ആപ്പ്ജില്ല

​ചുളിവുകള്‍ ഇല്ലാത്ത തിളക്കമുള്ള സുന്ദര ചര്‍മ്മം ശര്‍ക്കരകൊണ്ട് നേടാം​

Authored byഅഞ്ജലി എം സി | Samayam Malayalam 3 Aug 2023, 11:22 am
പല കാരണങ്ങള്‍ കൊണ്ട് പലപ്പോഴും നമ്മളുടെ ചര്‍മ്മത്തിന്റെ സ്വാഭാവികമായിട്ടുള്ള ഗ്ലോ നഷ്ടപ്പെടാറുണ്ട്. ഇത്തരത്തില്‍ നഷ്ടപ്പെട്ട ഗ്ലോ തിരിച്ചെടുക്കാന്‍ ക്രീം പുരട്ടുന്നതിന് പകരം തികച്ചും നാച്വറലായിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഇത്തരതതില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ മാര്‍ഗ്ഗമാണ പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു ടീസ്പൂണ്‍ ശര്‍ക്കരയും പാലും മാത്രമാണ് ആവശ്യമായി വരുന്നത്. ഇത് നിങ്ങള്‍ക്ക് മുഖത്ത് മാത്രമല്ല, കൈകളിലും കാലുകളിലും പുരട്ടാവുന്നതാണ്.
Samayam Malayalam jaggery and milk natural homemade face pack for wrinkle free glowing skin
​ചുളിവുകള്‍ ഇല്ലാത്ത തിളക്കമുള്ള സുന്ദര ചര്‍മ്മം ശര്‍ക്കരകൊണ്ട് നേടാം​


​ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതിന്റെ കാരണം​

പല കാരണങ്ങള്‍ കൊണ്ട് നമ്മളുടെ ചര്‍മ്മത്തിന്റെ തിളക്കം ഇടയ്ക്ക് നഷ്ടപ്പെട്ടെന്ന് വരാം. ചിലപ്പോള്‍ ചര്‍മ്മം അമിതമായി വരണ്ട് പോയാല്‍ അത് ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതിലേയ്ക്കും അതുപോലെ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വേഗത്തില്‍ വീഴുന്നതിനും ഇത് കാരണമാകുന്നുണ്ട്.

രണട് നേരം മുഖം കഴുകി വൃത്തിയാക്കാത്തതും അതുപോലെ തന്നെ സ്‌ട്രെസ്സ് അന്തരീക്ഷ മലിനീകരണം, നമ്മളുടെ പ്രായം അതുപോലെ തന്നെ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, ചില അസുഖങ്ങള്‍ എന്നിവയെല്ലാം ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്. ചര്‍മ്മം വരണ്ട് പോയാല്‍ അത് വേഗത്തില്‍ ചുളിവുകള്‍ സൃഷ്ടിക്കും. ഇത്തരത്തില്‍ ചുളിവുകള്‍ വീഴുന്നത് പ്രായം വേഗത്തില്‍ തോന്നുന്നതിനും കാരണമാണ്.

ചര്‍മ്മത്തിന്റെ സവാഭാവിക നിറം വീണ്ടെടുക്കാന്‍

​ശര്‍ക്കര ചര്‍മ്മ സംരക്ഷണത്തിന്​

നമ്മളുടെ മിക്ക പലഹാരത്തിലും മധുരത്തിനായി പഞ്ചസ്സാരയ്ക്ക് പകരം ചേര്‍ത്ത് വരുന്ന ഒരു വസ്തുവാണ് ശര്‍ക്കര. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ശര്‍ക്കര ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ. ഇതില്‍ അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

അതുപോലെ, ശര്‍ക്കരയില്‍ നല്ലപോലെ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന് യുവത്വം നല്‍കാനും ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ഫ്രീ റാഡിക്കല്‍സില്‍ നിന്നു ചര്‍മ്മത്തെ സംരക്ഷിക്കാനും ആന്റിഓക്‌സിഡന്റ്‌സ് സഹായിക്കുന്നുണ്ട്. അതുപോലെ ഓക്‌സിഡേറ്റീസ സ്‌ട്രെസ്സ് കുറയക്കാനും ഇത് സഹായിക്കുന്നു.
ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തെ നല്ല സോഫ്റ്റാക്കി മാറ്റാനും അതുപോലെ രക്തോട്ടം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ചര്‍മ്മത്തിന് നല്ല ഗ്ലോ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇവ കൂടാതെ, മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖക്കുരു അകറ്റാനും ചര്‍മ്മത്തിലെ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും ശര്‍ക്കര സഹായിക്കുന്നുണ്ട്.

​പാല്‍​

പണ്ട് കാലം മുതല്‍ ചര്‍മ്മ സംരക്ഷണത്തിനായി പാല്‍ ഉപയോഗിച്ച് വരുന്നുണ്ട്. ചര്‍മ്മത്തെ മോയ്സ്സ്വര്‍ ചെയ്ത് നിലനിര്‍ത്താനും അതുപോലെ, ഹൈഡ്രേറ്റ് ചെയ്യുന്നതിനും പാല്‍ ഉപയോഗിക്കുന്നു. അതുപോലെ, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ പാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

പാല്‍ ചര്‍മ്മത്തിന് നിറം വെക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. കാരണം, പാലില്‍ അടങ്ങിയിരിക്കുന്ന നാച്വറല്‍ എന്‍സൈംസ് അതുപോലെ ആസിഡ് എന്നിവ ചര്‍മ്മത്തെ നിറം വെക്കാന്‍ സഹായിക്കുന്നവയാണ്. ചര്‍മ്മം നല്ലപോലെ സോഫ്റ്റാക്കുന്നതിനും ക്ലെന്‍സ് ചെയ്യുന്നതിനും അതുപോലെ ചര്‍മ്മത്തില്‍ പ്രായക്കുറവ് തോന്നിപ്പിക്കുന്നതിനും ഒരേ ചര്‍മ്മകാന്തി ലഭിക്കാനും പാല്‍ ഉപയോഗിക്കാവുന്നതാണ്.

​കൂട്ട് തയ്യാറാക്കാം​

ഈ കൂട്ട് തയ്യാറാക്കാന്‍ നല്ല പശുവിന്‍ പാലും അതുപോലെ ഒരു ടീസ്പൂണ്‍ ശര്‍ക്കരയുമാണ് വേണ്ടത്. ശര്‍ക്കര കുറുക്കി എടുക്കാന്‍ പാകത്തിനുള്ള പാല്‍ മാത്രം എടുത്താല്‍ മതിയാകും. പാലില്‍ വെള്ളം ചേര്‍ക്കരുത്. നല്ല കൊഴുപ്പുള്ള പാല്‍ തന്നെ നോക്കി എടുക്കുക. ശര്‍ക്കര കൂട്ട് നല്ലപോലെ കട്ടി വെക്കാതെ നോക്കണം. ഒരു കുറുക്ക് പരുവം. ഒന്ന് കുറുകി വന്നാല്‍ എടുത്ത് തണുക്കാന്‍ വെക്കാവുന്നതാണ്.

പാലും ശര്‍ക്കരയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒന്ന് അടുപ്പില്‍ വെച്ച് കുറുകി വരുമ്പോള്‍ തീ അണച്ച് തണുപ്പിക്കുക. ഇത് നിങ്ങള്‍ക്ക് മുഖത്തും കഴുത്തിലും കൈകാലുകളിലും പുരട്ടാവുന്നതാണ്. ഇത് പുരട്ടി കുറഞ്ഞത് 5 മിനിറ്റ് വെക്കണം. അതിന് ശേഷം നിങ്ങള്‍ക്ക് കഴുകി കളയാവുന്നതാണ. ഇത്തരത്തില്‍ അടുപ്പിച്ച് കുറച്ച് ദിവസം ചെയ്താല്‍ ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കാനും അതുപോലെ, ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും വരണ്ട ചര്‍മ്മം മാറി, നല്ല മോയ്‌സ്ച്വറൈസ്ഡ് ആയിട്ടുള്ള ചര്‍മ്മകാന്തി ലഭിക്കാനും ഇത് വളരെയധികം സഹായിക്കും.

Disclaimer: ഇത തികച്ചും നാച്വറലായിട്ടുള്ള ഒരു കൂട്ടാണ്. നിങ്ങളുടെ ജീവിതശൈലി മൂലം ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇത് മാറ്റുക. അസുഖം മുലമുള്ള പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അനിവാര്യം. അതുപോലെ, ഇതിന്റെ കൂടെ നല്ല ജീവിതശൈലിയും ആഹാരവും പതിവാക്കിയാല്‍ നല്ലതാണ്. പൂര്‍ണ്ണമായും ഈ കൂട്ടുകൊണ്ട് മാറ്റം ഉണ്ടാകും എന്ന് അവകാശപ്പെടുന്നില്ല.




ഓതറിനെ കുറിച്ച്
അഞ്ജലി എം സി
പത്ര പ്രവര്‍ത്തന മേഖലയുടെ ചുവട് പിടിച്ച് മാധ്യമ രംഗത്തേയ്ക്ക് കയറി വന്ന വ്യക്തിയാണ് അഞ്ജലി. സ്‌കൂള്‍ കാലഘട്ടം മുതല്‍ സാഹിത്യത്തിലും എഴുത്തിലും സജീവമായിരുന്ന അഞ്ജലി, തന്റെ എഴുത്തിനോടും അറിവിനോടുമുള്ള പ്രിയമാണ് മാധ്യമ രംഗത്തേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. മാധ്യമ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഞ്ജലി ലൈഫ്‌സ്‌റ്റൈൽ ആണ് കൈകാര്യം ചെയ്യുന്നത്. ഇത് കൂടാതെ, പുസ്തകങ്ങളും വായനയും ഏറെ ഇഷ്ടപ്പെടുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്