ആപ്പ്ജില്ല

വിവാഹത്തിന് കാവ്യ ധരിച്ച മാലയുടെ പ്രത്യേകത

വിവാഹത്തിന് കാവ്യയെ ശ്രദ്ധിച്ചിരുന്നോ, പച്ചക്കരയുള്ള സെറ്റും മുണ്ടുമുടുത്ത്, മുല്ലപ്പൂ ചൂടി പരമ്പരാഗത

Samayam Malayalam 1 Dec 2016, 6:14 pm
വിവാഹത്തിന് കാവ്യയെ ശ്രദ്ധിച്ചിരുന്നോ, പച്ചക്കരയുള്ള സെറ്റും മുണ്ടുമുടുത്ത്, മുല്ലപ്പൂ ചൂടി പരമ്പരാഗത ശൈലിയിലുള്ള വേഷത്തിൽ അതി സുന്ദരിയായാണ് കാവ്യ എത്തിയത്. സിംപിൾ ലുക്കിൽ ഇത്ര മനോഹരിയായതിൽ കാവ്യയുടെ ആഭരണങ്ങൾക്ക് പങ്കുണ്ട്. കഴുത്തിലെ ആ മാല തന്നെ വലിയ ആകര്‍ഷണമായിരുന്നു.
Samayam Malayalam speciality kavya madhavans ornaments wedding day
വിവാഹത്തിന് കാവ്യ ധരിച്ച മാലയുടെ പ്രത്യേകത


ചോക്ക‍ർ പീസ് മാലയാണ് കാവ്യ വിവാഹത്തിനണിഞ്ഞത്. ഒറ്റ വലിയ മാലയാണെന്ന് തോന്നുമെങ്കിലും രണ്ട് മാലകള്‍ ചേരുന്ന ഡിസൈനാണത്. താമരമൊട്ടുമാലയുടെ രീതിയില്‍ ചെയ്ത മാലയ്‌ക്കൊപ്പം മുകളില്‍ കന്റംപ്രറി ഡിസൈനിലുള്ള മറ്റൊരു മാലയും ചേര്‍ന്ന് വരുന്നു. ആന്റിക്, കന്റംപ്രറി ഡിസൈനുകള്‍ രണ്ടും ബ്ലെന്റും ചെയ്യുന്ന വിധമാണ് ഇതൊരുക്കിയിരിയ്ക്കുന്നത്.

വിവാച്ചടങ്ങില്‍ ഒറ്റമാലയായി ധരിച്ചെങ്കിലും പിന്നീടിത് രണ്ട് മലയായി ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് പ്രത്യേകത. ഈ ഡിസൈനില്‍ സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്