ആപ്പ്ജില്ല

നാളികേരവെള്ളം കളയല്ലേ, മുഖം മിനുക്കാം

നാളികേര വെള്ളം ഉപയോഗിച്ച് മുഖത്തിന് സൗന്ദര്യം എങ്ങനെ കൂട്ടാമെന്നറിയാമോ?

Samayam Malayalam 11 Jan 2021, 5:25 pm
നാളികേര വെള്ളം അല്പമെങ്കിലും രുചിയ്ക്കാത്ത മലയാളിയുണ്ടാകില്ല. ശുദ്ധമായ പാനീയമായതിനാൽ ഏറെ ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാൽ അധികമാർക്കും പരിചിതമല്ലാത്ത സൗന്ദര്യ ഗുണങ്ങളും ഏറെയുണ്ട്, പ്രകൃതി കനിഞ്ഞു നൽകുന്ന ഈ തെളിനീരിന്. നാളികേര വെള്ളം പതിവായി ഉപയോഗിക്കുന്നത് മുഖത്തിൻറെ തിളക്കം വർദ്ധിപ്പിയ്ക്കും. പ്രായമായി തുടങ്ങുന്നതിൻറെ അടയാളങ്ങൾ, പിഗ്മെന്റേഷൻ എന്നിവ മാറ്റാനും,ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്താനും ചർമ്മത്തിന് വളരെ പെട്ടെന്ന് തിളക്കം നൽകാനും നാളികേര വെള്ളം പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.
Samayam Malayalam how to use coconut water to get a glowing face instantly
നാളികേരവെള്ളം കളയല്ലേ, മുഖം മിനുക്കാം


​ചർമ്മത്തിന് വേണ്ട ഗുണങ്ങൾ

ചർമം മനോഹരമാകാൻ ആവശ്യമായ ആൻറിഓക്‌സിഡന്റുകളും സൈറ്റോകിനിനുകളും നാളികേരവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ കൊളാജൻ അളവ് വർദ്ധിപ്പിച്ച് അകാല വാർധക്യ ലക്ഷണങ്ങളെ വലിയ തോതിൽ തടയുകയും ചെയ്യും. കൂടാതെ, ഒമേഗ -3, വിറ്റാമിൻ സി എന്നിവ നല്ല അളവിൽ അടങ്ങിയതിനാൽ ഇത് ചർമ്മത്തിലെ കോശങ്ങളെ ഇല്ലാതാക്കുകയും സുഷിരങ്ങൾ അടയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.

മഗ്നീഷ്യം, പൊട്ടാസ്യം, അമിനോ ആസിഡുകൾ തുടങ്ങിയ ധാതുക്കളുടെ ഘടകങ്ങളും ഇതിലുണ്ട്, ഇത് ചർമ്മത്തിൽ ജലാംശം നില നിർത്തുകയും ചെയ്യുന്നു.

​മുഖം വൃത്തിയാക്കാം ഇങ്ങനെ:

നാളികേര വെള്ളം പല തരത്തിൽ മുഖത്ത് ഉപയോഗിക്കാം. പ്രകൃതിദത്തമായതിനാൽ ഏത് തരം ചർമത്തിലും നിസംശയം ഉപയോഗിക്കുകയും ചെയ്യാം. നാളികേര വെള്ളം ഉപയോഗിച്ച് എങ്ങനെ മുഖത്തിൻറെ മനോഹാരിത കൂട്ടാമെന്ന് നോക്കാം.

നാളികേര വെള്ളത്തിൻറെ തുല്യ അളവിൽ വെള്ളരി ജ്യൂസ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് തണുപ്പിക്കാൻ 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഇത് നന്നായി തണുത്ത ശേഷം ഒരു കോട്ടൺ പാഡ് ഈ ലായനിയിൽ മുക്കി മുഖത്തും കഴുത്തിലും ഒരുപോലെ പുരട്ടുക. നിങ്ങളുടെ ചർമം പെട്ടെന്ന് വരണ്ടു പോകുന്നതാണെങ്കിൽ രണ്ടോ മൂന്നോ തവണ ഇത് ആവർത്തിയ്ക്കാം. 15 മിനിറ്റിനു ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകാം.

​സ്കിൻ ടോണർ:

ചർമ്മത്തെ ടോൺ ചെയ്യാനും അതോടൊപ്പം മുഖത്തെ ബ്ലാക്ക്ഹെഡ്സ് നീക്കംചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കുന്ന ഒരു ടോണർ ഇങ്ങനെ തയ്യാറാക്കാം.

-ഒരു ടേബിൾ സ്പൂൺ പൈനാപ്പിൾ ജ്യൂസ് തുല്യ അളവ് നാളികേര വെള്ളത്തിൽ കലർത്തുക.

-ഇത് കോട്ടൺ പാഡ് ഉപയോഗിച്ച് ചർമ്മത്തിൽ പുരട്ടുക.

-പൂർണ്ണമായും ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

​കരുവാളിപ്പ് മാറ്റാനുള്ള മാസ്ക്:

മുഖ ചർമത്തിലെ ടാൻ നീക്കംചെയ്യാനായി ഈ ഡി-ടാൻ മാസ്ക് ഉപയോഗിക്കാം. മുഖ ചർമത്തെ മെച്ചപ്പെടുത്താനും ചർമ സുഷിരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നതാണ് ഈ മാസ്ക്.

-ഇതിനായി, ഒരു ടേബിൾ സ്പൂൺ ഫുള്ളർ എർത്ത്, 1 ടീസ്പൂൺ തേൻ എന്നിവ എടുത്ത് ആവശ്യമായ അളവിൽ തേങ്ങാവെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിൽ തയ്യാറാക്കി എടുക്കുക. ശേഷം മൃദുവായ ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കി ഈ മിശ്രിതം മുഖത്ത് പുരട്ടുക.

15 മിനിറ്റ് കഴിഞ്ഞ് വൃത്തിയായി കഴുകുക. ശേഷം നല്ലൊരു മോയ്‌സ്ചുറൈസർ ഉപയോഗിച്ച് ഇത് പിന്തുടരുക.

​ഫെയ്‌സ് സ്പ്രേ

ഒരു മികച്ച സ്കിൻ പ്യൂരിഫയർ പോലെയാണ് ഇത് തയ്യാറാക്കേണ്ടത്. ഈ മിശ്രിതം പതിവായി ഉപയോഗിക്കുമ്പോൾ, മുഖത്തെ പാടുകൾ ലഘൂകരിക്കുകയും ചർമ്മത്തെ മനോഹരമാക്കുകയും ചെയ്യും.

-ഇതിനായി തേങ്ങാവെള്ളം തുല്യ അളവിൽ റോസ് വാട്ടറിൽ കലർത്തുക.

-ശേഷം ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റി തണുപ്പിക്കാൻ ഫ്രിഡ്ജിൽ വയ്ക്കുക.

-ഇടയ്ക്കിടെ ഇത് മുഖത്ത് സ്പ്രേ ചെയ്ത് കൊടുക്കാം, മുഖം സ്വാഭാവികമായി തിളങ്ങും.

Also read: മുഖക്കുരുവും പാടുകളും അകറ്റാൻ മഞ്ഞൾ പുരട്ടൂ, ഈ 4 രീതിയിൽ

​ഡെഡ് സ്കിൻ റിമൂവിങ് സ്ക്രബ്:

ചർമത്തിന്റെ പിഎച്ച് ബാലൻസ് നഷ്ടപ്പെടുത്താതെ, നിർജീവ ചർമ്മത്തെ പുറംതള്ളാൻ ഇത് സഹായിക്കുന്നു.

-ഒരു ടേബിൾ സ്പൂൺ പയർ പൊടി എടുക്കുക, ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ആവശ്യമായ അളവിൽ തേങ്ങാവെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ കലർത്തി എടുക്കുക..

-ശേഷം നിങ്ങളുടെ മുഖത്ത് ഇത് പുരട്ടുക, അത് ഉണങ്ങുന്നത് വരെ കാത്തിരിക്കുക.

-കഴുകി കളയുന്നതിനു മുന്പ് അല്പം മാത്രം വെള്ളം മുഖത്ത് കുടഞ്ഞ്‌ കൈകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ മസാജ് ചെയ്ത് കൊടുക്കാം.

-5 മിനിറ്റ് ഇത് തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകുക.

Also read: ഏത് സൗന്ദര്യ പ്രശ്നത്തിനും ഒരൊറ്റ പരിഹാരം - നെയ്യ്

​ഫെയർനസ് മാസ്ക്:

തേങ്ങാ വെള്ളത്തിൻറെ ഗുണങ്ങളടങ്ങിയ ഒരു ഫെയർനസ് മാസ്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം. പതിവായി ഉപയോഗിക്കുക്കയാണെങ്കിൽ ഈ മാസ്ക് ചർമ്മത്തിന്റെ ടോൺ പ്രകാശമാക്കുകയും ചർമം മൃദുവാക്കുകയും ചെയ്യും.

-ഒരു ടേബിൾ സ്പൂൺ രക്ത ചന്ദനപ്പൊടി എടുക്കുക, ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കുക്കുമ്പർ ജ്യൂസും തേനും ചേർത്ത് തേങ്ങാവെള്ളം ഉപയോഗിച്ച് പേസ്റ്റ് തയ്യാറാക്കുക.

-മുഖം കഴുകി വൃത്തിയാക്കി ഈ മിശ്രിതം 30 മിനിറ്റ് മുഖത്ത് പുരട്ടുക. പിന്നീട്, നന്നായി സ്‌ക്രബ് ചെയ്ത് കഴുകുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്