ആപ്പ്ജില്ല

റാഗിപ്പൊടി മുഖത്തു പുരട്ടിയാല്‍ വെളുക്കാം, ചുളിവും മാറ്റാം

റാഗിപ്പൊടി ചര്‍മത്തില്‍ പുരട്ടുന്നത് പല സൗന്ദര്യ ഗുണങ്ങളും നല്‍കും ഇതേക്കുറിച്ചറിയൂ.

Samayam Malayalam 16 Jan 2021, 7:40 pm
നിറമുള്ള ചര്‍മത്തിനായി പല വഴികളും തേടുന്നവരുണ്ട്. പരസ്യത്തില്‍ കാണുന്നതെന്തും വാങ്ങി പണം കളയുന്നവരും ഇതെല്ലാം പരീക്ഷിച്ച് പണി വാങ്ങുന്നവരുമെല്ലാം ധാരാളം. ഇത്തരം കാര്യങ്ങള്‍ക്ക് വീട്ടുപായകങ്ങളുണ്ടെന്നറിയാത്തവരല്ല, പലരും. ഇതിനായി മെനക്കെടാന്‍ വയ്യാത്തതാണ് പലരുടേയും പ്രശ്‌നം. നല്ല ഗുണം തരുന്ന, യാതൊരു ദോഷങ്ങളും വരുത്താത്ത പല വഴികളും ഇതിനായി പ്രയോഗിയ്ക്കാം. വലിയ ചിലവില്ല, ദോഷവുമില്ല. ചെയ്യാനും എളുപ്പമാണ്. ഇത്തരത്തിലെ ഒന്നിനെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ വെളുക്കാനായി ചെയ്യാവുന്ന ഒരു വഴി. നല്ല ചര്‍മത്തിനും നല്ല നിറത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്ന ഒന്ന്.
Samayam Malayalam how to use ragi powder for fairness and anti ageing
റാഗിപ്പൊടി മുഖത്തു പുരട്ടിയാല്‍ വെളുക്കാം, ചുളിവും മാറ്റാം


റാഗി അഥവാ പഞ്ഞപ്പുല്ല്

സംഗതി മറ്റൊന്നുമല്ല, റാഗി അഥവാ പഞ്ഞപ്പുല്ല്. ഇതിന്റെ പൊടിയാണ് പലയിടത്തും ചെറിയ കുഞ്ഞുങ്ങള്‍ക്ക് കുറുക്കുണ്ടാക്കി നല്‍കുവാന്‍ ഉപയോഗിയ്ക്കുന്നത്. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഇതിന്റെ ചില പ്രത്യേക ഗുണങ്ങള്‍ തന്നെയാണ് ചര്‍മത്തിനും ഗുണം നല്‍കുന്നത്. ഇതില്‍ ഫിനോലിക് ആസിഡ്, ടാനിനുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതാണ് ചര്‍മത്തിന് ഗുണകരമാകുന്നത്. ചര്‍മത്തിനു നിറം ലഭിയ്ക്കുന്നു, ചര്‍മം തിളങ്ങുന്നു.

​റാഗിയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍

റാഗിയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ വീഴുന്നത് തടയാനും നല്ലതാണ്. ഇതിലെ ലൈസിന്‍ എന്നു പേരുള്ള അമിനോ ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവയാണ് ചുളിവകറ്റാന്‍ സഹായിക്കുന്ന, ചര്‍മം തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നത്. ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നതിനും ഹൈപ്പര്‍ പിഗ്മെന്റേഷന്‍ തടയുന്നതിനും റാഗി ഏറെ നല്ലതാണ്. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് മൃദുവായ ചര്‍മം ലഭിയ്ക്കാനും ഇതേറെ നല്ലതാണ്.

പാലും

റാഗിയ്‌ക്കൊപ്പം ഇതില്‍ പാലും കൂടി ചേര്‍ക്കും. പാല്‍ തിളപ്പിയ്ക്കാത്തതു വേണം, ഉപയോഗിയ്ക്കാന്‍. പാല്‍ ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്ന, വരണ്ട ചര്‍മം തടയുന്നതു വഴി പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് നല്ല കൊഴുപ്പുകളുടെ ഉറവിടം കൂടിയാണ്. പ്രോട്ടീന്‍ സ്മ്പുഷ്ടവും. ഇതിനാല്‍ തന്നെ ചര്‍മത്തിന് ഗുണകരവുമാണ്. Also read: വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ 10 ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തുക

​ഈ ഫേസ് പായ്ക്ക്

ഈ ഫേസ് പായ്ക്ക് തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. റാഗി അഥവാ പഞ്ഞപ്പുല്ല് ഉണക്കി പൊടിയ്ക്കുക. ഇതിലേയ്ക്ക് പാല്‍, തിളപ്പിയ്ക്കാത്ത പാല്‍ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടാം. പതുക്കെ സ്‌ക്രബ് ചെയ്യാം. പിന്നീട് ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് ചര്‍മത്തിന് നല്ല തിളക്കവും നിറവും നല്‍കും. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാന്‍ സഹായിക്കും. ഇത് അടുപ്പിച്ച് അല്‍പ നാള്‍ ചെയ്താല്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്