ആപ്പ്ജില്ല

മീര രാജ്പൂതിന്റെ സൗന്ദര്യ രഹസ്യം സിംപിളാണ്, പവർഫുള്ളും

മീര രാജ്പൂത് കപൂറിനെ അറിയില്ലേ? ബോളിവുഡ് താരം ഷാഹിദ് കപൂറിൻ്റെ ഭാര്യ! മീരയുടെ സൗന്ദര്യ സംരക്ഷണ ശീലങ്ങൾ വളരെ സിംപിളാണ്.

Samayam Malayalam 18 Jan 2021, 10:13 am
മീര രാജ്പൂത് കപൂറിനെ അറിയില്ലേ? ബോളിവുഡിലെ മിന്നും താരമായ ഷാഹിദ് കപൂറിൻ്റെ പ്രിയപത്നി! സിനിമയിൽ ഒന്നും തന്നെ മീര ഇതുവരെ തൻ്റെ സാന്നിധ്യം അറിയിച്ചില്ലെങ്കിലും ബോളിവുഡ് ലോകത്തെ സൗന്ദര്യ റാണിമാരുടെ പട്ടികയെടുത്താൽ ഏറ്റവും മുന്നിൽ സ്ഥാനമുണ്ട് മീരയ്ക്ക്. ഒരു സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും മീരയ്ക്ക് ഒട്ടനവധി ആരാധകരുണ്ട്. അതിൻ്റെ പ്രധാന തെളിവാണ് അവരുടെ ഇൻസ്റ്റാഗ്രാം പേജ്. മീരയുടെ അഴകും സൗന്ദര്യവും എത്രയധികം വശ്യവും ആകർഷണീയവും ആണെന്ന കാര്യം ആർക്കുമറിയാം. യാതൊരു തരത്തിലുമുള്ള ഫിൽട്ടറുകളും ചേർക്കാതെ മീര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നോക്കിയാൽ നമുക്കത് മനസ്സിലാകും.
Samayam Malayalam mira rajput shares her simple beauty secrets
മീര രാജ്പൂതിന്റെ സൗന്ദര്യ രഹസ്യം സിംപിളാണ്, പവർഫുള്ളും


തന്റെ ഇൻസ്റ്റാഗ്രാമിലെ ഒരു പുതിയ വീഡിയോയിലൂടെ മീര തൻ്റെ വീട്ടിൽ പിന്തുടരുന്ന അതിശയകരമായ ചില പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളെ പങ്കിട്ടു. ചർമ്മത്തിൻ്റെയും മുടിയുടേയും പരിപാലനത്തിനായി എളുപ്പത്തിൽ ലഭ്യമായ അടുക്കളയിലെ ചേരുവകൾ എങ്ങനെ ഉപയോഗിക്കണമെന്ന് മീര നിങ്ങളോട് പറയുന്നു.

​തേൻ മഞ്ഞൾ ഫേസ്മാസ്ക്ക്

തേൻ, മഞ്ഞൾ എന്നിവയുടെ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഈയൊരു പ്രകൃതിദത്ത ഫെയ്സ് മാസ്ക് തൻ്റെ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ മീര ഉപയോഗിക്കുന്നുണ്ട്. തേൻ‌ ഏറ്റവും പ്രകൃതിദത്തമായ ഒരു ഹ്യൂമെക്ടന്റാണ് എന്നു മാത്രമല്ല ഇത് ചർമത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നൽകുന്നതാണ്. മുഖത്തിന് പുതുമ നേടിയെടുക്കാനും മുഖക്കുരു ലക്ഷണങ്ങൾ വേഗത്തിൽ ഒഴിവാക്കാനുമായി ഈ ഫേസ്പാക്ക് ഞാൻ എപ്പോഴും ഉപയോഗിക്കാറുണ്ട്. മീര പറയുന്നു. ചർമ്മത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന് നല്ല തിളക്കം നൽകാനും ഇതിൻറെ ഉപയോഗം വഴി സാധിക്കും. മീര കൂട്ടിച്ചേർത്തു.

​പാൽ ടോണർ

“ചെറുപ്പം മുതലേ എന്റെ അമ്മ മുഖം കഴുകാനായി പാല് ഉപയോഗിക്കാറുള്ളത് ഞാൻ കാണാറുണ്ട്. സൂര്യതാപം, ചർമത്തിലെ വരൾച്ച തുടങ്ങി എല്ലാത്തിനുമുള്ള പ്രതിവിധിയായിണിത്. എല്ലാ ദിവസവും രാവിലെ ഞാനും ഇത് പതിവായി ചെയ്യാറുണ്ട്," മീര പങ്കുവെക്കുന്നു. അസംസ്കൃത പാലിൽ റോസ് വാട്ടർ കലർത്തിയ ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടണം. പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് വളരെയധികം തിളക്കം നൽകാൻ സഹായിക്കുന്നതാണ്. മാത്രമല്ല വരണ്ടതും പ്രകോപനങ്ങൾ ഉള്ളതുമായ ചർമ്മത്തെ ഒഴിവാക്കാൻ ഇത് നല്ല ഗുണങ്ങൾ നൽകും. സൂര്യതാപം മുഖത്ത് വരുത്തിവയ്ക്കുന്ന അസ്വസ്ഥതകളെ പരിഹരിക്കാനും ഏറ്റവും നല്ല പരിഹാരമാർഗമാണ് ഇതെന്ന് മീര പറയുന്നു.

മീര രാജ്പൂതിന്റെ സൗന്ദര്യ രഹസ്യം

View this post on Instagram A post shared by Mira Rajput Kapoor (@mira.kapoor)

​മുഖക്കുരു മാറാൻ തുളസി

തൻ്റെ മുഖകുരു രഹിതമായ ചർമ്മത്തിന് പിന്നിൽ മീരയ്ക്ക് പറയാൻ ഒരു രഹസ്യമുണ്ട്. മുഖക്കുരുവിനെ നേരിടാനായി മാർക്കറ്റിൽ ലഭ്യമായ സ്പോട്ട് ചികിത്സകളെയൊന്നും അവർ ആശ്രയിക്കുന്നില്ല. ആയുർവേദ ചേരുവയായ തുളസി അധിഷ്ഠിതമായ സ്കിൻ‌കെയർ ചികിത്സയാണ് അവരുടെ രഹസ്യം. മുഖക്കുരു നമുക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്ന ഒന്നാണ്. എന്നാൽ പ്രകൃതി തന്നെ അതിനെ നേരിടാനായി നമുക്ക് ചേരുവകൾ നൽകിയിട്ടുള്ളപ്പോൾ അതിൽ ഒട്ടും തന്നെ വിഷമിക്കേണ്ടതില്ലെന്ന് മീര പറയുന്നു. പി‌സി‌ഒ‌എസ് പോലുള്ള സാഹചര്യങ്ങളിൽ മുഖക്കുരു അവസ്ഥകൾ നേരിടേണ്ടിവരുമ്പോൾ തുളസി ഉപയോഗിച്ചുകൊണ്ടുള്ള പ്രതിവിധികൾ താൻ പിന്തുടരാറുണ്ടെന്ന് അവർ പറയുന്നു. മുഖക്കുരു ലക്ഷണങ്ങൾ ഉണ്ടാവുമ്പോഴെല്ലാം തുളസി നീര് മുഖക്കുരുവിൽ പുരട്ടുക. ഇത് മുഖത്തെ ചുവപ്പുനിറവും തടിപ്പും പെട്ടെന്ന് കുറയ്ക്കും.

​വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം

സെലിബ്രിറ്റികളെല്ലാവരും സലൂണുകളിൽ നിന്നാണ് സൗന്ദര്യ ചികിത്സകൾ ചെയ്യുന്നതെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ മീര അങ്ങനെയല്ല. ഷാഹിദ് കപൂറുമായുള്ള തൻ്റെ കല്യാണത്തിന് പോലും മീര പുറത്തുപോയി ഫേഷ്യലുകൾ ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. സൗന്ദര്യസംരക്ഷണത്തിൻ്റെ കാര്യത്തിൽ ഞാനല്ലാതെ മറ്റാരെയും ഇതുവരെ എന്റെ മുഖത്ത് തൊടാൻ അനുവദിച്ചിട്ടില്ല എന്ന് മീര പറയുന്നു.

Also read: സൗന്ദര്യം കൂട്ടാൻ ക്യാരറ്റ് ഇങ്ങനെ മുഖത്ത് പുരട്ടാം

മീരയുടെ ഫേഷ്യൽ രീതി ആരംഭിക്കുന്നത് മുഖത്ത് ഒരു പകുതി നാരങ്ങ പുരട്ടുന്നതിലൂടെയാണ്, നാരങ്ങയിലെ നാരുകൾ നിങ്ങളുടെ മുഖത്ത് ബ്രഷ് പോലെ പ്രവർത്തിക്കും. അസിഡിറ്റി ഉള്ളതാണെങ്കിൽ പോലും അത് നല്കുന്ന ഇഫക്റ്റ് എനിക്ക് വളരെ ഇഷ്ടമാണ്, മീര പങ്കിടുന്നു. അടുത്തതായി, ഓറഞ്ച് തൊലി, ചന്ദനം, മുരിങ്ങയില, ആര്യവേപ്പ്, കുങ്കുമം, റോസ് വാട്ടർ തുടങ്ങിയ അധിക ചേരുവകളോടൊപ്പം കടല മാവും തൈര് കൂട്ടിച്ചേർത്ത തയ്യാറാക്കിയ ഫേസ് മാസ്ക് ഉപയോഗിക്കുന്നു.

മാസ്ക് കഴുകി കഴിഞ്ഞാൽ, മുഖത്ത് തക്കാളി ജ്യൂസ് ഉപയോഗിക്കുന്നു, അവസാനമായി കറ്റാർ വാഴയുടെ ജെല്ല് പ്രയോഗിച്ച് മുഖം മിനുക്കുന്നു. ഇത് ചർമ്മത്തെ തണുപ്പിക്കുകയും വേഗത്തിൽ കർശനമാക്കുകയും ടോൺ ചെയ്യുകയും ചെയ്യുന്നു. ഈ ഒരു പ്രവർത്തി ചെയ്യുമ്പോൾ എന്റെ ചർമ്മം ശ്വസിക്കുന്നതായും നവോന്മേഷമുള്ളതായി മാറുന്നതായും എനിക്ക് അനുഭവപ്പെടും. നിങ്ങളുടെ മുഖത്ത് മാത്രമല്ല ഈയൊരു മാസ്ക് കഴുത്തിലും ഉപയോഗിക്കുന്നത് മികച്ചതാണെന്ന് മീര പറയുന്നു.

​മുടി വളരാൻ വെളിച്ചെണ്ണയും ചെമ്പരത്തിയും

നമ്മൾ ഉപയോഗിക്കുന്ന മിക്കവാറും ഹെയർ ഓയിലുകളുടെ ഭാഗമാണ് ചെമ്പരത്തി. നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ഒന്നാണെങ്കിൽ പിന്നെ ഇത് സ്വയം ഉണ്ടാക്കിയെടുത്താലെന്താണ് എന്ന് മീര ചോദിക്കുന്നു. വെളിച്ചെണ്ണ, ഉലുവ, കറിവേപ്പില, നെല്ലിക്കാപൊടി എന്നിവയോടൊപ്പം കുറച്ച് ചെമ്പരത്തി ഇലകളും രണ്ട് ചെമ്പരത്തി പുഷ്പങ്ങളും മീര ഉപയോഗിക്കുന്നു. ഈ ചേരുവകളെല്ലാം കൂടി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിച്ച് മുടി മുഴുവൻ പുരട്ടണം.

Also read: മുടിക്ക് പെട്ടന്ന് നീളം വെക്കാൻ ഇതാ 3 ഹെയർ മാസ്കുകൾ

​ഫ്ളാക്സ് സീഡ് ഹെയർ ജെൽ

മീരയുടെ തലമുടി സരണികളെ എല്ലായിപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്താൻ ഒരു ഫ്ളാക്സ് സീഡ് ഹെയർ ജെല്ലാണ് ഉപയോഗിക്കുന്നത്. അര കപ്പ് ഫ്ളാക്സ് സീഡ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ജെൽ ഉണ്ടാക്കാനായി ഇതിലേക്ക് വെള്ളം ചേർത്തൊഴിക്കുക. ചെറിയ കുഞ്ഞുങ്ങളുടെ ആരോഗ്യമുള്ള തലമുടിക്ക് പോലും ഇത് ഏറ്റവും നല്ലൊരു വിദ്യയാണ്. ഈ ജെല്ല് നിങ്ങളുടെ മുടിയെ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. ഒരേ സമയം അത് മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് മീര പങ്കുവെക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്