ആപ്പ്ജില്ല

ഷേവിങ് അല്ലെങ്കില്‍ വാക്സിങ്: ഏതാണ് കൂടുതല്‍ നല്ലത്?

ശരീരത്തില്‍ വാക്‌സ് തേച്ചതിന് ശേഷം രോമങ്ങള്‍ പറിച്ചെടുക്കുന്ന രീതിയാണ് വാക്സിങ്. ഇതിനായി ആദ്യമേ വാക്‌സ് ചൂടാക്കി രോമവളര്‍ച്ചയുള്ളിടത്ത് പുരട്ടിയതിന് ശേഷമാണ് വാക്സ് ചെയ്യുക. ചൂടാക്കി ഉപയോഗിക്കേണ്ട വാക്‌സ് ആണെങ്കില്‍ ചൂട് കൂടുതലില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

Samayam Malayalam 26 Jun 2019, 4:09 pm
സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖത്തെയും ശരീരത്തിലെയും അനാവശ്യ രോമങ്ങള്‍. രോമങ്ങള്‍ നീക്കം ചെയ്യുന്നതിന് ഷേവിങാണോ വാക്സിങാണോ ഫലപ്രദമെന്നതാണ് അടുത്ത ആശയക്കുഴപ്പം. അനാവശ്യ രോമം കളയാന്‍ മിക്കവരും ഷേവിങ് ആണ് തിരഞ്ഞെടുക്കുന്നത്.
Samayam Malayalam shvn


പക്ഷേ ഇതിലൂടെ ചര്‍മത്തിന്റെ പ്രതലത്തിലുള്ള രോമങ്ങള്‍ മാത്രമാണ് നീക്കം ചെയ്യപ്പെടുക എന്നതിനാല്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തന്നെ രോമങ്ങള്‍ വളരാന്‍ തുടങ്ങും. അപ്പോള്‍ രോമവളര്‍ച്ചയ്ക്കനുസരിച്ച് വീണ്ടും ഷേവിങ് ചെയ്യേണ്ടതായി വരും. വേദനയില്ലാതെ രോമങ്ങള്‍ നീക്കം ചെയ്യാമെന്നതാണ് ഷേവിങിന്‍റെ ഒരു ഗുണം. പക്ഷേ ഷേവിങ് ചെയ്യുമ്പോള്‍ പിന്നീട് കട്ടി കൂടിയ രോമമായിരിക്കും വളരുകയെന്നതും ഷേവിങിന്‍െ ദോഷഫലങ്ങളിലൊന്നാണ്.

ശരീരത്തില്‍ വാക്‌സ് തേച്ചതിന് ശേഷം രോമങ്ങള്‍ പറിച്ചെടുക്കുന്ന രീതിയാണ് വാക്സിങ്. ഇതിനായി ആദ്യമേ വാക്‌സ് ചൂടാക്കി രോമവളര്‍ച്ചയുള്ളിടത്ത് പുരട്ടിയതിന് ശേഷമാണ് വാക്സ് ചെയ്യുക. ചൂടാക്കി ഉപയോഗിക്കേണ്ട വാക്‌സ് ആണെങ്കില്‍ ചൂട് കൂടുതലില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

രോമം വേരോടെ പറിച്ചെടുക്കുന്നതിനാല്‍ താരതമ്യേനെ വേദനയുള്ള പ്രക്രിയയാണ് വാക്‌സിങ്. ഒരിക്കല്‍ വാക്‌സിങ്ങ് ചെയ്തു കഴിഞ്ഞാല്‍ രോമം പൂര്‍ണമായി വളര്‍ന്നതിനു ശേഷമേ അടുത്ത വാക്സിങ് ചെയ്യാന്‍ പാടുള്ളൂ. ഉപയോഗിച്ച ശേഷം കളയുന്ന സ്ട്രൈപ്പുകള്‍ തന്നെ വാക്സിങിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്