ആപ്പ്ജില്ല

പല്ലിലെ കറയും മഞ്ഞപ്പും മാറാന്‍ ഈ മിശ്രിതം.....

പല്ലിലെ കറയും മഞ്ഞപ്പും മാറാന്‍ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഒരു മിശ്രിതമുണ്ട്. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 27 Jan 2022, 7:12 pm
സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിലൊന്ന് നല്ല ചിരിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇത് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മനസറിഞ്ഞ് ചിരിയ്ക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം കൂടിയാണ്. ഒരാളുടെ മുഖത്ത് നോക്കി നാം ചിരിയ്ക്കുന്നത് തന്നെ പല പ്രശ്‌നങ്ങളും മറി കടക്കാന്‍ നല്ലതുമാണ്. എന്നാല്‍ പലപ്പോഴും നല്ല ചിരിയ്ക്ക് തടസമായി നില്‍ക്കുന്നത് പല്ലുകളാണ്. പല്ലുകളിലെ കറയും മഞ്ഞ നിറവുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ല്ലിന്റെ, മോണയുടെ ആരോഗ്യം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുകയും ചെയ്യന്നു. ശരീരത്തിന്റെ പോഷകക്കുറവ്, പ്രത്യേകിച്ചും കാല്‍സ്യം, വൈറ്റമിന്‍ ഡി കുറവുകള്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പല്ലിനേയും എല്ലിനേയുമാണ് ബാധിയ്ക്കുന്നത്. പല്ലുകളിലെ കറയ്ക്കും മഞ്ഞ നിറത്തിനും കൃത്രിമ വഴികളെ ആശ്രയിക്കാതെ ഇതിനായി ചെയ്യാവുന്ന ഒരു പ്രത്യേക വൈദ്യത്തെ കുറിച്ചറിയൂ...
Samayam Malayalam home made mixture to remove stains from teeth
പല്ലിലെ കറയും മഞ്ഞപ്പും മാറാന്‍ ഈ മിശ്രിതം.....


ഓറഞ്ച് പീല്‍

ഇതിനായി മൂന്നു കൂട്ടുകള്‍ വേണം. ഓറഞ്ച് പീല്‍ അഥവാ ഓറഞ്ച് തൊലി, ബേ ലീഫ് അഥവാ കറുവയില, വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി വേണ്ടത്. ഓറഞ്ച് തൊലി പല സൗന്ദര്യ വര്‍ദ്ധക വിദ്യകള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇത് ഉണക്കിപ്പൊടിച്ച് മുഖത്തു പുരട്ടാറുണ്ട്. പല്ലിനും ഇത് സഹായിക്കും. ഓറഞ്ച് തൊലിയ്ക്കുള്ളിലെ വെളുത്ത ഭാഗമാണ് കൂടുതല്‍ സഹായിക്കുന്നത്.ഇത് സോലുബിള്‍ ഫൈബറാണ്. ഇതാണ് ഗുണകരമാകുന്നത്. ഇതില്‍ മാലിക് ആസിഡ്, പെക്ടിന്‍, ലിമോനിന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം തന്നെ പല്ലുകളെ വെളുപ്പിയ്ക്കുന്ന നാച്വറല്‍ ടീത്ത് വൈറ്റ്‌നര്‍ ആയി പ്രവര്‍ത്തിയ്ക്കുന്നു. ഇതിനായി ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഉപയോഗിയ്ക്കാം.

പട്ടയില

ഇതിനായി പട്ടയിലയും വേണം. ഇത് സാധാരണ ബിരിയാണി പോലെയുള്ളവ ഉണ്ടാക്കുമ്പോള്‍ നാം ചേര്‍ക്കുന്ന മസാലയാണ് ഇത്. ഇതും പൊടിച്ചു വയ്ക്കാം. പട്ടയില എന്നും ഇത് അറിയപ്പെടുന്നു. വയനയില അല്ല, പട്ടയിലയാണ് ഇത്. ഇത് ഉണങ്ങിയതാണ്. ഇതും പൊടിച്ചെടുക്കാം. ഇതിലെ മസാല ഗുണം ബാക്ടീരികളെ നശിപ്പിയ്ക്കാനും ദുര്‍ഗന്ധം അകറ്റാനുമെല്ലാം ഏറെ നല്ലതാണ്. ഇത് പല്ലിലെ കളര്‍ വ്യത്യാസം നീക്കാനും നല്ലതാണ്. പല്ലിന് നിറം നല്‍കാനും ഇത് സഹായിക്കുന്നു.

വെളിച്ചെണ്ണ

ഇതു പോലെ പല്ലു വെളുപ്പിയ്ക്കാന്‍ വെളിച്ചെണ്ണ ഏറെ നല്ലതാണ്. ഇതില്‍ ലോറിക് ആസിഡുണ്ട്. ഇത് ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. പൊതുവേ വായയുടെ, പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ വായില്‍ ഒഴിച്ച് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളിച്ചെണ്ണ. ശരീരത്തിന്റേയും പല്ലിന്റേയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. നല്ല ശുദ്ധമായ വെളിച്ചെണ്ണ, പ്രത്യേകിച്ചം വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ വേണം, ഇതിനായി ഉപയോഗിയ്ക്കാന്‍. പല്ലിന്റെ വെളുപ്പിനും ആരോഗ്യത്തിനുമായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നതിനേക്കാള്‍ ഗുണകരമായ ഒന്നാണ് കോക്കനട്ട് ഓയില്‍ പുള്ളിംഗ്.

​ഇതിനായി

ഇതിനായി ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത്, പട്ടയില പൊടിച്ചത് എന്നിവ തുല്യ അളവില്‍ എടുക്കുക. ഇത് മിക്‌സ് ചെയ്ത് വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ആവശ്യമുള്ളപ്പോള്‍ ഉപയോഗിയ്ക്കാം. ഈ മിശ്രിതത്തില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്തിളക്കി പേസ്റ്റു രൂപത്തിലാക്കുക. വായില്‍ അല്‍പം വെള്ളമൊഴിച്ച് കഴുകിയ ശേഷം ഈ പേസ്റ്റ് പല്ലില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിയുമ്പോള്‍ പല്ലു നല്ലതു പോലെ തേച്ചു വായ കഴുകാം. പിന്നീട് സാധാരണ രീതിയില്‍ പേസ്റ്റ് വച്ച് തേയ്ക്കാം. ഇത് പല്ലിന് നിറം നല്‍കും. പല്ലിലെ കറയും മഞ്ഞപ്പുമെല്ലാം മാറും. ആഴ്ചയില്‍ ഒരിക്കലേ ഇതു ചെയ്യേണ്ടതുള്ളൂ. കാരണം ഓറഞ്ച് പീലില്‍ വൈറ്റമിന്‍ സി ഉള്ളതു കൊണ്ടുതന്നെ സ്ഥിരം ഉപയോഗിയ്ക്കുന്നത് പല്ലില്‍ അസിഡിക് പ്രയോഗം ആകാന്‍ വഴിയുണ്ട്. ഇതിനാലാണ് ആഴ്ചയില്‍ ഒരിക്കല്‍ മതി എന്നു പറയുന്നത്. തുടയിടുക്കിലെ കറുപ്പിന് സ്ഥിര പരിഹാരം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്