ആപ്പ്ജില്ല

കറ്റാര്‍ വാഴയും പുട്ടുപൊടിയും, മുഖത്തൊരു പ്രയോഗം....

മുഖത്ത് കറ്റാര്‍വാഴയും പുട്ടുപൊടിയും കൊണ്ട് ഏറെ സിംപിളായി ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ പ്രയോഗമുണ്ട്.

Samayam Malayalam 14 Sept 2020, 2:23 pm
സൗന്ദര്യം നല്‍കുന്ന സിംപിള്‍ വഴികല്‍ പലതുമുണ്ട്. യാതൊരു പാര്‍ശ്വ ഫലവും നല്‍കാത്ത ചില വഴികള്‍. പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിയ്ക്കുക. പലതും കാര്യമായ ചെലവു വരുത്താത്തവയുമാണ്. സമയമില്ലെന്ന് പരാതിപ്പെടുന്നവര്‍ക്കും പരീക്ഷിയ്ക്കാവുന്ന പല വഴികളുമുണ്ട്. പ്രത്യേകിച്ചും വീട്ടമ്മമാര്‍ക്ക്. ബ്യൂട്ടി പാര്‍ലറികള്‍ പോവുകയോ വില കൂടിയ ക്രീമുകള്‍ വാങ്ങുകയോ വേണ്ട, മുറ്റത്തെയും അടുക്കളയിലേയും ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിയ്ക്കാം. ഇത്തരത്തിലെ ഒരു സൗന്ദര്യ പരീക്ഷണത്തെക്കുറിച്ചറിയൂ. ഇതിനായി ഉപയോഗിയ്ക്കുന്നത് സൗന്ദര്യ സംരക്ഷണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കറ്റാര്‍ വാഴയും ഒപ്പം അരിപ്പൊടിയുമാണ് ഇതിനായി വേണ്ടത്.
Samayam Malayalam aloe vera and rice flour face scrub for beauty benefits
കറ്റാര്‍ വാഴയും പുട്ടുപൊടിയും, മുഖത്തൊരു പ്രയോഗം....


കറ്റാര്‍ വാഴ

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരു പോലെ മുന്‍പന്തിയിലാണ് കറ്റാര്‍ വാഴ. പല സൗന്ദര്യ സംരക്ഷക വസ്തുക്കളുടെയും പ്രധാന ഭാഗമാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, ചർമ്മ സൗന്ദര്യം കൂട്ടാനുള്ള സ്കിൻ ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴ ഉപയോഗിക്കുന്നു.ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം തന്നെ കലര്‍ന്ന ഇത് തികച്ചും സ്വാഭാവിക രീതിയിലെ സൗന്ദര്യ സംരക്ഷണത്തിന് പറ്റിയ മരുന്നാണ്. വൈറ്റമിന്‍ ഇ അടങ്ങിയ സ്വാഭാവിക സസ്യമാണ് കറ്റാര്‍ വാഴ.

​അരിപ്പൊടി

അരിപ്പൊടിയും സൗന്ദര്യ ഗുണങ്ങളുള്ള ഒന്നാണ്. ഇത് നല്ലൊരു പ്രകൃതിദത്ത സ്‌ക്രബറാണ്. വല്ലാതെ നനുത്ത അരിപ്പൊടിയേക്കാള്‍ അല്‍പം തരികളുള്ള പുട്ടു പൊടിയ്ക്കായി ഉപയോഗിയ്ക്കുന്ന അരിപ്പൊടിയാണ് നല്ലത്. കറ്റാര്‍ വാഴ വൈറ്റമിന്‍ ബി സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍, സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍, മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.

​കറ്റാര്‍ വാഴ

കറ്റാര്‍ വാഴ നല്ല മാംസളമായ ഒരു തണ്ടിന്റെ നടു ഭാഗം എടുക്കുക. ഇതിന്റെ മുകളിലെ തൊലി നീക്കുക. നല്ല ജെല്‍ ഉള്ള ഭാഗത്തായി അല്‍പം അരിപ്പൊടി ഇടുക. ഈ അരിപ്പൊടിയും കറ്റാര്‍ വാഴയും ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുക. അല്‍പ സമയം മുഖത്ത് സ്‌ക്രബ് ചെയ്യാം. മൂക്കിന്റെ ഭാഗത്തുളള ബ്ലാക് ഹെഡ്‌സിന്റെ നിറം കുറയ്ക്കുന്ന പ്രയോഗം കൂടിയാണിത്. വല്ലാതെ സ്പീഡിലോ വല്ലാതെ അമര്‍ത്തിയോ സ്‌ക്രബ് ചെയ്യരുത്. ഇത് മുഖത്തെ കോശങ്ങള്‍ക്ക് കേടുപാടുണ്ടാക്കുമെന്നതു കൊണ്ടാണിത്. Also read: പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റാമെന്നോ? സത്യം ഇതാണ്

​നല്ലൊരു സ്‌ക്രബര്‍

നല്ലൊരു സ്‌ക്രബര്‍ ഗുണം മുഖത്തു നല്‍കുന്ന ഇത് മൃതകോശങ്ങളെ നീക്കാനും ചര്‍മത്തിന് മൃദുത്വം നല്‍കാനും നല്ലതാണ്. വരണ്ട ചര്‍മമുള്ളവര്‍ക്ക് സാധാരണ സ്‌ക്രബ് ഉപയോഗിച്ചാല്‍ മുഖം വല്ലാതെ വരണ്ടതാകുന്ന പ്രശ്‌നമുണ്ടാകുന്നു. എന്നാല്‍ മുഖത്ത് ഈര്‍പ്പം നല്‍കുന്ന കറ്റാര്‍ വാഴ സ്‌ക്രബ് ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്. മുഖത്തിന് ഈര്‍പ്പം നില നിര്‍ത്തുന്നു. കറ്റാര്‍ വാഴ വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്. ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ കറ്റാര്‍ വാഴ ഏറെ പ്രധാനപ്പെട്ടതാണ്. ഇത് ചര്‍മം അയഞ്ഞു തൂങ്ങുന്നത് തടയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്