ആപ്പ്ജില്ല

Dandruff Remedy: തലയിലെ താരന്‍ മുഴുവന്‍ കളയും തൈര് കൂട്ട്...

Dandruff Remedy: താരന്‍ കളയാനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പ്രത്യേക ഹെയര്‍ പായ്ക്കുണ്ട്. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 15 Dec 2022, 5:14 pm
മുടിയിലുണ്ടാകുന്ന താരന്‍ പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാക്കുന്ന ഒന്ന്. ഇത് വര്‍ദ്ധിച്ചാല്‍ ചര്‍മത്തില്‍ പോലും അലര്‍ജി പ്രശ്‌നങ്ങളുണ്ടാകാം, പുരികത്തിലെ രോമം വരെ കൊഴിഞ്ഞ് പോകാം. താരന്‍ പ്രശ്‌നം എന്നത് വാസ്തവത്തില്‍ ഫംഗല്‍ ഇന്‍ഫെക്ഷനാണ്. താരന്‍ കളയാന്‍ കെമിക്കലടങ്ങിയ പല മരുന്നുകളുമുണ്ട്. എന്നാല്‍ ഇതിനേക്കാള്‍ നല്ലത് നാടന്‍ വഴികളാണ്. ഇതിന് സഹായിക്കുന്ന രണ്ടു തരം കൂട്ടുകളെ കുറിച്ചറിയൂ.
Samayam Malayalam curd hair pack for dandruff
Dandruff Remedy: തലയിലെ താരന്‍ മുഴുവന്‍ കളയും തൈര് കൂട്ട്...


​ഉലുവ

ഉലുവ മുടിയ്ക്ക് ഏറെ ഗുണകരമാണ്. ഷാംപൂ, കണ്ടീഷണര്‍ ഗുണം മുടിയ്ക്ക് ഒരുപോലെ നല്‍കുന്ന ഒന്നാണ് ഉലുവയെന്നത്. ഉലുവ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നല്‍കും. തികച്ചും സ്വാഭാവിക ചേരുവകള്‍ ആയതിനാല്‍ തന്നെ യാതൊരു ദോഷവും മുടിയ്‌ക്കോ തലയ്‌ക്കോ വരുത്തുന്നുമില്ല. ഇത് ഉപയോഗിയ്ക്കാനും വളരെ എളുപ്പമാണ്.ഇത് ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഇത് മുടിയ്ക്കു തിളക്കം നല്‍കാനും നല്ലൊരു ഷാംപൂവിന്റെയും കണ്ടീഷണറുടേയും ഗുണം നല്‍കാനും നല്ലതാണ്.

നാരങ്ങാനീര്

മറ്റൊരു ചേരുവയും തയ്യാറാക്കാം. ഇതിനായി വേണ്ടത് കറ്റാര്‍ വാഴ ജെല്‍, വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവയാണ്. ഇവ മൂന്നും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. നാരങ്ങനീര് പൊതുവേ താരന്‍ നീക്കാന്‍ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇതിലെ സിട്രിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. കറ്റാര്‍ വാഴ ജെല്‍ വൈറ്റമിന്‍ ഇ സമ്പുഷ്ടമായതിനാല്‍ തന്നെയും മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. വെളിച്ചെണ്ണയും മുടിയ്ക്ക് ഏറെ ഗുണകരമാണ്. ഇവ മൂന്നും ചേര്‍ത്തിളക്കാം. ഇത് ശിരോചര്‍മം മുതല്‍ മുടി വേരുകള്‍ വരെ തേച്ചു പിടിപ്പിയ്ക്കാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുന്നത് ഗുണം നല്‍കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്