ആപ്പ്ജില്ല

രോമവളര്‍ച്ച പൂര്‍ണമായി നിര്‍ത്തും പച്ചപ്പച്ചായ വാക്‌സിംഗ് ക്രീം

ഇതിനായി നമുക്കു തന്നെ വീട്ടില്‍ പരീക്ഷിയ്ക്കാവുന്ന ചില വിദ്യകളുണ്ട്. ഇത്തരത്തിലുള്ള ഒന്നിനെക്കുറിച്ചറിയൂ.

Samayam Malayalam 10 Jan 2020, 11:27 pm
ശരീരത്തിലെ രോമ വളര്‍ച്ച പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. പുരുഷന്മാര്‍ക്കു ശരീര രോമം ആരോഗ്യകരവും പൗരുഷ സൂചകവുമെങ്കിലും സ്ത്രീകള്‍ക്കിത് നാണക്കേടുണ്ടാക്കുന്ന ഒന്നു തന്നെയാണ്.
Samayam Malayalam home made raw pappaya waxing cream for body hair
രോമവളര്‍ച്ച പൂര്‍ണമായി നിര്‍ത്തും പച്ചപ്പച്ചായ വാക്‌സിംഗ് ക്രീം


സാധാരണയായി വാക്‌സിംഗ് പോലുള്ള വഴികളാണ് ഇതിനായി സ്ത്രീകള്‍ ഉപയോഗിയ്ക്കാറ്. ഇതില്‍ കെമിക്കലുകളുള്ളതു കൊണ്ടു തന്നെ പലപ്പോഴും പലര്‍ക്കും അലര്‍ജിയുണ്ടാകാറുണ്ട്. മാത്രമല്ല, വാക്‌സിംഗ് വേദനയേറിയ പ്രക്രിയയുമാണ്.

പച്ചപ്പപ്പായയാണ് ഇതിനായി പ്രധാനമായും ഉപയോഗിയ്ക്കുന്നത്

ഇതിനായി നമുക്കു തന്നെ വീട്ടില്‍ പരീക്ഷിയ്ക്കാവുന്ന ചില വിദ്യകളുണ്ട്. ഇത്തരത്തിലുള്ള ഒന്നിനെക്കുറിച്ചറിയൂ. പച്ചപ്പപ്പായയാണ് ഇതിനായി പ്രധാനമായും ഉപയോഗിയ്ക്കുന്നത്. ഇതിനൊപ്പം കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം, മഞ്ഞള്‍പ്പൊടി എന്നിവയും ഇതിനായി ഉപയോഗിയ്ക്കാം. കടലമാവും മഞ്ഞള്‍പ്പൊടിയുമെല്ലാം നല്ല ബ്ലീച്ചിംഗ് ഇഫക്ടുള്ളവയാണ്. ചര്‍മത്തിനു നിറം നല്‍കാന്‍ നല്ലതാണ.് മഞ്ഞള്‍ രോമ വളര്‍ച്ച തടയാന്‍ പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ്.

നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍

പച്ചപ്പപ്പായയാണ് ഇതിനായി വേണ്ടത്. ഇത് തൊലി കളഞ്ഞ് മിക്‌സിയില്‍ ഇട്ട് നല്ല പോലെ അരച്ചെടുക്കുക. കറ്റാര്‍ വാഴ മുഴുവനായിട്ടുള്ളതാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇതും ഇതിനൊപ്പം അരയ്ക്കാം. നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നതാണ് കണക്ക്.

മഞ്ഞള്‍പ്പൊടി

അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ്, 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എന്നിവയും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്തു നല്ല പോലെ ഇളക്കിച്ചേര്‍ത്തു പേസ്റ്റാക്കുക. ഇതു രോമവളര്‍ച്ചയുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ ശേഷം ഇത് ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക.

Also read: പുരുഷന്‍ അച്ഛനാകാത്തതിന്റെ ആ ആ ഉട്ടോപ്പിയന്‍ പ്രശ്‌നം ഇതാണ്...

​സെന്‍സിറ്റീവ് ചര്‍മമുള്ളവരെങ്കില്‍

സെന്‍സിറ്റീവ് ചര്‍മമുള്ളവരെങ്കില്‍ കാല്‍ മണിക്കൂര്‍ കഴിഞ്ഞു കഴുകുക. ഈ പച്ചപ്പപ്പായ പായ്ക്ക് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കും. രോമങ്ങളുടെ നിറം കളയും. രോമം നീക്കും, പിന്നീടു വരാതെ തടയും. കഴുകിയ ശേഷം ചര്‍മത്തില്‍ മോയിസ്ചറൈസര്‍ ക്രീം പുരട്ടാം.

​ഇത് അടുപ്പിച്ച് അല്‍പനാള്‍

ഇത് അടുപ്പിച്ച് അല്‍പനാള്‍ അടുപ്പിച്ച് ചെയ്യാം. ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അല്‍പകാലം അടുപ്പിച്ചിതു ചെയ്യാം. ഇത് ഗുണം നല്‍കും. യാതൊരു ദോഷവുമില്ലാത്ത വാക്‌സിംഗ് ക്രീമാണിത്. ആര്‍ക്കും പരീക്ഷിയ്ക്കാം. ഏതു ചര്‍മമുള്ളവര്‍ക്കും ഉപയോഗിയ്ക്കാവുന്ന വാക്‌സിംഗ് ക്രീമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്