ആപ്പ്ജില്ല

Hair And Oiling: മുടിയില്‍ എണ്ണ തേച്ച് മുടി വളര്‍ത്താന്‍ നോക്കുന്നവര്‍...

Hair And Oiling: മുടിയില്‍ എണ്ണ തേയ്ക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കുമോയെന്നാണ് പലരുടേയും സംശയം. ഇതെക്കുറിച്ചറിയൂ.

Samayam Malayalam 13 Jan 2024, 10:23 am
മുടി വളരാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് നാം. പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്കിടയില്‍ പോലും മുടി കൊഴിച്ചില്‍ സ്ഥിരമായ ഈ കാലഘട്ടത്തില്‍. മുടി കൊഴിയാനും വളരാതിരിയ്ക്കാനും കാരണങ്ങള്‍ ധാരാളമുണ്ടാകാം. ഇത് ചിലപ്പോള്‍ തൊലിപ്പുറത്തെ സംരക്ഷണം കൊണ്ട് പരിഹരിയ്ക്കാന്‍ ആകുകയുമില്ല. നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ അപാകതയുള്‍പ്പെടെ പലതും ഇതിന് കാരണമാകാം. ഇതല്ലാതെ അന്തരീക്ഷ മലിനീകരണം, സ്‌ട്രെസ്, തൈറോയ്ഡ് പോലുളള രോഗങ്ങള്‍, ചില മരുന്നുകള്‍ എല്ലാം മുടി കളയുന്നവയും മുടിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്നവയുമെല്ലാമാണ്.
Samayam Malayalam is oiling hair helps hair growth
Hair And Oiling: മുടിയില്‍ എണ്ണ തേച്ച് മുടി വളര്‍ത്താന്‍ നോക്കുന്നവര്‍...


ഡോ. സ്നേഹ നമ്പ്യാർ (Apollo clinic, Payyanur) ഇതേകുറിച്ച് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പറയുന്നത് എന്താണെന്ന് കാണാം.

​മുടി വളരാന്‍

മുടി വളരാന്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന, പ്രത്യേകിച്ചും മലയാളികള്‍ അവലംബിയ്ക്കുന്ന ഒരു രീതിയാണ് മുടിയില്‍ എണ്ണതേച്ചു കുളിയെന്നത്. ദിവസവും എണ്ണ തേയ്ക്കുന്നവരുണ്ട്. മുടി വളരുക എന്നത് തന്നെയാകും ഉദ്ദേശ്യം. ഷാംപൂ പോലുളളവ മുടിയ്ക്ക് നല്ലതല്ലെന്ന ധാരണയാല്‍ ഇവ ഉപയോഗിയ്ക്കില്ല. മുടിയില്‍ എണ്ണ അതേ പടിയിരുന്നാലേ മുടി വളരൂ എന്ന ധാരണയുമുണ്ടാകും. മുടിയില്‍ കുളിര്‍ക്കെ എണ്ണ തേച്ച് കുളിയ്ക്കാതെ തന്നെ മുടി കെട്ടി വയ്ക്കുന്ന അപൂര്‍വം ചിലരുമുണ്ടാകും. എന്തിന്റെയും അടിസ്ഥാനം മുടി വളരാന്‍ എന്നതാണ്. ചിലരെങ്കിലും ഇത് നിത്യശീലത്തിന്റെയും തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ചെയ്യുന്നവരുമുണ്ട്.

ഡോ. സ്നേഹ നമ്പ്യാർ പങ്കുവെച്ച വിഡിയോ

View this post on Instagram A post shared by Dr Sneha Vivek Nambiar (@drsnehanambiar)

മുടിയില്‍ എണ്ണ തേച്ചാല്‍

എന്നാല്‍ വാസ്തവത്തില്‍ മുടിയില്‍ എണ്ണ തേച്ചാല്‍ വളരുമോയെന്നതാണ് ചോദ്യം. മുടിയില്‍ എണ്ണ വെറുതേ തേയ്ക്കുന്നത് കൊണ്ടല്ല മുടി വളരുന്നത്. എണ്ണ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇതാണ് മുടി വളരാന്‍ വഴിയൊരുക്കുന്നത്. ഇത് ശിരോചര്‍മത്തില്‍ എണ്ണയില്ലാതെ മസാജ് ചെയ്താലും സംഭവിയ്ക്കും. ശിരോചര്‍മത്തില്‍ എണ്ണ തേയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന ഒരു ഗുണമെന്നത് ശിരോചര്‍മം വരണ്ടതായി പോകില്ല. വരണ്ട മുടി പെട്ടെന്ന് പൊട്ടിപ്പോകാനും നരയ്ക്കാനുമെല്ലാം സാധ്യതകള്‍ ഏറെയാണ്.

​മുടിയില്‍

മുടിയില്‍ ദിവസവും ധാരാളം എണ്ണ തേച്ച് ഇത് ഷാംപൂ തേച്ച് കളയാതിരിയ്ക്കുമ്പോള്‍ പൊടിയും ചെളിയും പറ്റിപ്പിടിച്ച് മുടിയില്‍ താരന്‍ പോലുളള അവസ്ഥകള്‍ക്കും ഒപ്പം ചര്‍മത്തില്‍ കുരുക്കള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇടയാക്കും. ഷാംപൂ തേച്ച് തന്നെ കളയണമെന്നില്ല, ആരോഗ്യകരമായ ഹെര്‍ബല്‍ വഴികള്‍ പരീക്ഷിയ്ക്കാം. മുടി വരണ്ട സ്വഭാവമുള്ളവരെങ്കില്‍ ദിവസവും വേണമെങ്കില്‍ അല്‍പം എണ്ണ കണ്ടീഷണര്‍ പോലെ പുരട്ടാം എന്നു മാത്രം. ദിവസവും എണ്ണ തേയ്‌ക്കേണ്ടത് സാധാരണ ഗതിയില്‍ ആവശ്യമില്ലെന്ന് മാത്രമല്ല, എണ്ണ നല്ലതു പോലെ തേയ്ക്കുന്ന ദിവസങ്ങളെങ്കില്‍ ഈ എണ്ണ തലയില്‍ നിന്നും നീക്കം ചെയ്യുകയും വേണം. ഇതല്ലെങ്കില്‍ മുടി വൃത്തിഹീനമാകും. മറ്റ് പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

മുടി വരണ്ടു പോകുന്ന വിധത്തില്‍

ഷാംപൂവാണെങ്കിലും താളി പോലുളള പരമ്പരാഗത വഴികളാണെങ്കിലും വല്ലാതെ മുടി വരണ്ടു പോകുന്ന വിധത്തില്‍ അമിതമായി ഉപയോഗിയ്ക്കരുത്. മാത്രമല്ല, ഷാംപൂ ഉപയോഗിയ്ക്കുമ്പോള്‍ കെമിക്കലുകള്‍ അടങ്ങാത്തവ നോക്കി വാങ്ങുന്നത് നന്നായിരിയ്ക്കും. ഇതു പോലെ ചെറുപയര്‍ പൊടി, ഉലുവാ എന്നിവയെല്ലാം പരമ്പരാഗതമായി എണ്ണ നീക്കാന്‍ നല്ലതാണ്. ഷാംപൂ ഉപയോഗിയ്ക്കുന്നവര്‍ കണ്ടീഷണര്‍ കൂടി ഉപയോഗിയ്ക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഗുണകരം എന്നു വേണം, പറയുവാന്‍. മുടിയുടെ സ്വഭാവം കൂടി നോക്കി എത്ര ദിവസം എണ്ണ തേയ്ക്കണം എന്നു തീരുമാനിക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്