ആപ്പ്ജില്ല

എണ്ണ പുരട്ടിയില്ലെങ്കിലും മുടി തിളങ്ങും, ഹെയർ സിറം മാത്രം മതി

​​കുളി കഴിഞ്ഞ് തലമുടിയില്‍ ഹെയര്‍ സിറം ഉപയോഗിച്ചാല്‍ നിരവധിയാണ് ഗുണങ്ങള്‍. നല്ല ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടിയിഴകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ഹെയര്‍ സിറം എങ്ങിനെ സഹായിക്കുന്നു എന്ന് നോക്കാം.

Edited byഅനിറ്റ് | Samayam Malayalam 14 Dec 2023, 10:54 am
ചർമ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമൊക്കെ സഹായിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ നമുക്ക് വാങ്ങാൻ കിട്ടും. അതിലൊന്നാണ് സിറങ്ങൾ. ചർമ്മത്തിനെന്ന പോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും സിറം ലഭ്യമാണ്. മികച്ച ഹെയർ സിറം കണ്ടെത്തി പതിവായി ഉപയോഗിച്ചാൽ മുടിയുടെ ഭംഗിയും ആരോഗ്യവും ഒരുപോലെ മെച്ചപ്പെടും.
Samayam Malayalam benefits of hair serum for long and healthy hair
എണ്ണ പുരട്ടിയില്ലെങ്കിലും മുടി തിളങ്ങും, ഹെയർ സിറം മാത്രം മതി


മുടിയിഴകള്‍ക്ക് തിളക്കം

നമ്മളുടെ മുടിയിഴകളില്‍ വരള്‍ച്ച മാറ്റി അവ നല്ലരീതിയില്‍ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് സിറം. നമ്മളുടെ മുടിയുടെ ഡള്‍ ലുക്ക് മാറ്റുന്നതിനും മുടിയിഴകള്‍ക്ക് നല്ല തിളക്കം നല്‍കുന്നതിനും സിറം ഉപയോഗിക്കുന്നതിലൂടെ സഹായിക്കുന്നുണ്ട്. ഇത് മുടിയിഴകള്‍ നല്ല ഒതുക്കത്തില്‍ ഇരിക്കുന്നതിനും നല്ല ഭംഗിയില്‍ കിടക്കുന്നതിനും ഏത് വസ്ത്രത്തിന്റെ കൂടെ സ്‌റ്റൈല്‍ ചെയ്യുന്നതിനും സഹായിക്കും.

Also read: മുടി നല്ല നാച്യുറലായി തിളങ്ങാൻ എളുപ്പത്തിൽ ചെയ്യാം ഈ ഹെയർ പായ്ക്ക്

മുടി വളര്‍ച്ചയ്ക്ക് ചില പ്രധാനപ്പെട്ട എണ്ണകള്‍

പറന്ന് കിടക്കാതെ ഒതുക്കാന്‍ ​

നമ്മള്‍ മുടി നന്നായി ഷാംപൂ ചെയ്ത് കഴിഞ്ഞാല്‍ മൊത്തത്തില്‍ മുടി നന്നായി പറന്ന് കിടക്കുന്നത് കാണാം. ഇത് യാത്ര ചെയ്യുമ്പോള്‍ മുടി ജഡ പിടിക്കുന്നതിനും അതുപോലെ, കെട്ടുപിണഞ്ഞ് മുടി വൃത്തികേടാകുന്നതിനും കാരണമാകാം. ഇത്തരം അവസ്ഥകള്‍ കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന മാര്‍ഗ്ഗമാണ് ഹെയര്‍ സിറം ഉപയോഗിക്കുക എന്നത്. ഇത് മുടി പൊന്തികിടക്കാതെ നോക്കുന്നതിനും മുടി പെട്ടെന്ന് വരണ്ട് പൊട്ടിപോകാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കൂടാതെ, മുടിയുടെ അറ്റം രണ്ടായി പിളരുന്നത് തടയുകയും മുടികള്‍ക്ക് സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, മുടിയ്ക്ക് നല്ല കട്ടി ഉണ്ടാകുന്നതിനും ഇത് ഗുണകരമാണ്. അതിനാല്‍ കുളി കഴിഞ്ഞതിന് ശേഷം മുടിയിഴകളില്‍ ഹെയര്‍ സിറം ഉപയോഗിക്കുന്നത് നല്ലതാണ്.

മുടിയുടെ നാച്വറല്‍ ലുക്ക്

നിങ്ങളുടെ മുടിയുടെ നാച്വറല്‍ ലുക്ക് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹെയര്‍ സിറം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് മുടിയുടെ ഡാമേജ് കുറയ്ക്കാന്‍ സഹായിക്കുകയും നല്ല ലുക്കും നാച്വറല്‍ ലുക്ക് നിലനിര്‍ത്തി ഭംഗി കൂട്ടുന്നു. കൂടാതെ, കാറ്റും വെയിലും അടിച്ച് മുടിക്ക് ഉണ്ടാകുന്ന അപാകതകള്‍ കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നത് ഹെയര്‍ സിറത്തിന്റെ ഉപയോഗം തന്നെയാണ് എന്ന് പറയാം.

​ഹെയര്‍ സിറം ഉപയോഗിക്കേണ്ട രീതി​

ഹെയര്‍ സിറം ഉപയോഗിക്കുന്നതിന് മുന്‍പ് മുടി നന്നായി കഴുകേണ്ടത് അനിവാര്യമാണ്. ഫ്രഷായി ഷാംപൂ ചെയ്ത മുടിയില്‍ സിറം ഉപയോഗിച്ചാല്‍ മാത്രമാണ് ഇതിന്റെ ഗുണം നല്ലരീതിയില്‍ ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ മുടിയെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുകയും പാറി കിടക്കാതെ നല്ല ഒതുക്കത്തില്‍ ഓയ്‌ലി ലുക്ക് നല്‍കുകയും ചെയ്യും.
ഹെയര്‍ സിറം ഉപയോഗിക്കുമ്പോള്‍ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് നല്ല എണ്ണമയമുള്ളതാക്കുകയും ലുക്ക് ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ കുറച്ചളവില്‍ ഹെയര്‍ സിറം ഉപയോഗിക്കുന്നതാണ് നല്ലത്.
ഹെയര്‍ സിറം ഉപയോഗിക്കുന്നതിന് മുന്‍പ് കുറച്ച് ഡബിള്‍ ബോയില്‍ ചെയ്ത് തലമുടിയില്‍ പുരട്ടിയാല്‍ ഇത് നല്ല തിക്ക് കണ്‍സിസ്റ്റന്‍സി നല്‍കുന്നതിനും കുറച്ചും കൂടെ നല്ല രീതിയില്‍ ഫലം ലഭിക്കുന്നതിനും സഹായിക്കും. ഇത്തരത്തില്‍ അപ്ലൈ ചെയ്യുമ്പോള്‍ മുടിയുടെ വേരില്‍ നിന്നും പുരട്ടാതെ, മുടിയുടെ പ്രതലത്തില്‍ മാത്രം പുരട്ടാന്‍ ശ്രമിക്കാവുന്നതാണ്. അതുപോലെ തന്നെ, നിങ്ങളുടെ മുടിയുടെ നേച്വര്‍ അനുസരിച്ചിരിക്കണം ഹെയര്‍ സിറം തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ മാത്രമാണ് നിങ്ങള്‍ ഉദ്ദേശിച്ച് ഫലം ലഭിക്കുകയുള്ളൂ.
ഓതറിനെ കുറിച്ച്
അനിറ്റ്
മാധ്യമപ്രവർത്തന രംഗത്ത് ഒൻപത് വർഷത്തിലേറെ പ്രവർത്തന പരിചയം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരിജ്ഞാനം. വാർത്താ അവതാരകയായി തുടക്കം. ഡിജിറ്റൽ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ പൂർണ്ണമായും പ്രയോജനപ്പെടുത്താനായി കരിയറിലെ ചുവടുമാറ്റം. ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ള എഴുത്തുകളോട് പ്രിയം. വൈകാരിക തലത്തിൽ വായനക്കാരോട് സംവദിക്കുന്ന തരത്തിലുള്ള രീതിയിൽ സ്ത്രീകളടക്കമുള്ള സാധാരണക്കാരുടെ ശബ്ദമാകാൻ ഊർജ്ജം നൽകുന്ന എഴുത്ത്. എഴുത്തിന് പ്രചോദനമാകുന്ന യാത്രകൾ, ഇതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ. എഴുത്തും യാത്രകളും മാറ്റി നിർത്തിയാൽ സിനിമകളോട് ഏറെ ഇഷ്ടം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്