ആപ്പ്ജില്ല

മുടി വളരാന്‍ മുരിങ്ങായില എണ്ണ...

മുടി വളരാന്‍ പ്രത്യേക എണ്ണ വീട്ടില്‍ തന്നെ തയ്യാറാക്കാം

Samayam Malayalam 23 May 2022, 6:25 pm
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതില്‍ ഓയില്‍ മസാജ് വളരെ പ്രധാനമാണ്. വരണ്ട മുടിയാണ് മുടി പെട്ടെന്ന് നരയ്ക്കാനുള്ള, മുടി കൊഴിയാനുള്ള പ്രധാനപ്പെട്ട കാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് എണ്ണ മസാജ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പല തരം എണ്ണകളുണ്ട്. ഇത്തരത്തില്‍ ഒന്ന് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. മുരിങ്ങായില കൊണ്ടുണ്ടാക്കുന്ന എണ്ണയാണ് ഇത്..
Samayam Malayalam drumstick oil for hair growth
മുടി വളരാന്‍ മുരിങ്ങായില എണ്ണ...



മുരിങ്ങയില

മുടി വളരാനും ആരോഗ്യത്തിനുമെല്ലാമായി സഹായിക്കുന്ന ധാരാളം വഴികള്‍ നമ്മുടെ തൊടിയില്‍ തന്നെയുണ്ട്. ഇതിലൊന്നാണ് മുരിങ്ങയില. മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും സംശയം കാണില്ല. സ്ത്രീ പുരുഷ വന്ധ്യതയ്ക്കു സഹായിക്കുന്ന നല്ലൊന്നാന്തംര പ്രകൃതി ദത്ത ഔഷധം കൂടിയാണിത്. പുരുഷനെ ബാധിയ്ക്കുന്ന ഉദ്ധാരണ, ബീജ പ്രശ്‌നങ്ങള്‍ക്കും സ്ത്രീയെ അലട്ടുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഹോര്‍മോണല്‍ ഇംബാലന്‍സിനുമെല്ലാം തന്നെ സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണിത്.

​നെല്ലിക്ക

നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇത് പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.

വെളിച്ചെണ്ണയും

ഇതില്‍ വെളിച്ചെണ്ണയും ഉപയോഗിയ്ക്കും. കേശ പരിപാലന മാർഗങ്ങളിലെല്ലാം പണ്ടുമുതലേ വെളിച്ചെണ്ണ ഒരു പ്രധാന ഘടകമാണ്. ആയുർവേദം പോലും തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യ ഗുണത്തിനുമായി ശുപാർശ ചെയ്യുന്ന ഏറ്റവും നല്ല ചേരുവകളിൽ ഒന്നാണ് വെളിച്ചെണ്ണ. നിങ്ങളുടെ തലമുടിയിൽ ഉണ്ടാവുന്ന മിക്കവാറും പ്രശ്നങ്ങളെ പരിഹരിക്കാനും കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകാനുമെല്ലാം ശേഷിയുള്ള സ്വാഭാവിക ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. ഇന്ന് വിപണിയിൽ ഇറങ്ങുന്ന മറ്റ് ഹെയർ ഓയിലുകളുമായി താരതമ്യം ചെയ്താൽ വെളിച്ചെണ്ണയ്ക്ക് പ്രകൃതിദത്ത ഗുണങ്ങളാൽ പതിന്മടങ്ങ് പോഷകങ്ങൾ നൽകാനുള്ള ശേഷിയുണ്ട് എന്നാണ് പറയുന്നത്

​ഇതിനായി

ഇതിനായി മുരിങ്ങായില എടുക്കുക. എത്ര എണ്ണ തയ്യാറാക്കുന്നു എന്ന കണക്കില്‍ ഏകദേശം അളവു കണക്കാക്കി എടുക്കാം. അല്‍പം ഉണക്കനെല്ലിക്കയും ഇതില്ലെങ്കില്‍ പച്ചനെല്ലിക്കയും എടുക്കാം. ഇവ രണ്ടും ചേര്‍ത്ത് ഒരുവിധം അരയ്ക്കുക. ഒരു ഇരുമ്പു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക. ഇതിലേയ്ക്ക് അരച്ച കൂട്ടിട്ട് നല്ലതു പോലെ കുറവു തീയില്‍ തിളപ്പിയ്ക്കുക. വെളിച്ചെണ്ണ മൂത്ത് കഴിയുമ്പോള്‍ വാങ്ങി ഊറ്റി വയ്ക്കാം. ഇത് തലയില്‍ തേയ്ക്കാം. മുടി കൊഴിയാതിരിയ്ക്കാനും വളരാനും മുടിയുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്