ആപ്പ്ജില്ല

കരുവാളിപ്പ് മാറി മുഖം തിളങ്ങും കോലരക്ക് ആയുര്‍ പായ്ക്ക്...

മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന കോലരക്ക് പായ്ക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്നറിയൂ.

Samayam Malayalam 21 Oct 2021, 3:48 pm
മുഖ സൗന്ദര്യത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന പല ഘടകങ്ങളുമുണ്ട്. മുഖത്തുണ്ടാകുന്ന പല പ്രശ്‌നങ്ങളും മുഖ ഭംഗിയ്ക്ക് പ്രശ്‌നമായി നില്‍ക്കുന്നു. മുഖത്തിന്റെ വരണ്ട സ്വഭാവം, മുഖക്കുരു, കരുവാളിപ്പ്, ബ്ലാക് ഹെഡ്‌സ് പോലുള്ള, നിര്‍ജീവമായ, തിളക്കമില്ലാത്ത ചര്‍മം, കരുവാൡപ്പ് എന്നിവയെല്ലാം തന്നെ ഇതിന് കാരണമായി വരുന്നു. ഇത്തരത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്നുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചിലത്. മുഖത്തെ കരുവാളിപ്പ് മാറ്റി മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില പ്രത്യേക പായ്ക്കുകളുണ്ട്. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയൂ. ഇത് ആയുര്‍വേദിക് പായ്ക്കാണ്.
Samayam Malayalam ayurvedic face pack using kolarakku for glowing face
കരുവാളിപ്പ് മാറി മുഖം തിളങ്ങും കോലരക്ക് ആയുര്‍ പായ്ക്ക്...



കോലരക്ക്

,ഇതിനായി വേണ്ടത് രണ്ട് ചേരുവകളാണ്. ഇത് കോലരക്ക്, തേന്‍ എന്നിവയാണ്. കോലരക്ക് ആയുര്‍വേദ കടകളിലോ അങ്ങാടിക്കടകളിലോ ലഭിയ്ക്കും. പൊതുവേ സൗന്ദര്യ, ആരോഗ്യ ഗുണങ്ങളുളള ഒന്നാണിത്. കോലരക്ക് മൂന്നു തരമുണ്ട്. മുഖത്തിനായി ഉപയോഗിയ്ക്കുന്നത് മഞ്ഞ വിഭാഗത്തിലുള്ളതാണ്. മറ്റുള്ളത് സാധാരണ രീതിയില്‍ മരുന്നുകള്‍ക്കായി ഉപയോഗിയ്ക്കാം. ഇത് തനിയെ മുഖത്തിടരുത്. മുഖത്തിന് കളര്‍ പിടിയ്ക്കാന്‍ വഴിയുണ്ട്. ഇത് ചുവന്ന നിറമാണ്. ഇത് മിക്‌സിയുടെ ജാറിലിട്ട് നല്ലതു പോലെ പൊടിച്ചെടുക്കാം. ഇത് പിന്നീട് അരിച്ചെടുക്കാം. ഇത് അഴുക്കുകള്‍ നീക്കം ചെയ്യാന്‍ നല്ലതാണ്. ഇത് പിന്നീട് വായു കടക്കാത്ത പാത്രത്തില്‍ അടച്ചു വച്ച് സൂക്ഷിയ്ക്കാം. ഇത് ആവശ്യാനുസരണം ഉപയോഗിയ്ക്കാം.

തേൻ

ഇതില്‍ ഉപയോഗയ്ക്കുന്ന അടുത്ത ചേരുവ തേനാണ്. ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് പ്രകൃതി സമ്മാനിച്ച ഏറ്റവും മികച്ച ഘടകമാണ് തേൻ. ഇത് കൊളാജൻ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിലുപരിയായി, ഇത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന അതിശയകരമായ ഘടകം കൂടിയാണ്. തേനിന് ശക്തമായ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക്, ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ ഉണ്ട്. ഇത് പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തിന്റെ ആരോഗ്യം പരിഷ്കരിക്കുന്നതിന് കാലങ്ങളായി ഉപയോഗിക്കുന്നു.

തേനിന്റെ ഈർപ്പം

തേനിൽ അടങ്ങിയ ശക്തിയേറിയ എൻസൈമുകളുടെ സമൃദ്ധി ഒരു സ്വാഭാവിക ഹ്യൂമെക്ടന്റായി പ്രവർത്തിക്കുന്നു, കൂടാതെ ഇത് ചർമ്മത്തിന് സ്വാഭാവികമായും ജലാംശം നൽകും. കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കേണ്ടി വന്നാൽ പോലും, ഈ ഗുണങ്ങൾ ചർമ്മത്തിന്റെ വരൾച്ച കുറയ്ക്കുന്നു. അസംസ്കൃത തേനിന്റെ ഈർപ്പം പകരുന്ന ഗുണങ്ങളും ശാന്തമായ ഫലവും ചർമ്മത്തെ മൃദുവും സുന്ദരവും തിളക്കവുമുള്ളതാക്കുന്നു.ചർമ്മത്തിൽ നിന്ന് സുഷിരങ്ങൾ അടയ്ക്കുകയും ചർമ്മത്തെ മങ്ങിയതാക്കുകയും ചെയ്യുന്ന നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാൻ തേനിന് കഴിയും. ശുദ്ധമായ തേനിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിനെ അകറ്റുവാൻ സ്വാഭാവികമായും പ്രവർത്തിക്കുകയും പാടുകൾ കുറയ്ക്കുകയും ചർമ്മത്തെ ചുളിവില്ലാത്തതും മികച്ചതുമായി നിലനിർത്തുകയും ചെയ്യുന്നു.

​കോലരക്ക്

കോലരക്ക് പൊടിച്ചതില്‍ പാകത്തിന് തേന്‍ പുരട്ടി മുഖത്തിടാം. . തരികളോടെയാണ് ലഭിച്ചതെങ്കില്‍ ഇത് മസാജ് ചെയ്യരുത്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. മുഖത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇത് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളും വരുത്താത്ത ഒന്നു കൂടിയാണിത്.മുഖത്തെ കരുവാളിപ്പ് മാറാനും മുഖത്തിന് തിളക്കം ലഭിയ്ക്കാനും സഹായിക്കുന്ന വഴിയാണിത്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ സഹായിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്