ആപ്പ്ജില്ല

പല്ലിലെ കറ പോകാനും വെളുക്കാനും പാലും ആര്യവേപ്പും

പല്ലിലെ കറ പോകാനും നിറം വയ്ക്കാനും ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയാം. വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന വഴികളാണ് ഇവ.

Samayam Malayalam 17 Jan 2024, 8:49 pm
Samayam Malayalam how to whiten yellow teeth
പല്ലിലെ കറ പോകാനും വെളുക്കാനും പാലും ആര്യവേപ്പും
പല്ലിന് വെളുപ്പില്ലാത്തതും പല തരം കറകളുമെല്ലാം പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് മെഡിക്കല്‍ വഴികളില്‍ പരിഹാരം തേടിയാല്‍ ചിലപ്പോള്‍ കൂടുതല്‍ ചിലവുണ്ടാകും. ഇതിനായി സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം വഴികള്‍ ഉപയോഗിയ്ക്കുന്നത് പല്ലിന് നിറം നല്‍കാന്‍ സാധ്യതയുണ്ട്.

​ ആപ്പിള്‍ സിഡെര്‍ വിനെഗര്‍​

പല്ലിലെ കറയകറ്റാനും നിറമുണ്ടാക്കാനും പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ടര്‍ടാര്‍ എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലെ അഴുക്കു നീക്കം ചെയ്യാനും കറകള്‍ നീക്കാനുമെല്ലാം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.
1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ,അര കപ്പ് ഇളംചൂടുവെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. വെള്ളത്തില്‍ ഇതു കലര്‍ത്തുക. വായിലൊഴിച്ചു 30 സെക്കന്റു നേരം ഗാര്‍ഗിള്‍ ചെയ്യുക. പിന്നീട് സാധാരണ പോലെ ബ്രഷ് ചെയ്യുക. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം. .

​പല്ലുകളെ സംരക്ഷിക്കുവാന്‍ കുറച്ച് ടിപ്‌സ്

​ആര്യവേപ്പില​

ആര്യവേപ്പില പാലും കലര്‍ത്തി അരച്ചു തേയ്ക്കുന്നത് പല്ലിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ബാക്ടീരിയല്‍ അണുബാധകളെ തടയാന്‍ ആര്യവേപ്പില ഏറെ നല്ലതാണ്. പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ നിറത്തിനുമെല്ലാം ഇത് ഗുണകരവുമാണ്. ആര്യവേപ്പിന്റെ തണ്ടു ചതച്ചു പല്ലു തേയ്ക്കുന്നതും ഏറെ നല്ലതാണ്.

​ഉപ്പും ചെറുനാരങ്ങയും​

ഉപ്പും ചെറുനാരങ്ങയും ഇതിനുള്ള മറ്റൊരു പരിഹാരവഴിയാണ്. ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത്‌ പല്ലിലെ കറ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഓറഞ്ച് തൊലി ഉപയോഗിച്ച് ഉരസുന്നതും
പല്ലിലെ കറ നീക്കം ചെയ്യുന്നു.

​ വെള്ളനിറം ​

നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലിലെ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ഇത് വായിലെ ആസിഡ് ലെവല്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നതിനും അതുപോലെ, പല്ലുകളുടെ ഇനാമല്‍ പ്രൊട്ടക്ട് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. പപ്പായ, പൈനാപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കഴിക്കുന്നതും പല്ലിലെ കറ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നവയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ന്‍, പാപെയ്ന്‍ എന്നിവ, പല്ലിന് നല്ല വെള്ളനിറം നല്‍കാന്‍ സഹായിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്