ആപ്പ്ജില്ല

മുടി വളരാന്‍ നഖം കൂട്ടിയുരസാം....

നഖം വളരാന്‍ വഴികള്‍ പലതുമുണ്ട്. ഇതിന് സഹായിക്കുന്ന ഒന്നാണ് നഖം ഉരസുന്നത്. ഇതെക്കുറിച്ച് കൂടുതലറിയാം.

Authored byസരിത പിവി | Samayam Malayalam 27 Mar 2024, 3:17 pm
മുടി വളരാത്തതും കൊഴിയുന്നതുമെല്ലാം തന്നെ ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷഭേദമില്ലാതെ പലര്‍ക്കുമുള്ള പ്രശ്‌നമാണ്. ഇതിന് പരിഹാരമായി പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പലരും തലയില്‍ പലതും തേച്ചാണ് ഇതിന് പരിഹാരം കാണുന്നത്. ഇതല്ലാതെ തന്നെ നമുക്ക് പരീക്ഷിയ്ക്കാവുന്ന ചില സിംപിള്‍ വഴികളും കൂടിയുണ്ട്. ഇതില്‍ ഒന്നാണ് കൈനഖം കൂട്ടിയുരസുന്നത്.
Samayam Malayalam how rubbing nails helps hair growth
മുടി വളരാന്‍ നഖം കൂട്ടിയുരസാം....


​കൈ നഖങ്ങളിലെ ​

കൈ നഖങ്ങളിലെ ഈ ഉരസലിലൂടെയുണ്ടാകുന്ന ഘര്‍ഷണം നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തുന്നു. ഇത് ശിരോചര്‍മത്തെ സ്വാധീനിയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇതിലൂടെ ശിരോചര്‍മത്തിലെ കോശങ്ങള്‍ ഉദ്ദീപിപ്പിയ്ക്കപ്പെടുകയും ഇത് മുടി വളരാന്‍ ഇടയാക്കുകയും ചെയ്യുന്നു. ശിരോചര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഘടകം കൂടിയാണിത്.

​മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതാണ്, തടയാൻ ശ്രദ്ധിക്കേണ്ടത്

​ആയുര്‍വേദത്തിലും ​

ആയുര്‍വേദത്തിലും നഖങ്ങള്‍ കൂട്ടി ഉരസുന്നത് മുടി വളര്‍ച്ചയെ സഹായിക്കുമെന്ന് വിശദീകരിയ്ക്കുന്നുണ്ട്.ശരീരത്തിലെ വാത, പിത്ത, കഫദോഷങ്ങളാണ് രോഗാവസ്ഥകള്‍ക്കും ചര്‍മ,മുടി പ്രശ്‌നങ്ങള്‍ക്കുമെല്ലാം കാരണമാകുന്നതും. നഖങ്ങള്‍ ഉരസുന്നത് ഇത്തരം ദോഷങ്ങളെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ മുടിയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാനും സാധിയ്ക്കുന്നു.

​യോഗ​

യോഗയില്‍ ഇതിനെ ബാലായാം എന്നാണ് പറയുന്നത്. ബാല്‍ എന്നാല്‍ ഹിന്ദിയില്‍ മുടിയെന്നും വ്യായാം വ്യായാമം എന്നതുമാണ് ഇവ രണ്ടും ചേര്‍ന്നാണ് ആ പേരു വന്നതും. ഇത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒരു വ്യായാമമാണ്. കണ്ണടച്ച് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കൈകള്‍ നെഞ്ചിന് നേരെ പിടിച്ച് ചെയ്യാം. നിവര്‍ന്ന് ഇരിയ്ക്കുകയോ നില്‍ക്കുകയോ ചെയ്യാം. കൈ നഖം മുകളിലേയ്ക്കും താഴേയ്ക്കുമല്ല, മറിച്ച് വശങ്ങളിലേയ്ക്കാണ് ഇതേ രീതിയില്‍ ഉരസേണ്ടത്.

​ഗര്‍ഭകാലത്ത് ​

ചില പ്രത്യേക രോഗാവസ്ഥയുളളവര്‍ ഇത് ഒഴിവാക്കുന്നത് നല്ലതാണെന്നും പറയുന്നു. ഗര്‍ഭകാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ യൂട്രസ് കോണ്‍ട്രാക്ഷന് കാരണമാകുന്നതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതുപോലെ കൂടിയ ബിപിയുള്ളവരും ഇത് ചെയ്യരുത്. ചിലപ്പോള്‍ ഇത് മുഖരോമങ്ങളുടെ വളര്‍ച്ചയ്ക്കും ഇടയാക്കുമെന്ന് പറയുന്നു. മുടിയ്ക്കു താടി,മീശ രോമങ്ങളുടെ വളര്‍ച്ചയ്ക്കും പുരുഷന്മാര്‍ക്ക് ചെയ്യാവുന്ന ഉത്തമമായ വ്യായാമമുറയാണിത്.

ഓതറിനെ കുറിച്ച്
സരിത പിവി
ജേര്‍ണലിസം രംഗത്ത് 17 വര്‍ഷങ്ങളിലേറെ പരിചയ സമ്പത്ത്. പ്രിന്റ് മീഡിയായില്‍ തുടങ്ങി ഡിജിറ്റല്‍ മീഡിയയില്‍ സജീവം. വാര്‍ത്താ, ലൈഫ്‌സ്റ്റൈല്‍ മേഖലകളില്‍ കൂടുതല്‍ പരിചയം. വായനക്കാര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി ലളിതമായ രീതിയില്‍ അവതരിപ്പിയ്ക്കാന്‍ വൈദഗ്ധ്യം.വായനയും എഴുത്തും താല്‍പര്യം.സമകാലീന വിഷയങ്ങള്‍ അടിസ്്ഥാനമാക്കി ലേഖനങ്ങള്‍ എഴുതുന്നതില്‍ പ്രത്യേക ശ്രദ്ധ. എഴുത്തിന് പുറമേ വായന, മ്യൂസിക് എന്നിവയോട് കൂടുതല്‍ താല്‍പര്യം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്