Please enable javascript.മുടിയിലെ പേനും ഈരും ഇങ്ങനെ കളയാം - home remedy for lice of hair - Samayam Malayalam

മുടിയിലെ പേനും ഈരും ഇങ്ങനെ കളയാം

Samayam Malayalam 18 Jun 2022, 2:39 pm
Subscribe

പേനിനേയും ഈരിനേയും തുരത്തുമെന്നു പറഞ്ഞ് വിപണിയില്‍ ഇറങ്ങുന്ന പല ഷാംപൂവും മരുന്നകളുമുണ്ട്. ഇവ മിക്കവാറും കെമിക്കലുകള്‍ അടങ്ങിയതുമാകും. ഇത്തരം വഴികള്‍ മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തും. ഇതിനുള്ള പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇത്തരത്തിലെ ഒരു വീട്ടുവൈദ്യത്തെ കുറിച്ചറിയൂ.

home remedy for lice of hair
മുടിയിലെ പേനും ഈരും ഇങ്ങനെ കളയാം
പല സ്ത്രീകളുടേയും, പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ, അപൂര്‍വം ആണ്‍കുട്ടികളിലും കണ്ടു വരുന്ന പ്രശ്‌നമാണ് മുടിയിലെ പേനും ഈരുമെല്ലാം. അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഇത് അധികരിച്ചാല്‍ തലയില്‍ ചൊറിച്ചിലും, എന്തിന് മുറിവു വരെയുമുണ്ടാകും. പേനും ഈരും മറ്റുള്ളവരുട തലയിലേയ്ക്കും പകരും, മുടിയുടെ വൃത്തിയേയും ബാധിയ്ക്കും. വൃത്തിയായി മുടി സംരക്ഷിയ്ക്കാത്തവര്‍ എന്നൊരു ധാരണയുമുണ്ടാകും. പലപ്പോഴും സ്‌കൂളില്‍ പഠിയ്ക്കുന്ന കുട്ടികളേയാണ് ഈ പ്രശ്‌നം കൂടുതലായി ബാധിയ്ക്കുക. ഇത് കൂടിയാല്‍ അലര്‍ജി പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. പേനിനേയും ഈരിനേയും തുരത്തുമെന്നു പറഞ്ഞ് വിപണിയില്‍ ഇറങ്ങുന്ന പല ഷാംപൂവും മരുന്നകളുമുണ്ട്. ഇവ മിക്കവാറും കെമിക്കലുകള്‍ അടങ്ങിയതുമാകും. ഇത്തരം വഴികള്‍ മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ദോഷം വരുത്തും. ഇതിനുള്ള പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇത്തരത്തിലെ ഒരു വീട്ടുവൈദ്യത്തെ കുറിച്ചറിയൂ.

വിനാഗിരി അഥവാ വിനെഗറാണ്

വിനാഗിരി അഥവാ വിനെഗറാണ്

തലയിലെ ഈരും പേരുമെല്ലാം കളയാനുള്ള ഈ വഴി ഏറെ ഫലപ്രദമാണ്. ഇതിനായി വേണ്ടത് വിനാഗിരി അഥവാ വിനെഗറാണ്. സാധാരണ വിനെഗര്‍ മതിയായും. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ് വിനെഗര്‍. മുടിയ്ക്കു തിളക്കവും മിനുക്കവുമെല്ലാം നല്‍കാന്‍ ഇതു സഹായിക്കുന്നു. പല ഷാംപൂവിലും ഇതു പ്രധാനപ്പെട്ട ഒരു ചേരുവ കൂടിയാണ്. തടി കുറയ്ക്കാന്‍ ഉള്‍പ്പെടെ പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.

ഇതില്‍ മറ്റൊരു ചേരുവയാണ് ഉപ്പ്

ഇതില്‍ മറ്റൊരു ചേരുവയാണ് ഉപ്പ്

ഇതില്‍ മറ്റൊരു ചേരുവയാണ് ഉപ്പ്. ഉപ്പ് നല്ലൊരു അണുനാശിനിയും കീടനാശിനിയും കൂടിയാണ്. യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഉപ്പ്. അലര്‍ജിയ്ക്കും ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ക്കും ചൊറിച്ചിലിനുമെല്ലാം തന്നെ ഉപ്പ് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ബ്ലീച്ചിംഗ് ഇഫക്ടുള്ള ഇത് പേന്‍, ഈരു പോലുള്ളവയുടെ ഉപദ്രവം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മൂത്രമൊഴിയ്ക്കുമ്പോള്‍ പതയെങ്കില്‍ കിഡ്‌നി കുഴപ്പത്തില്‍....

രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളമാണ്

രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളമാണ്

ഇതിനായി വേണ്ടത് രണ്ടു ടേബിള്‍ സ്പൂണ്‍ വെള്ളമാണ്. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഉപ്പു ചേര്‍ത്തിളക്കണം. വിനെഗര്‍ മുക്കാല്‍ ടീസ്പൂണും വേണം. ഇതു നല്ലതു പോലെ ഇളക്കിച്ചേര്‍ക്കുക. ഇതാണ് നമുക്കു മുടിയില്‍ പുരട്ടാനുള്ള മിശ്രിതം. ഇത് നേരിട്ട് ശിരോചര്‍മത്തില്‍ പുരട്ടുകയല്ല, വേണ്ടത്. ഒരു പഞ്ഞി ഇതില്‍ മുക്കി ശിരോചര്‍മം മുതല്‍ മുടിത്തുമ്പു വരെ പുരട്ടാം. ഇതിങ്ങനെ കുറേശെ വീതം എടുത്ത് എല്ലാ മുടിയിലും ആകത്തക്ക വിധത്തില്‍ പുരട്ടാം.

​പ്രത്യേകിച്ചും ഈര് പോലുള്ളവ

​പ്രത്യേകിച്ചും ഈര് പോലുള്ളവ

പ്രത്യേകിച്ചും ഈര് പോലുള്ളവ ചിലപ്പോള്‍ അധികമായാല്‍ മുടിയുടെ തുമ്പു വരെ വരാന്‍ സാധ്യതയുള്ളതു കൊണ്ടാണ് ഇങ്ങനെ പുരട്ടാന്‍ പറയുന്നത്. ഇത് അര മണിക്കൂര്‍ നേരം ഇങ്ങനെ തന്നെ വച്ചിരിയ്ക്കുക. പിന്നീട് കഴുകാം. നല്ലതു പോലെ കഴുകിയാല്‍ മതിയാകും. ഷാംപൂ ഉപയോഗിയ്ക്കണം എന്നു തന്നെയില്ല. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ പേനും ഈരുമെല്ലാം ചത്തു പോകും. ഇത് വേണമെങ്കില്‍ ആഴ്ചയില്‍ രണ്ടു മൂന്നു തവണ അല്‍പകാലം അടുപ്പിച്ച് ഉപയോഗിയ്ക്കുകയുമാകാം. അടിവയറ്റിലെ കൊഴുപ്പുരുക്കും 1 സ്പൂണ്‍ ഉലുവയിങ്ങനെ

​മുടിയുടെ വൃത്തി പരമ പ്രധാനമാണ്

​മുടിയുടെ വൃത്തി പരമ പ്രധാനമാണ്

മുടിയുടെ വൃത്തി പരമ പ്രധാനമാണ്. മുടി നല്ലതു പോലെ വൃത്തിയാക്കി വയ്ക്കുക. ചെൡും എണ്ണമെഴുക്കും തലയില്‍ പറ്റിപ്പിടിയ്ക്കുന്നതാണ് ഇത്തരം ജീവികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നത്. മുടി ഈര്‍പ്പം കളഞ്ഞ് വൃത്തിയാക്കി സൂക്ഷിയ്ക്കുക. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിധത്തിലെ ഭക്ഷണങ്ങള്‍ ശീലമാക്കുക. പേനും ഇൗരുമെല്ലാം പെട്ടെന്നു തന്നെ പെരുകുമെന്നതിനാല്‍ ഇവ വന്നാല്‍ ഉടന്‍ തന്നെ പരിഹാരം തേടുക. ഇല്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളും മുടി സംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം തന്നെ വന്നു ചേരും.

കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ