ആപ്പ്ജില്ല

beetroot hair dye for grey hair:നരച്ച മുടി കറുപ്പാക്കാൻ ഡൈ ചെയ്യുന്നതിന് പകരം ബീറ്റ്‌റൂട്ട് വിദ്യ

beetroot for grey hair:മുടി കറുക്കാന്‍ കൃത്രിമ ഡൈ ഉപയോഗിയ്ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തും. മുടി നരയ്ക്കാതിരിയ്ക്കാന്‍ നാച്വറല്‍ വഴികള്‍ ധാരാളമുണ്ട്. ഇതെക്കുറിച്ചറിയൂ. ബീറ്റ്‌റൂട്ട് ഉപയോഗിച്ചുളള ഒരു വിദ്യ

Samayam Malayalam 13 Jul 2022, 6:37 pm
നരച്ച മുടിയാണ് പലരേയും അലട്ടുന്ന പ്രശ്‌നം. പ്രായമാകുമ്പോഴുണ്ടാകുന്ന ഈ പ്രശ്‌നം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നാണ് ഈ പ്രശ്‌നം. തലയില്‍ ഒഴിയ്ക്കുന്ന വെള്ളം മുതല്‍ സ്‌ട്രെസ്, തലയില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍ എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. മുടി നര ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതാണ് വന്നു കഴിഞ്ഞ് പരിഹാരം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതിലും നല്ല പരിഹാരം. മുടി നരയ്ക്കുന്നതു മറയ്ക്കാന്‍ പലരും കൃത്രിമമായി ഉണ്ടാക്കുന്ന ഡൈ ഉപയോഗിയ്ക്കുന്നവരാണ്. ഇത് ആരോഗ്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ദോഷങ്ങള്‍ വരുത്തുന്നവയാണ്. കൃത്രിമ ഡൈയിലെ കൂട്ടുകള്‍ പലപ്പോഴും പല രോഗങ്ങള്‍ക്കു പോലും കാരണമാകുന്നുവെന്നതാണ് വാസ്തവം. ഇതിനുള്ള പരിഹാരം തികച്ചും പ്രകൃതിദത്തമായ വഴികള്‍ പരീക്ഷിയ്ക്കുന്നവയാണ്..
Samayam Malayalam beetroot hair dye for grey hair
beetroot hair dye for grey hair:നരച്ച മുടി കറുപ്പാക്കാൻ ഡൈ ചെയ്യുന്നതിന് പകരം ബീറ്റ്‌റൂട്ട് വിദ്യ


ബീറ്റ്‌റൂട്ട്

ഇതിനായി വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ഒരു കൂട്ടു പരീക്ഷിയ്ക്കാം. ഇതിനായി ബീറ്റ്‌റൂട്ട് കൊണ്ട് ഒരു ചേരുവയുണ്ടാക്കി പരീക്ഷിയ്ക്കാം. ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും ഇത് ഉപയോഗിയ്ക്കാം. തികച്ചും പ്രകൃതിദത്ത കൂട്ടാണിത്. മുടി സംരക്ഷണത്തിന് ഗുണം ചെയ്യുന്ന ഒന്ന്. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം യാതൊരു ദോഷവും വരുത്താത്ത ഒന്നാണിത്.

നീലയമരി

ഇതിനൊപ്പം നീലയമരിയും ചേര്‍ക്കും. നാട്ടിന്‍പുറങ്ങളില്‍ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്. മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇന്‍ഡിക എന്നാണ് ഇതിന്റെ പേര്. ഇന്‍ഡിക പൗഡര്‍ എന്ന പേരില്‍ ഇത് ലഭിയ്ക്കുന്നു.

​കട്ടന്‍ ചായ

കട്ടന്‍ ചായയാണ് ഇതിലെ മറ്റൊരു ചേരുവ. ചായ കുടിക്കാൻ മാത്രമല്ല, മുടി കറുപ്പിക്കാനും ഉത്തമമാണ്.ഹെന്ന മിശ്രിതം യോജിപ്പിക്കുമ്പോൾ പലരും കടുപ്പത്തിൽ ഉണ്ടാക്കിയ ചായവെള്ളം കൂടി ചേർക്കാറില്ല?നന്നായി കടുപ്പത്തിൽ തിളപ്പിച്ചെടുത്ത ചായ ഉപയോഗിച്ച് മുടി കഴുകാം. കടുപ്പത്തിൽ ഉണ്ടാക്കിയ ചായവെള്ളം തണുത്ത ശേഷം മുടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് കഴുകുക. ഇത് മുടിക്ക് നിറം നൽകുന്നതോടൊപ്പം തിളക്കം നിലനിർത്തുകയും ചെയ്യും.

കട്ടന്‍ ചായ

ഇതു തയ്യാറാക്കാനും അധികം ബുദ്ധിമുട്ടില്ല. തൊലി നീക്കി അല്‍പം ബീറ്റ്‌റൂട്ട് കഷ്ണങ്ങള്‍ എടുക്കുക. കട്ടന്‍ ചായ തിളപ്പിയ്ക്കുക. ഇത് അരിയ്ക്കാതെ തന്നെ ബീറ്റ്‌റൂട്ടു കഷ്ണങ്ങളുമായി ചേര്‍ത്ത് അരച്ചെടുക്കാം. ഈ കൂട്ടിലേയ്ക്ക് ഇന്‍ഡിക പൗഡര്‍ ചേര്‍ത്തിളക്കാം. ഇത് മുടിയില്‍ തേയ്ക്കാന്‍ പാകത്തിന് മിശ്രിതമാക്കി എടുക്കാം. മുടിയില്‍ ഇത് തേയ്ക്കുമ്പോള്‍ എണ്ണമയം പാടില്ല. ഇതിനാല്‍ തന്നെ മുന്‍പ് ഷാംപൂ ചെയ്ത് മുടിയിലെ എണ്ണമയം കളയാം. പിന്നീട്, ഇത് ഉണങ്ങിയ മുടിയില്‍ പുരട്ടി വയ്ക്കാം. 1 മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ഷാംപൂ ഇട്ട് കഴുകരുത്. ഇത് അടുപ്പിച്ച് മൂന്നു ദിവസം ചെയ്യാം. മുടിയുടെ നര മറയ്ക്കുന്ന സ്വാഭാവിക മിശ്രിമായി ഇത് ഉപയോഗിയ്ക്കാം. വജൈനല്‍ വരള്‍ച്ച മാറാന്‍ ചില വൈറ്റമിനുകള്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്