ആപ്പ്ജില്ല

പാടുകളും മുഖക്കുരുവും മാറ്റി മുഖം തിളങ്ങാൻ ആര്യവേപ്പില

Home Remedy For Glowing Skin : മുഖത്തെ പാടുകളും മുഖകുരുവും മാറ്റാൻ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു പാക്കാണിത്. മൂന്ന് ഘട്ടങ്ങളായാണ് ഇത് ചെയ്യേണ്ടത്.

Edited byഅനിറ്റ് | Samayam Malayalam 10 Jan 2024, 10:34 am
പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ് മുഖക്കുരുവും പാടുകളുമൊക്കെ. ദിവസവുമുള്ള അലച്ചിലും പൊടിയും കാരണം പലര്‍ക്കും മുഖ സൗന്ദര്യം നഷ്ടപ്പെടാറുണ്ട്. മുഖത്തെ ഒരു കുരു മതി പലരുടെയും ആത്മവിശ്വാസം പോലും നഷ്ടപ്പെടാന്‍. ബ്യൂട്ടിപാര്‍ലറില്‍ പോയി മുഖത്തിന് വേണ്ട പരിചരണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ദിവസവും വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന എളുപ്പത്തിലുള്ള ഒരു പാക്കാണിത്. വളരെ കുറച്ച് ചേരുവകള്‍ മാത്രം മതി ഇത് തയാറാക്കാന്‍. യാതൊരുവിധ രാസപദാര്‍ത്ഥങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന് വളരെ സുരക്ഷിതവുമാണ്. മൂന്ന് ഘട്ടങ്ങളായാണ് ഇത് ചെയ്യേണ്ടത്.
Samayam Malayalam daily routine home remedy for glowing skin
പാടുകളും മുഖക്കുരുവും മാറ്റി മുഖം തിളങ്ങാൻ ആര്യവേപ്പില


Also Read: Face Packs For Winter : തണുപ്പ് കാലത്ത് മുഖ സംരക്ഷണത്തിന് ഇതാ ചില ഫേസ് പാക്കുകൾ

​ആര്യവേപ്പില

നമുക്ക് വളരെ സുലഭമായി ലഭിക്കുന്നതാണ് ആദ്യ ആര്യവേപ്പില. ചര്‍മ്മ സംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ആര്യവേപ്പിലയെന്ന് തന്നെ പറയാം. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ഇത് ഏറെ സഹായിക്കും. ഈ പാക്ക് തയാറാക്കാന്‍ ആര്യവേപ്പിന്റെ പൊടിയാണ് ആവശ്യമായി ഉള്ളത്.

ബാക്ടീരിയകളോടും ഫംഗസിനോടും പൊരുതാനുള്ള കഴിവും ആര്യവേപ്പിലയ്ക്കുണ്ട്.

​മഞ്ഞള്‍

മഞ്ഞളിന്റെ ഔഷധ ഗുണങ്ങള്‍ വളരെ പേര് കേട്ടതാണ്. പണ്ട് കാലങ്ങളില്‍ ആളുകള്‍ മുഖത്തും ശരീരത്തിലുമൊക്കെ മഞ്ഞള്‍ തേച്ച് കുളിച്ചിരുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ മുറിവുകള്‍ ഉണക്കുവാന്‍ സഹായിക്കുന്നത് വരെ, മഞ്ഞളിന് ചെയ്യാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല. പ്രധാന ചര്‍മ്മ പ്രശ്‌നങ്ങളായ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ അകറ്റുവാനും മഞ്ഞള്‍ സഹായിക്കുന്നു.

​കറ്റാര്‍വാഴ ജെല്‍

മുടിക്കും ചര്‍മ്മത്തിനും എന്ത് പ്രശ്‌നം വന്നാലും അത് പരിഹരിക്കാന്‍ കറ്റാര്‍വാഴ കഴിഞ്ഞേ മറ്റ് എന്തും ഉള്ളൂ. കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ അത്രയ്ക്ക് വലുതാണ്. മുഖത്തെ പാടുകളും മുഖക്കുരുവും അകറ്റാന്‍ കറ്റാര്‍ വാഴ ഉപയോഗിക്കാവുന്നതാണ്. കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റാനും ഇത് സഹായിക്കും. ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ വൈറ്റമിന്‍ എ,ബി,സി എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്.

അമിതമായി വെയില്‍ ഏൽക്കുന്നത് മൂലവും ചില കടുത്ത രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ മുഖത്ത് ഉപയോഗിക്കുന്നതിനാലും ചര്‍മ കോശങ്ങള്‍ നിർജീവമാകും. ഈ പ്രശ്‌നം ഒരു പരിധി വരെ തടയാനും കറ്റാര്‍വാഴ സഹായിക്കും.

​എങ്ങനെയാണ് ഈ ഫേസ് പാക്ക് ഇടുന്നതെന്ന് നോക്കാം?

ഫേസ് പാക്ക് ഇടുന്നതിന് മുന്‍പ് രാവിലെ മുഖം കഴുകി വ്യത്തിയാക്കിയ ശേഷം ഒരു കോട്ടണ്‍ തുണിയില്‍ ഐസ്‌ക്യൂബ് പൊതിഞ്ഞ ശേഷം മുഖത്ത് പുരട്ടണം. നേരിട്ട് മുഖത്തേക്ക് ഐസ ക്യൂബ് ഉപയോഗിക്കാന്‍ പാടില്ല.

ഒരു ബൗളില്‍ കുറച്ച് ആര്യവേപ്പില ഒരു അല്‍പ്പം മഞ്ഞള്‍ പൊടിയും എടുക്കുക. ഇതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് റോസ് വാട്ടര്‍ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം.

ഇതിന് ശേഷം ഒരു ബൗളില്‍ ആവശ്യത്തിന് കറ്റാര്‍ വാഴ ജെല്‍ എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും വൈറ്റമിന്‍ ഇ ഓയിലും ചേര്‍ക്കുക. ഇവയെല്ലാം കൂടെ യോജിപ്പിച്ച ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇതൊരു മോയ്ചറൈസ് പോലെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ഓതറിനെ കുറിച്ച്
അനിറ്റ്
മാധ്യമപ്രവർത്തന രംഗത്ത് ഒൻപത് വർഷത്തിലേറെ പ്രവർത്തന പരിചയം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പരിജ്ഞാനം. വാർത്താ അവതാരകയായി തുടക്കം. ഡിജിറ്റൽ മേഖലയിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവ പൂർണ്ണമായും പ്രയോജനപ്പെടുത്താനായി കരിയറിലെ ചുവടുമാറ്റം. ജീവിത യാഥാർഥ്യങ്ങളും അനുഭവങ്ങളും കോർത്തിണക്കിയുള്ള എഴുത്തുകളോട് പ്രിയം. വൈകാരിക തലത്തിൽ വായനക്കാരോട് സംവദിക്കുന്ന തരത്തിലുള്ള രീതിയിൽ സ്ത്രീകളടക്കമുള്ള സാധാരണക്കാരുടെ ശബ്ദമാകാൻ ഊർജ്ജം നൽകുന്ന എഴുത്ത്. എഴുത്തിന് പ്രചോദനമാകുന്ന യാത്രകൾ, ഇതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ. എഴുത്തും യാത്രകളും മാറ്റി നിർത്തിയാൽ സിനിമകളോട് ഏറെ ഇഷ്ടം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്