ആപ്പ്ജില്ല

Hibiscus Yogurt Hair Mask: ചെമ്പരത്തി താളിയില്‍ ഇതൊന്ന് ചേര്‍ത്ത് മുടിയില്‍ പുരട്ടി നോക്കൂ! മുടി കൊഴിച്ചില്‍ നില്‍ക്കും, താരന്‍ മാറും

മുടി കൊഴിച്ചിലും താരനും മാറ്റി മുടിക്ക് നല്ല തിളക്കവും കട്ടിയും നല്‍കുന്നതിന് സഹായിക്കുന്ന ചെമ്പരത്തിക്കൂട്ട് പരിചയപ്പെടാം. ഇത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

Authored byഅഞ്ജലി എം സി | Samayam Malayalam 13 Jan 2023, 1:55 pm
മുടി കൊഴിച്ചില്‍ വലിയൊരു പ്രശ്‌നം തന്നെയാണ്. പലര്‍ക്കും പല കാരണത്താല്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ട കാരണമാണ് താരന്‍. താരന്റെ ശല്യം കൂടുന്നത് മുടി അമിതമായി കൊഴിയുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. താരനും മുടി കൊഴിച്ചിലും മാറ്റിയെടുക്കാന്‍ സാധിക്കുന്ന നല്ല ഒറ്റമൂലിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും വളരെയധികം സഹായിക്കുന്നുണ്ട്.
Samayam Malayalam homemade natural hibiscus curd hair pack for hair fall and dandruff
Hibiscus Yogurt Hair Mask: ചെമ്പരത്തി താളിയില്‍ ഇതൊന്ന് ചേര്‍ത്ത് മുടിയില്‍ പുരട്ടി നോക്കൂ! മുടി കൊഴിച്ചില്‍ നില്‍ക്കും, താരന്‍ മാറും



​തലയില്‍ താരന്‍ വരുന്നത് ഇവ കാരണം


തല വരണ്ടിരിക്കുന്നത് താരന്‍ വരുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുപോലെ, തലയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതും എണ്ണമയം നിലനില്‍ക്കുന്നതും യീസ്റ്റ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ചിലര്‍ക്ക് ചില ഹെയര്‍ കെയര്‍ പ്രോഡക്ട്‌സ് ഉപയോഗിക്കുന്നത് മൂലവും അലര്‍ജി ഉണ്ടാകാം. സോറിയാസീസ് പോലെയുള്ള ചര്‍മ്മരോഗങ്ങളും തലയില്‍ താരന്‍ വരുന്നതിന് കാരണമാകുന്നു.

​മുടി കൊഴിച്ചിലിന് കാരണങ്ങള്‍


മുടി കൊഴിച്ചിലിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ് താരന്‍. താരന്‍ കൂടാതെ, ഉറക്കമില്ലായ്മ, നനഞ്ഞ മുടി ചീകുന്നത്, നല്ല മുറുക്കി മുടി കെട്ടുന്നത്, മാനസിക സമ്മര്‍ദ്ദം, വെള്ളം കുടിക്കാത്തതെലലാം മുടി കൊഴിച്ചിലിന് കാരണമാണ്. അതുപോലെ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും ട്രീറ്റ്‌മെന്റ് എടുക്കുന്നവര്‍ക്കും മുടി കൊഴിച്ചില്‍ കണ്ടുവരുന്നുണ്ട്.

​ചെമ്പരത്തിയും തൈരും


മുടികൊഴിച്ചിലും തലയിലെ താരനും മാറ്റിയെടുക്കാന്‍ സഹായിക്കുന്ന നല്ല രീതിയാണ് ചെമ്പരത്തിയും തൈരും ഉപയോഗിക്കുക എന്നത്. ഇവ മുടിക്ക് നല്ല കരുത്ത് നല്‍കുകയും അതുപോലെ, മുടി കൊഴിച്ചില്‍ മാറ്റി മുടി നല്ല നീളത്തില്‍ വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ചെമ്പരത്തി താളി ഉപയോഗിക്കുന്നതിലൂടെ മുടിയ്ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ഇവ;

1. മുടി കൊഴിച്ചില്‍ നില്‍ക്കും

2. നല്ല ആരോഗ്യമുള്ള മുടിയിഴകള്‍ ലഭിക്കുന്നതിന് സഹായിക്കും.

3. മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയും.

4. മുടിക്ക് നല്ല ഉള്ള വെക്കുന്നതിനും കട്ടി വെക്കുന്നതിനും സഹായിക്കും

5. താരന്‍ കളയാന്‍ സഹായിക്കുന്നു

6. മുടി വരണ്ടിരിക്കുന്നത് മാറ്റിയെടുക്കുന്നു, നല്ല മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നു

7. മുടി രണ്ടായി പിളരുന്നത് തടയുന്നു

​തൈര് മുടിക്ക് എങ്ങിനെ ഗുണം ചെയ്യുന്നു


1. മടിയെ നല്ല സോഫ്റ്റാക്കി എടുക്കാന്‍ സഹായിക്കുന്നു.

2. മുടിക്ക് നല്ല ഡീപ്പ് കണ്ടീഷനിംഗ് നല്‍കുന്നു.

3. മുടിക്ക് നല്ല കരുത്ത് ലഭിക്കാന്‍ സഹായിക്കുന്നു.

4. തലയിലെ അഴുക്ക് നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

5. താരന്‍ കളയാന്‍ സഹായിക്കുന്നു

​ചെമ്പരത്തി തൈര് ഹെയര്‍ പാക്ക് തയ്യാറാക്കാം


ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തില്‍ ചതെമ്പരത്തിയുടെ ഇല, പൂവ്, മൊട്ട് എന്നിവയെല്ലാം എടുക്കണം. അത്യാവശ്യം രണ്ട് പിടിയോളം ചെമ്പരത്തി എടുക്കുന്നത് നല്ലതാണ്. ചെമ്പരത്തി എടുക്കുമ്പോള്‍ നല്ല ചൂവപ്പ് നിറത്തിലുള്ള ചെമ്പരത്തി തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഇതിലേയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഇവ ന്നായി തിരുമ്മി ചെമ്പരത്തിയിലെ കൊഴുപ്പെല്ലാം വെള്ളത്തില്‍ ലയിക്കുന്നത് വരെ ഞെരടി കൊടുക്കണം. നന്നായി ഞെരടിയെടുത്തതിന് ശേഷം തലയില്‍ തേക്കാവുന്നതാണ്.

Also Read: മുടി കൊഴിച്ചിൽ മാറ്റി നല്ല ആരോഗ്യമുള്ള മുടി വളരാൻ ചെമ്പരത്തി പാക്ക്

​പുരട്ടേണ്ട വിധം


മുടി അഴിച്ച് ഒരു ചീര്‍പ്പ് എടുത്ത് ഓരോ വകച്ചില്‍ എടുത്ത് അതില്‍ നന്നായി ഈ ഹെയര്‍പാക്ക് തേച്ച് പിടിപ്പിക്കണം. അങ്ങിനെ തടയുടെ എല്ലാ ഭാഗത്തും നന്നായി ഈ മിശ്രിതം തേച്ച് പിടിപ്പിക്കുക. നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മുടി കെട്ടി വെക്കണം. ഒരു അര മണിക്കൂറിന് ശേഷം മുടി കഴുകി എടുക്കാവുന്നതാണ്.

ഈ ഹെയര്‍പാക്ക് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കഫക്കെട്ട് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്