ആപ്പ്ജില്ല

മുഖസൗന്ദര്യത്തിന് ആക്ടിവേറ്റഡ് ചാര്‍ക്കോള്‍

മുഖത്തുപയോഗിയ്ക്കാവുന്ന വ്യത്യസ്ത തരത്തിലെ ഫേസ് പായ്ക്കുകളുണ്ട്. ഇതില്‍ ഒന്നാണ് ചാര്‍ക്കോള്‍. ഇത് മുഖത്തിടുന്നത് പല തരത്തിലെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ

Samayam Malayalam 7 May 2021, 5:39 pm
സൗന്ദര്യത്തിന് പല തരത്തിലെ വഴികള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. ഇതില്‍ പ്രകൃതിദത്തവും അല്ലാത്തതുമായ പല വസ്തുക്കളും പെടുന്നു. ഇത്തരത്തില്‍ ഒന്നാണ് ചാര്‍ക്കോള്‍. കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇത് പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇത് പല തരത്തിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിയ്ക്കാം. ഇത് ചര്‍മത്തിലെ ദോഷകരമായ ടോക്‌സിനുകള്‍ നീക്കുന്നു. ആക്ടീവേറ്റഡ് ചാര്‍ക്കോളാണ് ഇത്തരം സൗന്ദര്യ സംബന്ധമായ കാര്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നത് എന്നതു പ്രധാനമാണ്. അതല്ലാതെ പാചക ആവശ്യത്തിനായി ഉപയോഗിയ്ക്കുന്നതല്ല. ഇത് ചർമത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും മാത്രമല്ല മരുന്നുകളുകളുടേയും രാസവസ്തുക്കളുടെയും സാന്നിധ്യം പോലും നിങ്ങൾക്ക് ചാർക്കോൾ ഉപയോഗിച്ചു കൊണ്ട് നീക്കം ചെയ്യാം. ഇത്തരം വിഷവസ്തുക്കൾ എല്ലാം തന്നെ ചർമ്മത്തിൽ നിന്ന് പോകുമ്പോൾ ചർമത്തിന് സ്വാഭാവികമായി തിളക്കവും കാന്തിയും ലഭിക്കുന്നത് തിരിച്ചറിയാനാകും. ഓക്സിഡൈസിംഗ് ഏജന്റുകൾ അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നതിനും ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
Samayam Malayalam charcoal face pack for beauty problems
മുഖസൗന്ദര്യത്തിന് ആക്ടിവേറ്റഡ് ചാര്‍ക്കോള്‍


​ചര്‍മ സുഷിരങ്ങളെ അടയ്ക്കാന്‍

ചര്‍മ സുഷിരങ്ങളെ അടയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ചാർക്കോൾ ഒരു ഫേസ് പാക്കായി നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുമ്പോൾ, ഇത് മാലിന്യങ്ങളെല്ലാം പൂർണ്ണമായി വലിച്ചെടുക്കുന്നു. എല്ലാ മാലിന്യങ്ങളേയും പുറത്താക്കുന്നത് ഒടുവിൽ സുഷിരങ്ങൾ ചെറുതാവാൻ സഹായിക്കുന്നു. കാലക്രമേണ, ഇത്തരം ചർമ സുഷിരങ്ങൾ പൂർണ്ണമായും അടഞ്ഞ് പോവുകയും നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മിനുസമാർന്നതും ടോൺ ചെയ്തതുമാക്കി തീർക്കാൻ സഹായിക്കുന്നു ഈയൊരു ഫെയ്സ് പാക്ക്.

​ചര്‍മത്തിന് സ്വാഭാവികമായ തിളക്കം

ചര്‍മത്തിന് സ്വാഭാവികമായ തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് ചര്‍മത്തിലെ വിഷാംശം നീക്കുന്നതാണ് കാരണം. മുഖത്തുണ്ടാകുന്ന ബ്ലാക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവയെല്ലാം പരിഹരിയ്ക്കാനും ചാര്‍ക്കോള്‍ ഫേസ് മാസ്‌ക് ഏറെ നല്ലതാണ്. വൈറ്റ് ഹെഡ്‌സിനെ തടയാനും ഇതേറെ ഗുണകരമാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ ഇതേറെ നല്ലതാണ്. മുഖത്തുണ്ടാകുന്ന മുറിവുകള്‍ക്ക് ഇത് ആശ്വാസം നല്‍കുന്ന ഒന്നുമാണ്.

​മുഖക്കുരു

മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരു ഉള്ളവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. ചർമ്മത്തിലെ അമിതമായ എണ്ണ ഉൽപാദനം മുഖത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാൻ കാരണമാകാറുണ്ട്.ചാർക്കോൾ ക്രീം മാസ്ക് ചർമ്മത്തിൽ പ്രയോഗിക്കുന്നതു വഴി ഇത്തരത്തിലുള്ള അധിക എണ്ണ ഉൽപാദനത്തെ കുറച്ചുകൊണ്ട് ചർമത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. ചർമത്തിന് ആവശ്യമായ എണ്ണമയം ഉറപ്പാക്കാനും ഇത് സഹായിക്കും.

​ഇവ നല്ലതു നോക്കി

ഇവ നല്ലതു നോക്കി വാങ്ങണമെന്നത് പ്രധാനമാണ്. ചിരട്ട കത്തിച്ചുണ്ടാകുന്നതാണ് ഏറ്റവും കൂടുതല്‍ ഗുണകരം. ഓണ്‍ലൈനിലും ചാര്‍ക്കോള്‍ വാങ്ങാന്‍ സാധിയ്ക്കും. സൗന്ദര്യ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എപ്പോഴും ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ തന്നെ ഉപയോഗിയ്ക്കുക. സെന്‍സിറ്റീവ് സ്‌കിന്‍ അല്ലെങ്കില്‍ അലര്‍ജിയുള്ള ചര്‍മമെങ്കില്‍ ഇത് നേരെ മുഖത്തിടാതെ ചര്‍മത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് പരീക്ഷിച്ച ശേഷം മാത്രം മുഖത്തിടുക. ഇത് വെളിച്ചെണ്ണയില്‍ കലര്‍ത്തി തലയിലും പരീക്ഷിയ്ക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്