ആപ്പ്ജില്ല

​വരണ്ട് പറന്നു കിടക്കുന്ന മുടി നീളാനും തിളങ്ങാനും നാച്വറല്‍ കെരാറ്റിന്‍

വരണ്ട് പാറിപ്പറന്ന് കിടക്കുന്ന മുടി ഒതുക്കവും തിളക്കവുമുള്ളതാക്കി മാറ്റാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇതിലൊന്ന് വീട്ടില്‍ തന്നെ സിംപിളായി ചെയ്യാവുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 24 Feb 2024, 2:56 pm
പറന്ന് കിടക്കുന്ന മുടി പലര്‍ക്കും പ്രശ്‌നമാണ്. പലപ്പോഴും ചുരുണ്ട മുടിയുള്ളവര്‍ക്കും വരണ്ട മുടിയുള്ളവര്‍ക്കുമെല്ലാം ഇത് വലിയ പ്രശ്‌നം തന്നെയാണ്. കണ്ടീഷണര്‍ പോലുള്ള കൃത്രിമ വഴികളാണ് പലരും ഇതിന് പരിഹാരമായി ചെയ്യുന്നത്. ഇവയിലെ കെമിക്കലുകള്‍ മുടിയ്ക്ക് ഹാനികരവുമാണ്. മുടി വരണ്ട് പാറിക്കിടക്കുന്നത് മുടി കേടു വരുത്തുന്ന ഒന്നും കൂടിയാണ്.
Samayam Malayalam how to do keratin treatment at home for glowing long hair
​വരണ്ട് പറന്നു കിടക്കുന്ന മുടി നീളാനും തിളങ്ങാനും നാച്വറല്‍ കെരാറ്റിന്‍

ഇതിനാല്‍ തന്നെ മുടി ഒതുക്കി നിര്‍ത്തേണ്ടത് ആവശ്യമാണ്. ഇതിനായി ആരോഗ്യകരമായ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഗുണകരം.

​കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്.​

ഇതുപോലെ തന്നെ മുടിയുടെ ആരോഗ്യത്തിന് ചെയ്യാവുന്ന ഒന്നാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്.. മുടിയെ സംരക്ഷിയ്ക്കുന്ന പ്രോട്ടീനാണ് കെരാറ്റിന്‍ എന്നത്. മുടിയുടെ പുറംപാളിയെ സംരക്ഷിയ്ക്കുന്ന ഇത് നശിയ്ക്കുമ്പോള്‍ മുടിയുടെ ഭംഗിയും ആരോഗ്യവും മൃദുത്വവുമെല്ലാം നഷ്ടപ്പെടുന്നു. ഇതിനുള്ള പരിഹാരമാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്.

മുടിയുടെ പുറംപാളിയെ സംരക്ഷിയ്ക്കുന്ന ഇത് നശിയ്ക്കുമ്പോള്‍ മുടിയുടെ ഭംഗിയും ആരോഗ്യവും മൃദുത്വവുമെല്ലാം നഷ്ടപ്പെടുന്നു. ഇതിനുള്ള പരിഹാരമാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്.


​വെണ്ടയ്ക്ക​

വീട്ടില്‍ തന്നെ കെരാറ്റിന്‍ ട്രീറ്റ്‌മെന്റും ഒപ്പം വരണ്ടു പറന്ന് കിടക്കുന്ന മുടി മിനുസമുള്ളതും നീണ്ടതുമാകാന്‍ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. ഇതിലൊന്നാണ് വെണ്ടയ്ക്ക. വെണ്ടക്കയില്‍ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്.ഇത് മുടിയ്ക്ക് ഏറെ ഗുണകരമായ ഒന്നാണ്.

ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ ഗുണകരമാണ്. മുടിയുടെ ആരോഗ്യത്തിന് ഗുണകരമായ കെരാറ്റിനായി പ്രവര്‍ത്തിയ്ക്കാനും വെണ്ടയ്ക്കക്ക് കഴിയുന്നു.

​ഇത് ചെയ്യാന്‍ ​

ഇത് ചെയ്യാന്‍ ഏറെ എളുപ്പമാണ്. കുറച്ച് വെണ്ടയ്ക്ക എടുക്കുക. ഇത് വട്ടത്തില്‍ ചെറുതായി അരിയുക. ഇത് അല്‍പം വെള്ളത്തില്‍ ഇട്ട് വേവിയ്ക്കാം. വല്ലാതെ വെന്തു വരേണ്ട ആവശ്യമില്ല. ഇത് തണുത്ത ശേഷം വെണ്ടയ്ക്ക ഇതിലിട്ട് കൈ കൊണ്ട് ഇളക്കിച്ചേര്‍ത്ത് ശേഷം ഇത് അരിച്ചെടുക്കാം.

ഈ പാനീയം മുടിയില്‍ പുരട്ടാം. അര-ഒരു മണിക്കൂര്‍ ശേഷം ഇത് കഴുകാം. ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ തന്നെ കാര്യമായ ഗുണം നല്‍കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്