ആപ്പ്ജില്ല

സോഷ്യൽ മീഡിയയിൽ തരംഗമായി '100 ലെയർ ചാലഞ്ച്'

കണ്ണായാലും ചുണ്ടായാലും വിരൽ ആയാലും നൂറു പ്രാവശ്യം മേയ്കപ്പ് ഇടണം അത്രമാത്രം.

TNN 30 Jul 2016, 4:19 pm
നെയിൽ പോളിഷ്,ലിപ്സ്റ്റിക്,ഫൌണ്ടേഷൻ,മസ്ക്കാര എന്തു മേയ്കപ്പ് വസ്തുവുമാകട്ടെ അത് 100 തവണ ഉപയോഗിച്ചാൽ എങ്ങിനെയിരിക്കും?
Samayam Malayalam try the 100 layers of makeup challenge
സോഷ്യൽ മീഡിയയിൽ തരംഗമായി '100 ലെയർ ചാലഞ്ച്'


ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന'100 ലെയർ ചാലഞ്ച്'. ബ്യൂട്ടി വ്ലോഗ്ഗർ ആയ ക്രിസ്റ്റൈൻ റോട്ടർബെർഗ് ആണ് ആദ്യമായി ഇത്തരം ഒരു പരീക്ഷണം നടത്തിയത്. കൈ വിരലിൽ 100 ലയർ നെയിൽ പോളിഷ് അണിഞ്ഞാണ് ക്രിസ്റ്റൈൻ തന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ ചാലഞ്ച് മറ്റു പല മോഡലുകളും ബ്യൂട്ടി ക്യൂനുകളും സ്വീകരിച്ച് പ്രാവർത്തികമാക്കി.

ഇഷ്ടമുള്ള മേക്കപ്പ് സാമഗ്രി ഉപയോഗിച്ച ഈ ചാലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. കണ്ണായാലും ചുണ്ടായാലും വിരൽ ആയാലും നൂറു പ്രാവശ്യം മേയ്കപ്പ് ഇടണം അത്രമാത്രം.

#polishmountain #100layersofmakeup #100layersoflipstick #100layersoffoundation തുടങ്ങിയ ഹാഷ് ടാഗുകളിൽ നിങ്ങളുടെ ചാലഞ്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്