളുപ്പത്തിൽ കള്ളപ്പം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കൂ...
Samayam Malayalam kallappam recipe
എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ കള്ളപ്പം


ആവശ്യമായ സാധനങ്ങൾ

പച്ചരി - 3 കപ്പ്‌

തേങ്ങ - 1 കപ്പ്‌

ഈസ്റ്റ്‌ കാല്‍ ടീസ്‌ സ്പൂണ്‍ / തെങ്ങിന്‍ കള്ള്‌ ഒരു ഗ്ലാസ്‌

പഞ്ചസാര - 6 ടീസ്‌ സ്പൂണ്‍

വെളുത്തുള്ളി - 1 അല്ലി

ചെറിയ ഉള്ളി - 4-5 എണ്ണം

ജീരകം - 1 നുള്ള്

2 ടേബിള്‍ സ്പൂണ്‍ - ചോറ്

തയ്യാറാക്കുന്ന വിധം

പച്ചരി നന്നായികഴുകി ഏകദേശം 8 മണിക്കൂർ കുതിർക്കുക.

അതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

മാവില്‍ നിന്നും 2 സ്പൂണ്‍ എടുത്തു മുക്കാല്‍ കപ്പ്‌ വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച്‌ തുടരെ ഇളക്കി കുറുക്കി എടുക്കുക കപ്പു കാച്ചാന്‍ ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട്‌ വയ്ക്കുക.

തേങ്ങയും , വെളുത്തുള്ളിയും, ചെറിയ ഉള്ളി , ഒരു നുള്ള് ജീരകവും , 2 ടേബിള്‍ സ്പൂണ്‍ ചോറും എന്നിവ നന്നായി അരച്ച് മാവിലേക്ക്‌ചേര്‍ക്കുക.

ഈ മാവില്‍ ,കലക്കി വെച്ചിരിക്കുന്ന ഈസ്റ്റ്‌ , കപ്പു കാച്ചിയത്‌ എന്നിവ നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക.

എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേർത്ത് 15 മിനിട്ട്‌ വയ്ക്കുക. ഉപ്പ്‌ പാകത്തിനു ചേർത്ത് അപ്പം ചുടാം.

രുചികരമായ കള്ളപ്പം റെഡി...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്