ആപ്പ്ജില്ല

Hair Straightening: പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം

മുടിയിഴകൾ മനോഹരമായി നിലനിർത്താൻ പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഇത് സുരക്ഷിതമാണോ? മുടി സ്ട്രൈറ്റനിങ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

Lipi 19 Oct 2021, 2:00 pm

ഹൈലൈറ്റ്:

  • ഹെയർ സ്ട്രൈറ്റനിങ് ചെയ്യുമ്പോൾ ശ്രദ്ധേയക്കേണ്ടത് എന്തെല്ലാം
  • പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് സുരക്ഷിതമാണോ?
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Hair straightening
ഹെയർ സ്ട്രൈറ്റനിങ് ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം
ആകർഷണീയമായ മുടിയഴക് ഓരോ പെൺകുട്ടിയും സ്വപ്നം കാണുന്നതാണ്. തങ്ങളുടെ മുടി എപ്പോഴും ചുരുൾ ഒന്നുമില്ലാതെ അഴകാർന്നതായി നീണ്ടു കിടക്കുന്നത് കാണാൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം പേരും തങ്ങളുടെ ചുരുണ്ട തലമുടിയെ നേരെയാക്കാൻ ആയി ഹെയർ സ്ട്രൈറ്റനിങ് രീതികൾ പരീക്ഷിക്കുന്നു. ഇന്ന് ഹെയർ സ്ട്രൈറ്റനിങ് ചെയ്യാനായി സ്പാകൾ പോലുള്ളവ സ്ഥലങ്ങളിൽ പതിവായി കയറി ഇറങ്ങേണ്ടി കാര്യമില്ല മറ്റൊരാളുടെ പോലും സഹായമില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഹെയർ സ്ട്രൈറ്റ് ചെയ്യാൻ സഹായിക്കുന്ന മെഷീനുകൾ വരെ ഇന്ന് വിപണികളിൽ ഉണ്ട്. എന്നാൽ തന്നെയും ആഴ്ചയിൽ രണ്ടു മൂന്നു തവണയെക്കെ ഇത്തരത്തിൽ മുടി സ്ട്രൈറ്റ് ചെയ്യാൻ സമയം കണ്ടെത്തുക പലരുടെയും കാര്യത്തിൽ അല്പം പാടാണ്. അതുകൊണ്ടുതന്നെ പലരും ഇന്ന് പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് എന്ന നീണ്ടുനിൽക്കുന്ന ഹെയർ സ്ട്രൈറ്റനിങ് രീതിയുടെ പിറകെ പോകുന്നുണ്ട്. ഈയൊരു പ്രക്രിയ പൊതുവേ സുരക്ഷിതമാണോ അതോ വല്ല പാർശ്വഫലങ്ങളുമുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയവും കൂടുതലാണ്.
പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് സുരക്ഷിതമാണോ?

ഒരു തരത്തിൽ ഈയൊരു മെത്തേഡ് സുരക്ഷിതമാണ് എന്ന് തന്നെ പറയാം. എന്നാൽ അത് നിങ്ങൾ ഇത് ചെയ്യാനായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്നും പറയേണ്ടതുണ്ട്. ഈ പ്രക്രിയയിൽ പലതരത്തിലുള്ള രാസ ലായനി പ്രയോഗിക്കുന്നത് ഉൾപ്പെടുന്നു. ഇത് തലമുടിയുടെ പ്രോട്ടീനുകളെ ബാധിക്കുകയും അവയുടെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ, ഈയൊരു പരിഹാരം നിങ്ങളുടെ മുടിക്ക് സാരമായ ദോഷം ചെയ്യും. മുൻകരുതൽ എന്ന നിലയിൽ, ഗർഭിണികൾക്കും പ്രസവം കഴിഞ്ഞ് അധികം ആയിട്ടില്ലാത്ത അമ്മമാർക്കും പെർമെനൻറ് ഹെയർ സ്ട്രൈറ്റിങ് ശുപാർശ ചെയ്യപ്പെടുന്നില്ല.

സാധാരണഗതിയിൽ ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന ഹെയർ സ്ട്രൈറ്റനിങ് ചെയ്യാനായി ഹെയർ സലൂണുകൾ വ്യത്യസ്ത വിദ്യകൾ ഉപയോഗിച്ച് വരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വഴികളെ പരിചയപ്പെട്ടാലോ?

1. ഹെയർ റീബോണ്ടിംഗ്

പെർമെനൻറ് ഹെയർ സ്ട്രൈറ്റിങ്ങ് മെത്തേഡുകളിലെ ഏറ്റവും പ്രധാനപ്പെട്ട രീതികളിൽ ഒന്നാണ് ഹെയർ റീബോണ്ടിംഗ് രീതി. ഇത് മുടിയിഴകളെ റിലാക്സ് ചെയ്തുകൊണ്ട് പുനർരൂപകൽപ്പന ചെയ്യുന്നതിലൂടെ കേശസരണികളുടെ ആകൃതി പുന:ഘടിപ്പിക്കുന്നു. നിങ്ങളുടെ മുടിയിഴകളുടെ നീളത്തെ ആശ്രയിച്ച് ഈ പ്രക്രിയ ഏകദേശം 3-8 മണിക്കൂർ നീണ്ടുനിൽക്കും. ഇതിനെ ആദ്യ നടപടിക്രമത്തിൽ ഹെയർ സ്റ്റൈലിസ്റ്റ് നിങ്ങളുടെ മുടി ഷാംപൂ ചെയ്ത് ഭാഗങ്ങളായി വിഭജിക്കും. തുടർന്ന് മുടിയിൽ കട്ടിയുള്ള ഒരുതരം ലായനി നിങ്ങളുടെ മുടിയിൽ പുരട്ടി വച്ച് വിശ്രമിക്കാൻ അനുവദിക്കും. ഒരു നേർത്ത പ്ലാസ്റ്റിക് ബോർഡ് ഉപയോഗിച്ച് മറച്ചു പിടിച്ചുകൊണ്ട് 30-45 മിനിറ്റ് മുടിയെ വിശ്രമിക്കാൻ അനുവദിക്കുന്നു.

നിങ്ങളുടെ മുടിയുടെ ഘടനയും ചുരുൾ രീതിയും അടിസ്ഥാനമാക്കി 10-40 മിനിറ്റിനുള്ളിൽ ഇത് ആവി കൊള്ളിക്കുന്നു. സ്റ്റൈലിസ്റ്റ് അടുത്തതായി മുൻപ് പുരട്ടി വെച്ച ലായിനി കഴുകിക്കളയുന്നു. തുടർന്ന് മുടിയുടെ ഈർപ്പം വർദ്ധിപ്പിക്കുന്നതിനായി ഡീപ് കണ്ടീഷനിങ്ങ് ചെയ്യുന്നു. ഇതിനെ തുടർന്ന് കെരാറ്റിൻ ലോഷൻ മുടിയിഴകളിൽ പ്രയോഗിക്കുന്നു. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകും.അവസാനമായി, നിങ്ങളുടെ മുടി ഒരു ബ്ലോ ഡ്രയർ ഉപയോഗിച്ച് ഉണക്കിയ ശേഷം ഹെയർ സ്ട്രൈറ്റ്നർ ഉപയോഗിച്ച് നേരെയാക്കുകയും ചെയ്യും.

2. ജാപ്പനീസ് തെർമൽ റീ കണ്ടീഷനിങ്ങ്

ജാപ്പനീസ് ഹെയർ സ്ട്രെയ്റ്റനിംഗ് രീതി മുടിയുടെ ചുരുൾ പാറ്റേൺ പുനസ്ഥാപിക്കാൻ പേരുകേട്ടതാണ്. ഹീറ്റിങ് മെത്തേഡുകളും ചില രാസ പരിഹാരങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഇതിൻറെ നടപടിക്രമം. സ്റ്റൈലിസ്റ്റ് ആദ്യമേ നിങ്ങളുടെ മുടി കഴുകുകയും അതിനെ വിഭാഗങ്ങളായി വിഭജിക്കുകയും ചെയ്യും. വിഭജിച്ച ഓരോ ഭാഗങ്ങളിലും സ്റ്റൈലിസ്റ്റ് ഒരു രാസ പരിഹാരം പ്രയോഗിക്കുകയും 30-45 മിനിറ്റ് അത് സൂക്ഷിക്കാൻ അനുവദിക്കുകയും ചെയ്യും. ഈ പരിഹാരം നിങ്ങളുടെ മുടിയിലെ പ്രോട്ടീൻ ബോണ്ടുകളെ തകർക്കുകയും നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഘടന പുനർ സംഘടിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് സ്റ്റൈലിസ്റ്റ് തണുത്ത വെള്ളത്തിൽ ഇത് കഴുകിക്കളയുകയും മുടി ഷാംപൂ ചെയ്യുകയും ചെയ്യും.

ഹെയർ സ്ട്രൈറ്റിങ് മെഷീൻ ഉപയോഗിച്ച് നിങ്ങളുടെ മുടി സ്ട്രൈറ്റ് ചെയ്ത് തീരുന്നതുവരെ കുറച്ചുസമയത്തേക്ക് ചൂട് അനുഭവപ്പെടും. പുതുതായി ലഭിച്ച മുടിയുടെ സ്ട്രൈറ്റനിങ് രൂപം നീണ്ടകാലം നിലനിർത്താനായി സ്റ്റൈലിസ്റ്റ് നിങ്ങളുടെ മുടിയിൽ മറ്റൊരു രാസവസ്തു കൂടി പ്രയോഗിക്കും. തുടർന്ന് മൂന്ന് ദിവസം കാത്തിരുന്ന ശേഷം, ഈ നടപടിക്രമം ഒരുതവണകൂടി നിങ്ങൾ ആവർത്തിക്കേണ്ടതുണ്ട്. ഇത് ചെയ്തു കഴിയുമ്പോൾ മുടി നീണ്ടകാലം നിലനിൽക്കുന്ന സ്ട്രൈറ്റൺ ചെയ്ത മുടി നിങ്ങൾക്ക് ലഭിക്കും

3. ബ്രസീലിയൻ അല്ലെങ്കിൽ കെരാറ്റിൻ ചികിത്സ

കെരാറ്റിൻ അഥവാ ബ്രസീലിയൻ ഹെയർ സ്ട്രൈറ്റനിങ് ചികിത്സ ഏറ്റവും സുരക്ഷിതമായതും നീണ്ടകാലം മുടി സ്ട്രെയ്റ്റനിംഗ് ചെയ്ത് നിലനിൽക്കുന്ന രീതികളിൽ ഒന്നാണ്. സൂര്യപ്രകാശത്തിൽ നിന്ന് നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നതിനുള്ള അധിക ആനുകൂല്യവും ഇത് നൽകുന്നുണ്ട്. ഇന്ന് മിക്കവാറും ഹെയർ സലൂണുകളിൽ കെരാറ്റിൻ ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുള്ള നടപടിക്രമങ്ങളിൽ ആദ്യമായി സ്റ്റൈലിസ്റ്റ് നിങ്ങളുടെ മുടി കഴുകുകയും അതിനെ വിഭാഗങ്ങളായി വിഭജിക്കുകയും ചെയ്യും. അതിൻറെ ഓരോ വിഭാഗത്തിലും സ്റ്റൈലിസ്റ്റ് കെരാറ്റിൻ ലായനി പ്രയോഗിക്കുകയും 2-5 മിനിറ്റ് സൂക്ഷിക്കുകയും ചെയ്യും. തുടർന്ന് സ്റ്റൈലിസ്റ്റ് നിങ്ങളുടെ മെഷീൻ ഉപയോഗിച്ച് മുടിയിഴകൾ സ്ട്രൈറ്റ് ചെയ്യാൻ തുടങ്ങും. കുറച്ചു സമയത്തിനുള്ളിൽ തന്നെ നിങ്ങളുടെ നേരായ മുടിയുടെ ഘടന മാറുന്നത് നിങ്ങൾക്ക് തിരിച്ചറിയാം.
പേൻ ശല്യത്തിന് ഉലുവ കൊണ്ട് പ്രതിവിധി; ഒപ്പം മറ്റ് ചില കേശസംരക്ഷണ മാർഗ്ഗങ്ങളും
നിങ്ങളുടെ മുടി സ്ട്രൈറ്റനിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില നുറുങ്ങുകൾ

1. ഒരു പ്രൊഫഷണലിനെ സമീപിക്കുക

സ്ട്രൈറ്റ് ചെയ്യാനായി ഉപയോഗിക്കുന്ന വീര്യമേറിയ ചില രാസവസ്തുക്കളുടെ ഉപയോഗം ചിലപ്പോൾ നിങ്ങളുടെ മുടിയുടെ കട്ടി കുറയുന്നതിനും മുടി കൊഴിച്ചിലിനും ഇടയാക്കും, പ്രത്യേകിച്ചും നിങ്ങളുടെ മുടി ദുർബലമോ പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്നതോ ആണെങ്കിൽ. അതിനാൽ, നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് ഏത് പ്രക്രിയയാണ് പിന്തുടരേണ്ടതെന്ന് കൃത്യമായി നിർദേശിക്കാൻ കഴിയുന്ന ഒരു പ്രൊഫഷണൽ സ്റ്റൈലിസ്റ്റിനെ തന്നെ സമീപിക്കാൻ ശുപാർശ ചെയ്യുന്നു.

2. ഷാംപൂ ഉപയോഗിക്കരുത്

മുടി കഴുകിയ ശേഷം നിങ്ങളുടെ തലയോട്ടി സെൻസിറ്റീവ് ആയി മാറാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മുടിവേരുകൾക്ക് ബലം വീണ്ടെടുക്കാൻ കുറച്ച് ‘വിശ്രമ’ സമയം ആവശ്യമാണ്. ഇക്കാര്യത്തിൽ വേണ്ടത്ര സമയം നൽകിയില്ലെങ്കിൽ, ഹെയർ സ്ട്രൈറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന രാസവസ്തുക്കളോട് പ്രതികൂലമായി പ്രതികരിക്കുകയും സംവേദനം അടക്കമുള്ള ലക്ഷണങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. അതിനാൽ, നിങ്ങളുടെ മുടി സ്ട്രൈറ്റ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വരെ ഷാംപൂ ചെയ്യുകയോ മുടിക്ക് കണ്ടീഷൻ ചെയ്യുകയോ ചെയ്യരുത്.

3. നിങ്ങളുടെ മുടിയിഴകളെ വേർതിരിക്കുക

സ്ട്രൈറ്റൺ ചെയ്യുന്ന വേളയിൽ നിങ്ങളുടെ മുടിയിഴകൾ കെട്ടുപിണഞ്ഞിരിക്കുകയാണെങ്കിൽ ആദ്യം അത് നേരെ ആകേണ്ടത് പ്രധാനമാണ്. ഇതിനു ശേഷം മാത്രം സ്ട്രൈറ്റിങ് ലായനി ഉപയോഗിക്കാൻ പാടുള്ളൂ

4. ഒരു ന്യൂട്രലൈസിംഗ് ഷാംപൂ തിരഞ്ഞെടുക്കുക

സ്ട്രൈറ്റൺ ചെയ്യുന്ന വേളയിൽ ഒരു റിലാക്സർ ഉപയോഗിച്ച് മുടി കഴുകുമ്പോൾ ചിലപ്പോൾ നിങ്ങളുടെ മുടിയിലും തലയോട്ടിയിലും അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു ന്യൂട്രലൈസിംഗ് ഷാംപൂ ഇതിനെ ചെറുക്കാൻ സഹായിക്കുകയും നിങ്ങളുടെ മുടിയിൽ ഉൽപ്പനങ്ങൾ അമിതമായി പ്രോസസ്സ് ചെയ്യുന്നത് തടയുകയും ചെയ്യുന്നു.

5. പെർമെനൻറ് സ്ട്രൈറ്റിങ് ചെയ്തു കഴിഞ്ഞശേഷം ശ്രദ്ധിക്കാൻ

പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് മുടി ചികിത്സ നിങ്ങളുടെ ഹെയർ ഫോളിക്കിളുകൾ വേഗത്തിൽ വരണ്ടുപോകുന്നതിന് ഇടയാക്കും. അതിനാൽ തന്നെ നിങ്ങളുടെ മുടിയിൽ നഷ്ടപ്പെട്ട ഈർപ്പം തിരികെ കൊണ്ടുവരാനായി ഓരോ തവണയും ഷാംപൂ ചെയ്യുമ്പോൾ ഒരു കണ്ടീഷണർ പ്രയോഗിക്കുക. . ആഴ്ചയിൽ ഒരിക്കലെങ്കിലും ആഴത്തിലുള്ള കണ്ടീഷനിംഗ് ചികിത്സയ്ക്കായി പോകുക.

ഹെയർ സ്ട്രൈറ്റിങ് ചെയ്താൽ മുടി വളർച്ച കുറയുമോ ?

വളരെയധികം ആളുകൾ വെച്ചുപുലർത്തുന്ന തെറ്റായ ഒരു ധാരണയാണ് ഇത്. ശരിയായ സ്ട്രൈറ്റനിംഗ് ഉൽപന്നങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യുന്ന ഹെയർ സ്ട്രൈറ്റനിങ് രീതികൾ മുടിക്ക് യാതൊരു തരത്തിലും ദോഷം വരുത്തി വയ്ക്കില്ല. അതുകൂടാതെ മുടിക്ക് നൽകുന്ന ആഴത്തിലുള്ള കണ്ടീഷനിംഗും പതിവായുള്ള കേശ പരിപാലനവും ഒക്കെ മുടിയുടെ വളർച്ചയെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഉറപ്പാക്കാനാകും.

പെർമെനൻറ് സ്ട്രൈറ്റിങ് രീതി എത്രകാലം നിലനിൽക്കും?

നിങ്ങളുടെ മുടിയുടെ വളർച്ച ഘടന രീതിയെ ആശ്രയിച്ച്, പെർമെനൻറ് ഹെയർ സ്ട്രൈറ്റനിങ് ചികിത്സയുടെ ഫലങ്ങൾ 4-6 മാസം വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ, ചുരുണ്ട മുടിയിഴകൾ ഉണ്ടാകാതിരിക്കാനും കൂടാതെ മുടി കൊഴിച്ചിൽ കുറയ്ക്കാനും എല്ലാമായി ഓരോ ഇടവേളകളിലും സലൂണുകളിൽ പോയി നിങ്ങൾ ചെറിയ രീതിയിലുള്ള ടച്ച്-അപ്പുകൾക്ക് നടത്തേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്